ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു ലെസ്ബിയന്‍ വിവാഹാഭ്യര്‍ത്ഥന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

 ഒരു ചില്ലിക്കാശ് പോലും ചെലവാക്കാതെ നടത്തിയ  അവിസ്മരണീയമായ ഒരു ലെസ്ബിയന്‍ വിവാഹാഭ്യര്‍ത്ഥന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

lesbian marriage proposal in backdrop of the tornado


ദ്യമായി പ്രണയം പറയുമ്പോഴും വിവാഹാഭ്യര്‍ത്ഥ നടത്തുമ്പോഴും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ ഒരുക്കുന്നത് ഇന്ന് സാധാരണമാണ്. അടുത്തകാലത്തായി ഇത്തരം അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്കായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാന്‍ ഇവര്‍ തയ്യാറാകുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ചില്ലിക്കാശ് പോലും ചെലവാക്കാതെ നടത്തിയ ഒരു അവിസ്മരണീയമായ ഒരു ലെസ്ബിയന്‍ വിവാഹാഭ്യര്‍ത്ഥന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. @g00dluckbabe എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച ഈ വിവാഹാഭ്യര്‍ത്ഥ വളരെ വേഗം ആളുകളുടെ ശ്രദ്ധനേടി. ഏതാണ്ട് രണ്ടര ലക്ഷത്തിന് മുകളില്‍ പേര്‍ ഈ വിവാഹാഭ്യര്‍ത്ഥ ഇതിനകം കണ്ടു കഴിഞ്ഞു. 

നെബ്രാസ്ക ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലായിരുന്നു ആ വിവാഹാഭ്യര്‍ത്ഥന. എക്സ് ഉപയോക്താവായ  ജൂനിപ്പർ ബ്ലേക്കിന്, അവളുടെ കാമുകിയോടുള്ള സ്നേഹത്തിന്‍റെ ശക്തമായ പ്രതീകമായി വിവാഹാഭ്യര്‍ത്ഥ മാറി. വീഡിയോ വൈറലായതിന് പിന്നാലെ 'ചുഴലിക്കാറ്റ് പ്രണയം' എന്ന പ്രയോഗത്തിന് പുതിയ അര്‍ത്ഥം കണ്ടെത്തിയതായി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ എഴുതി. വീഡിയോ പങ്കുവച്ച് കൊണ്ട് ജൂനിപ്പർ ബ്ലേക്ക് ഇങ്ങനെ എഴുതി, ' ഞാനും ഇന്ന് എന്‍റെ പങ്കാളിയോട് വിവാഹാഭ്യർത്ഥന നടത്തി!! ചുഴലിക്കാറ്റ് കാണാനായി ഞങ്ങളെത്തിയപ്പോഴായിരുന്നു അത്. അപ്പോള്‍ ഞങ്ങളില്‍ നിന്ന് 40 മിനിറ്റ് അകലെയായിരുന്നു അത്. ഞങ്ങളിരുവരും ചുഴലിക്കാറ്റിനെ ഇഷ്ടപ്പെടുകയും അതിന്‍റെ പിന്നാലെ പോകാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതിനാല്‍ ഒരു ചുഴലിക്കാറ്റിന് മുന്നില്‍ വച്ച് വിവാഹാഭ്യര്‍ത്ഥ നടത്താന്‍ ഞാന്‍ ആഗ്രഹിച്ചു. ഒരു ചുഴലിക്കാറ്റിന് മുന്നിൽ ഇത് ചെയ്യാൻ എനിക്ക് അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.' അവള്‍ എഴുതി. അക്ഷരാര്‍ത്ഥത്തില്‍ ഒരു സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടു. ആവേശം അടക്കാനാകാതെ ജൂനിപ്പര്‍ കുറിച്ചു. കഴിഞ്ഞ ഏപ്രില്‍ മുതല്‍ താനൊരു മോതിരം കൊണ്ട് നടക്കുകയാണെന്നും അവരെഴുതി. 

മുറിയില്‍ 'ഭീകര'നുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയില്‍ കണ്ടെത്തിയത് 60,000 തേനീച്ചകളെ

ഭാഗ്യം വരുന്ന വഴി; വീട് പുതുക്കിപ്പണിയുന്നതിനിടെ ദമ്പതികള്‍ കണ്ടെത്തിയത് നിധി

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആ ലെസ്ബിയന്‍ ദമ്പതികളെ അഭിനന്ദിക്കാനെത്തിയത്. 'ഇത് എനിക്ക് അക്രമമാണ്. നിങ്ങള്‍ രണ്ട് പേരും ആരാധ്യരാണ്, അഭിനന്ദനങ്ങൾ.' ഒരു കാഴ്ചക്കാരനെഴുതി. 'നിങ്ങൾ ദൃഢപ്രതിജ്ഞകള്‍ അന്വേഷിക്കുകയാണെങ്കില്‍ "ജീവിതം ഒരു കൊടുങ്കാറ്റാണ്, ഞാൻ നിങ്ങളോടൊപ്പം അതിനെ പിന്തുടരാൻ ആഗ്രഹിക്കുന്നു" എന്ന പ്രതിജ്ഞ എടുക്കുക. ' മറ്റൊരു കാഴ്ചക്കാരനെഴുതി. അതേസമയം നെബ്രസ്കയില്‍ ആഞ്ഞ് വീശിയ ചുഴലിക്കാറ്റ് നിരവധി വീടുകള്‍ക്ക് നാശനഷ്ടവും ഏകദേശം 11,000 വീടുകളിൽ വൈദ്യുതി ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുഎസില്‍ വീശിയടിക്കുന്ന ഏതാണ്ട് 70 ഓളം ചുഴലിക്കാറ്റുകളില്‍ ഭൂരിഭാഗവും നെബ്രസ്കയിലെ ഒമാഹയിലൂടെയാണ് കടന്ന് പോകുന്നത്.  

ഭൂമിയില്‍ അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം; വരാന്‍ പോകുന്നത് കൂട്ടവംശനാശമെന്ന് പഠനം

Latest Videos
Follow Us:
Download App:
  • android
  • ios