ശശി തരൂര്‍ പങ്കുവച്ച കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം വൈറല്‍; കുറിപ്പുമായി കാഴ്ചക്കാര്‍ !
പരമ്പരാഗത വസ്ത്രധാരണത്തോടെ ആളുകള്‍ നിറങ്ങളുള്ള നീണ്ടവടികളുമായി കൂട്ടമായി നൃത്തം ചെയ്യുന്ന ഒരു പരമ്പരാഗത നൃത്തരൂപമാണ് ദണ്ഡിയ ആഘോഷം.
നവരാത്രി ആഘോഷത്തിലാണ് ഇന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങള്‍. ചില സ്ഥലങ്ങളിലെ ചടങ്ങുകളില്‍ 9 ദിവസവും ആഘോഷങ്ങള്‍ അരങ്ങേറുന്നു. ബംഗാളില്‍ ദസറ എന്ന് അറിയപ്പെട്ടുന്ന ആഘോഷത്തില്‍ വിജയ ദശമി ദിവസത്തിലെ ദുര്‍ഗാ പൂജയ്ക്കാണ് പ്രാധാന്യം. വിശ്വാസ പ്രകാരമുള്ള വ്യത്യസ്തതകള്‍ക്കൊപ്പം ഓരോ പ്രദേശത്തും ആഘോഷങ്ങള്‍ക്കുള്ള വൈവിധ്യം ഈ ഉത്സവത്തിന്‍റെ പ്രത്യേകതയാണ്. കേരളത്തില്‍ വിജയദശമിയില്‍ എഴുത്തിനിരുത്തും ആയുധപൂജയുമാണ് പ്രധാനം. അതേ സമയം ഉത്തരേന്ത്യയില്‍ വലിയ ആഘോഷങ്ങളാണ് ഇക്കാലത്ത് നടക്കുക. അതില്‍ തന്നെ ഗുജറാത്തിലെ ദണ്ഡിയ ആഘോഷങ്ങള്‍ ഏറെ പ്രസിദ്ധമാണ്. പരമ്പരാഗത വസ്ത്രധാരണത്തോടെ ആളുകള്‍ നിറങ്ങളുള്ള നീണ്ടവടികളുമായി കൂട്ടമായി നൃത്തം ചെയ്യുന്ന ഒരു പരമ്പരാഗത നൃത്തരൂപമാണ് ദണ്ഡിയ ആഘോഷം.
സൂപ്പര്‍ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ സൊമാറ്റോ ഡെലിവറി ചെയ്യുന്ന സുന്ദരി; വൈറലായി വീഡിയോ
ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ നല്‍കുന്ന സന്ദേശമെന്ത്?
ഒരു കൂട്ടം സ്ത്രീകള്‍ തെരുവില്‍ വച്ച് നടത്തിയ ഒരു നൃത്തത്തിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരുടെ ശ്രദ്ധനേടി. കോണ്‍ഗ്രസ് എംപിയായ ശശി തരൂര്‍ ഈ വീഡിയോ തന്‍റെ ട്വിറ്റര്‍ (X) അക്കൗണ്ടിലൂടെ പങ്കുവച്ച് കൊണ്ട് കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം കാണാന്‍ ഗുജറാത്തിലെ സഹോദരിമാരുടെ ശ്രദ്ധ ക്ഷണിച്ചു. ഏഴ് ലക്ഷം പേരാണ് ശശി തരൂര്‍ പങ്കുവച്ച വീഡിയോ ഇതിനകം കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ശശി തരൂര്‍ എംപി ഇങ്ങനെ കുറിച്ചു,'ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക് ! ഈ നവരാത്രി, കേരള ശൈലിയിലുള്ള ദണ്ഡിയ നൃത്തം ശ്രദ്ധിക്കൂ.!' വീഡിയോയില്‍ ഒരു തെരുവില്‍ നിരവധി പേരെ കാഴ്ചക്കാരാക്കി നിര്‍ത്തി, തലയില്‍ പൂചൂടിയ വെള്ളയും ചുവപ്പും വസ്ത്രം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ നീണ്ട വടി ഉപയോഗിച്ച് പ്രത്യേക താളത്തില്‍ നൃത്തച്ചുവടുകളോടെ വടികള്‍ കൊണ്ട് പരസ്പരം അടിച്ച് നൃത്തം ചെയ്യുന്നത് കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത്, ' ഇല്ല സർ.... ഞങ്ങൾ ഗുജറാത്തികൾക്ക് വളരെയധികം ചുവടുണ്ട്, നമുക്ക് ഇനിയും കൂട്ടി ചേർക്കാൻ കഴിയില്ല. മാത്രമല്ല, ഓരോ ചുവടും ഓർക്കാൻ വളരെ ബുദ്ധിമുട്ടാണ്.' എന്നായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക