വിമാനത്തിലേക്ക് ഒരു കൂറ്റൻ നായ, അമ്പരന്ന് ഫ്ലൈറ്റ് അറ്റൻഡന്റും യാത്രക്കാരും

വീഡിയോയിൽ കാണുന്നത് ഒരു യാത്രക്കാരൻ വിമാനത്തിലേക്ക് കയറി വരുന്നതാണ്. പിന്നാലെ, അയാളുടെ നായയും വരുന്നത് കാണാം. ​ഗ്രേറ്റ് ഡേൻ ഇനത്തിൽ പെട്ടതാണ് നായ. ഈ നായയെ കണ്ടതോടെ ഫ്ലൈറ്റ് അറ്റൻഡന്റ് ഞെട്ടുന്നതും വീഡിയോയിൽ കാണാം. 

man bring his emotional support Great Dane dog on flight viral video

ഇമോഷണൽ സപ്പോർട്ട് അനിമൽ (Emotional Support Animal) അടുത്തിടെ പ്രചാരം ലഭിച്ച വാക്കാണ്. ഏതെങ്കിലും തരത്തിൽ വയ്യായ്കയുള്ള ആളുകൾ സഹായത്തിനായി തങ്ങൾക്കൊപ്പം കൊണ്ടുപോകുന്ന മൃ​ഗങ്ങളാണിത്. ഒരുപാട് പേർ ഇങ്ങനെ നായകളുടെയും മറ്റും സഹായം തേടുന്നുണ്ട്. അതുപോലെ യുഎസ്സിൽ ഇമോഷണൽ സപ്പോർട്ടിന് വേണ്ടിയുള്ള നായകളെയും പൂച്ചകളെയും പെറ്റുകളായി കണ്ട് വിമാനങ്ങളിൽ അനുവദിക്കാറുണ്ട്. എന്നാൽ, അടുത്തിടെ അതുപോലെ ഒരാൾ വിമാനത്തിൽ കൊണ്ടുവന്ന കൂറ്റൻ നായ ആളുകളുടെ വിമർശനങ്ങൾക്ക് പാത്രമായി. 

ഒരാൾ തന്റെ ​ഗ്രേറ്റ് ഡേനുമായി വിമാനത്തിലെത്തിയതോടെയാണ് ആളുകൾ ആകെ പരിഭ്രാന്തരായത്. കണ്ടന്റ് ക്രിയേറ്ററും ലൈഫ് കോച്ചുമായ റോബ് ആണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ ഇത് ആളുകളുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. ഫ്ലൈറ്റ് അറ്റൻഡന്റ് വരെ ഞെട്ടിപ്പോയി എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. 

വീഡിയോയിൽ കാണുന്നത് ഒരു യാത്രക്കാരൻ വിമാനത്തിലേക്ക് കയറി വരുന്നതാണ്. പിന്നാലെ, അയാളുടെ നായയും വരുന്നത് കാണാം. ​ഗ്രേറ്റ് ഡേൻ ഇനത്തിൽ പെട്ടതാണ് നായ. ഈ നായയെ കണ്ടതോടെ ഫ്ലൈറ്റ് അറ്റൻഡന്റ് ഞെട്ടുന്നതും വീഡിയോയിൽ കാണാം. 

വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. മിക്കവരും ഇയാളെ വിമർശിക്കുകയായിരുന്നു. വിമാനത്തിൽ ഈ നായയെ കൊണ്ടുപോകുന്നത് മറ്റ് യാത്രക്കാരിൽ ചിലർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും എന്നായിരുന്നു ഭൂരിഭാ​ഗത്തിന്റെയും അഭിപ്രായം.  

ഒരാൾക്ക് വൈകാരികമായി പിന്തുണ നൽകാൻ വന്നിട്ട് ഇതിപ്പോൾ നായ മിക്കവരുടെയും അവസ്ഥ കഷ്ടത്തിലാക്കി എന്നായിരുന്നു മറ്റുചിലർ അഭിപ്രായപ്പെട്ടത്. എന്നാൽ, അതേസമയം തന്നെ ആ നായയെ കൊണ്ട് ആർക്കും ബുദ്ധിമുട്ടുണ്ടാകണമെന്നില്ല എന്തിനാണ് ഇയാളെ വിമർശിക്കുന്നത് എന്ന് ചോദിച്ചവരും ഉണ്ട്. 

വഴിമാറ്, പോകൂ; സെൽഫ് ഡ്രൈവിം​ഗ് ടാക്സിയിൽ യുവതി, നമ്പർ ചോദിച്ച് ശല്ല്യപ്പെടുത്തി യുവാക്കൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios