65 കാരന്‍ ഒറ്റയടിക്ക് 35 കാരനായ ചുള്ളന്‍; കാഴ്ചക്കാരെ ഞെട്ടിച്ച മേക്കോവര്‍ വീഡിയോ വൈറല്‍


ഒരു തെരുവിലെ വീട്ടില്‍ നിന്നും പ്രായം ചെന്ന കഷണ്ടി കയറിയ ഒരു മനുഷ്യനെയും കൂട്ടി ഒരാള്‍ ഇറങ്ങി വരുന്നത് കാണാം. പിന്നാലെ അദ്ദേഹം ഒരു ബ്യൂട്ടി പാര്‍ലറില്‍ ഇരിക്കുന്നതാണ് കാണിക്കുന്നത്. 

makeover video of a 65 year old man turning into a 35 year old man goes viral

വ്യക്തികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ മേയക്കോവറുകള്‍ക്ക് വലിയ പങ്കുണ്ട്. നിരവധി മേക്കോവർ വീഡിയോകള്‍ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. പൂനെയിലെ സ്കൈ യോഗ എന്ന സ്ഥാപനത്തിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വീഡിയോയുടെ തുടക്കില്‍ സണ്‍ ഗ്ലാസ് വച്ച ഒരു യുവാവിനെ കാണിക്കുന്നു. പിന്നാലെ അറുപത് കഴിഞ്ഞ ഒരാളെയും അതിന് ശേഷമാണ് വീഡിയോ തുടങ്ങുന്നത്. 

ഒരു തെരുവിലെ വീട്ടില്‍ നിന്നും പ്രായം ചെന്ന കഷണ്ടി കയറിയ ഒരു മനുഷ്യനെയും കൂട്ടി ഒരാള്‍ ഇറങ്ങി വരുന്നത് കാണാം. പിന്നാലെ അദ്ദേഹം ഒരു ബ്യൂട്ടി പാര്‍ലറില്‍ ഇരിക്കുന്നതാണ് കാണിക്കുന്നത്. ഇടകലര്‍ത്തിയ ദൃശ്യങ്ങളില്‍ പ്രായം ചെന്നയാളുടെ മുഖത്ത് ക്രീമുകള്‍ തേക്കുന്നതും കഷണ്ടി കയറിയ തലയിലെ അവശേഷിക്കുന്ന നര കറുപ്പിക്കുന്നതും കാണാം. ഇതിനിടെ സ്റ്റൈലിസ്റ്റ് അദ്ദേഹത്തിന് നിര്‍ദ്ദേശങ്ങളും നല്‍കുന്നു. അല്പം കഴിഞ്ഞ് നരച്ച താടിയുള്ള ഒരാളുടെ മുഖമാണ് നമ്മള്‍ കാണുക. പക്ഷേ അയാളുടെ തലയില്‍ പ്രത്യേക വിഗ്ഗുകൾ വച്ചിരിക്കുന്നു. പിന്നാലെ ഈ നരയും കറുപ്പിക്കുന്നതോടെ നേരത്തെ കണ്ട അറുപത്തിയഞ്ചുകാരന്‍റെ രൂപം നമ്മുടെ മനസില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ അപ്രത്യക്ഷമാകുന്നു. പകരം ഏതാണ്ട് 35 വയസുള്ള യുവാവിനെയാണ് കാണുക. വൃദ്ധനില്‍ നിന്നും തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യനിലേക്കുള്ള അവിശ്വസനീയമായ മേക്ക് ഓവറായി അത് മാറി. 

പാറയ്ക്കുള്ളിൽ നിന്നും ലഭിച്ചത് 'അമേത്തിസ്റ്റ് സ്റ്റോൺ'; ഗ്രീക്കുകാർ മദ്യാസക്തി കുറയ്ക്കുമെന്ന് കരുതിയ കല്ല്

ദാനം ചെയ്തത് 800 സ്വർണ്ണനാണയങ്ങൾ; കൊടുംങ്കാട്ടിൽ നിന്നും കണ്ടെത്തിയ ലിഖിതം 15 -ാം നൂറ്റാണ്ടിലേത്

'65 മുതൽ 35 വരെ ബ്യൂട്ടി പാർലറിലെ ആൺകുട്ടികൾ' കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം 10 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനെത്തിയത്. 'ആരും വൃത്തികെട്ടവരല്ല, അവർ പാവങ്ങളാണ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. ചിലര്‍ സ്റ്റൈലിസ്റ്റിന്‍റെ ചാര്‍ജ്ജിനെ കുറിച്ച് ആരാഞ്ഞു. തന്‍റെ അച്ഛനെയും ഇതുപോലെ മേക്കോവര്‍ ചെയ്യണമെന്ന് ചിലര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതേസമയം മറ്റൊരു വിഭാഗം കാഴ്ചക്കാര്‍ വീഡിയോ ഇഴകീറി പരിശോധിച്ച് മേക്കോവറിലുള്ള ആള്‍ ഒന്നല്ലെന്നും രണ്ട് പേരാണെന്ന അവകാശവാദം ഉന്നയിച്ചു. മേക്കപ്പിന് ശേഷം അയാളിലെ കൈയിലെ തൊലിയുടെ നിറം മാറിയത്. കഴുത്തിലെ ചുളിവുകള്‍ അപ്രത്യക്ഷമായതും അവര്‍ ചൂണ്ടിക്കാണിച്ചു. 

ആകാശക്കാഴ്ചയിലെ ഏറ്റവും മനോഹരമായ ദൃശ്യം, അതും 24 പൈലറ്റുമാർ മാത്രം 'പറക്കുന്ന' റൂട്ടില്‍; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios