'പെട്ടെന്ന് വാ..'; വാഴത്തോപ്പിൽ കിടന്ന പുലിക്കൊപ്പം സെൽഫി എടുക്കുന്ന നാട്ടുകാരുടെ വീഡിയോ വൈറൽ

പുലിയെ കാണാനെത്തുന്നവരോട് 'പെട്ടെന്ന് വരാന്‍' വിളിച്ച് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

Locals compete to take selfie with leopard that landed in banana plantation


നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കണ്ടാൽ ആളുകൾ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. നാട്ടില്‍ അപ്രതീക്ഷിതമായി വന്യജീവികളെ കണ്ടാല്‍ ഒന്നെങ്കില്‍ വനം വകുപ്പിനെ അറിയിച്ച് അതിനെ പിടികൂടാനോ അല്ലെങ്കില്‍ ആളെ കൂട്ടി അതിനെ കാട്ടിലേക്ക് തന്നെ കയറ്റിവിടാനോ ശ്രമിക്കുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവം മധ്യപ്രദേശിൽ നടന്നു. ഇതിന്‍റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മധ്യമത്തില്‍ വൈറലായി. ഒരു കൃഷിത്തോട്ടത്തിൽ കണ്ടെത്തിയ ഈ പുലിക്കൊപ്പം ആളുകൾ സെൽഫി എടുക്കാനും അതിനെ അടുത്തുനിന്ന് കാണാനും മത്സരിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. പുലിക്ക് സമീപത്തെ മരത്തിന്‍റെ പിറകില്‍ നിന്നും ഓരോ ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. 

ബുർഹാൻപൂർ ജില്ലയിലെ നേപാനഗർ പ്രദേശത്തുള്ള നയാ ഖേരയിൽ നിന്നാണ് ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.  കൃഷിയിടത്തിൽ വിശ്രമിക്കുന്ന പുലിയെ പ്രദേശവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് പുലിക്കരക്കിലെത്തിയ നാട്ടുകാരിൽ ചിലർ പുലി അക്രമാസക്തൻ അല്ലെന്നും ആക്രമിക്കാനുള്ള സാധ്യത കുറവാണെന്നും തിരിച്ചറിഞ്ഞു. ഈ വാർത്ത കാട്ടുതീ പോലെ പ്രദേശത്ത് പടർന്നതിനെ തുടര്‍ന്ന് നിരവധി ആളുകളാണ് പുലിയെ കാണാനായി തടിച്ച് കൂടിയത്. പുലിയെ കാണാനെത്തിയവര്‍ പുലിയോടൊപ്പം സെല്‍ഫി എടുക്കാനായി ശ്രമിക്കുന്നതിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലിയെ കാണാനെത്തുന്നവരോട് 'പെട്ടെന്ന് വരാന്‍' വിളിച്ച് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

'നാളെ മുതൽ പുതുസ്വാദ്, ഉപ്പിലിട്ട കാരമൽ'; യുകെയിൽ കടലിലേക്ക് ഒഴുകിപോയ ഐസ്ക്രീം ട്രക്കിന്‍റെ വീഡിയോ വൈറൽ

അവർ യഥാർത്ഥ നായകർ; വീശിയടിക്കുന്ന കൊടുങ്കാറ്റിൽ നിന്നും പാലം കടക്കാൻ ഡെലിവറി ബോയിസിനെ സഹായിക്കുന്ന രണ്ടുബസുകൾ

ആളുകള്‍ സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂട്ടുന്നത് കണ്ട ഭയന്ന പുലി കാട്ടിലേക്ക് തന്നെ ഓടി മറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാട്ടുകാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സമീപപ്രദേശങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ ആയില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥനായ അജയ് സാഗർ പറഞ്ഞു. വനത്തോട് ചേർന്നുള്ള കൃഷിത്തോട്ടത്തിലാണ് പുലിയെ കണ്ടെത്തിയതെന്നും അത് കാട്ടിലേക്ക് തന്നെ മറഞ്ഞിരിക്കാനാണ് സാധ്യതയെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ സാന്നിധ്യം ഒരു നിത്യസംഭവമാണ്. പ്രദേശവാസികള്‍ നിരവധി തവണ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായ സ്ഥലം കൂടിയാണിത്. 

പരിസരം മറന്ന് അടി, ഇടി ; തിരക്കേറിയ 'നമ്മ മെട്രോ'യിലെ യാത്രക്കാരുടെ തമ്മില്‍ തല്ല്: വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios