മരുഭൂമിയില്‍ വെള്ളം കിട്ടാതെ തളര്‍ന്ന് വീണ ഒട്ടകത്തിനോട് ട്രക്ക് ഡ്രൈവറുടെ ദയ; കൈയടിച്ച് നെറ്റിസണ്‍സ്

ലോകമെങ്ങും ഉഷ്ണതരംഗങ്ങള്‍ ശക്തമായിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ ചൂട് 55 ഡിഗ്രി സെല്‍ഷ്യസിലെത്തി. മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളോടും നമ്മള്‍ കരുണ കാണിക്കേണ്ടിയിരിക്കുന്നു. 
 

kindness of truck drivers who gave water to camel who fell tired without getting water in desert bkg

രുഭൂമികളില്‍ കൂടുതല്‍ കാലം ജീവിക്കണമെങ്കില്‍ വെള്ളം കരുതിവയ്ക്കാനുള്ള സംവിധാനമുണ്ടായിരിക്കണം. ഇത്തരത്തില്‍ സ്വന്തം ശരീരത്തില്‍ തന്നെ കൂടുതല്‍ വെള്ളം ശേഖരിച്ച് അത് പിന്നീട് ഉപയോഗിക്കാന്‍ കഴിവുള്ള മൃഗങ്ങളാണ് ഒട്ടകങ്ങള്‍. അവയുടെ ശരീര ഘടന തന്നെ മരുഭൂമികളില്‍ കൂടുതല്‍ കാലം ജീവിക്കുന്നതിനാവശ്യമായ പ്രത്യേകതകളോടെയാണ് പരിണമിച്ചത്. ഈയൊരു സിദ്ധിയുള്ളതിനാലാണ് ഒട്ടകങ്ങളെ മരുഭൂമിയിലെ രാജാക്കന്മാര്‍ എന്ന് വിളിക്കുന്നതും. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം ലോകമെങ്ങും അതിശക്തമായി തുടരുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ ചൂടിലേക്ക് കടക്കുന്നു. മനുഷ്യര്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എയര്‍കണ്ടീഷന്‍ ഉപയോഗിച്ച് സുരക്ഷിതമായിരിക്കുമ്പോള്‍ മൃഗങ്ങളുടെ കാര്യം അങ്ങനെയല്ല. അവ കാലാസ്ഥാവ്യതിയാനത്തോടെ പൊരുത്തപ്പെടാനാകാതെ പെരുവഴിയില്‍ വെള്ളം കിട്ടാതെ മരിച്ച് വീഴുന്നു. 

ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദ പങ്കുവച്ച ഒരു വീഡിയോ ഇത്തരത്തില്‍ വെള്ളം കിട്ടാതെ വീണുപോയ ഒരു ഒട്ടകത്തോട് ഒരു മനുഷ്യന്‍ കാണിക്കുന്ന ദയയുടെതാണ്. 'ചൂടില്‍ വറ്റിപ്പോയ ഒട്ടകം, മരണത്തിന് ഏതാനും മിനിറ്റുകള്‍ അകലെയാണ്. ദയാലുവായ ഡ്രൈവർ വെള്ളം നൽകുകയും അതിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ഉഷ്ണതരംഗങ്ങൾ നാം അനുഭവിക്കുകയാണ്. നിങ്ങളുടെ ഏതാനും തുള്ളി വെള്ളം മൃഗങ്ങളുടെ ജീവൻ രക്ഷിക്കും. ഞങ്ങളുടെ സഹയാത്രികരോട് കരുണ കാണിക്കുക.'  വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം കുറിച്ചു. ലോകമെങ്ങും ഉഷ്ണതരംഗങ്ങള്‍ ശക്തമായിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ ചൂട് 55 ഡിഗ്രി സെല്‍ഷ്യസിലെത്തി. മനുഷ്യരോടൊപ്പം മൃഗങ്ങളെയും പരിഗണിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടുന്നു. 

 

പ്രൊഫഷണൽ ചീസ് ടേസ്റ്റ് ടെസ്റ്റർ ആകാന്‍ താത്പര്യമുണ്ടോ? മണിക്കൂറിന് ആയിരങ്ങൾ ശമ്പളം

ഗള്‍ഫ് രാജ്യങ്ങളിലെ ഒരു മരുഭൂമിയിലൂടെ പോകുന്ന റോഡരികില്‍ ഒരു ഒട്ടകം കിടക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് ഒരു കുപ്പി വെള്ളം നീട്ടിപ്പിടിക്കുമ്പോള്‍ ഓട്ടകം പതുക്കെ തലയുയര്‍ത്തി വെള്ളം കുടിക്കുന്നു. കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം സംഭവിച്ച ഒട്ടകം റോഡരികില്‍ തളര്‍ന്ന് വീണതായിരുന്നു. അല്പം വെള്ളം ലഭിച്ചപ്പോള്‍ അത് ജീവന്‍റെ തുടിപ്പ് വീണ്ടെടുത്തു. ഇതിനിടെ ഒട്ടകത്തില്‍ നിന്നും ഏറെ ദൂരെയായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ട്രക്ക് വീഡിയോയില്‍ കാണാം. റോഡിലൂടെ പോയ ഒരു ട്രക്ക് ഡ്രൈവര്‍, റോഡരികില്‍ തളര്‍ന്ന് കിടന്ന ഒട്ടകത്തിന് വെള്ളം നല്‍കിയ ആ കാഴ്ച നിരവധി പേരെ ആകര്‍ഷിച്ചു. നിരവധി പേര്‍ ആ ട്രക്ക് ഡ്രൈവറുടെ ദയയെ പുകഴ്ത്തി. 

ഇവരോ ഇന്ത്യ കീഴടക്കിയത്? 30 ഡിഗ്രി ചൂടില്‍ വീഴുന്ന യുകെ റോയൽ ഗാർഡിന്‍റെ വീഡിയോ കണ്ട് നെറ്റിസണ്‍സ്
 

Latest Videos
Follow Us:
Download App:
  • android
  • ios