ഇന്ത്യക്കാർ അടിപൊളിയാണ്, പക്ഷേ ഇക്കാര്യത്തിൽ..; വൈറലായി വിദേശിയുടെ വീഡിയോ

ജോൺ പറയുന്നത്, ഇന്ത്യയിലെ ഒരു വീട്ടിലേക്ക് ജോൺ നേരത്തെ പറയാതെ തന്നെ കയറിച്ചെന്നു എന്നാണ്. വളരെ ഊഷ്മളമായ സ്വീകരണമാണ് അവിടെ ജോണിന് ലഭിച്ചത്. വൈകുന്നേരം നാല് മണിക്കാണ് അവിടെ ജോൺ ചെന്നത്.

john in india foreign youtubers video about indian hospitality

ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യയിലെ ഏതെങ്കിലും വീടുകൾ സന്ദർശിച്ച വിദേശികൾ പ്രധാനമായും പറയുന്നൊരു കാര്യമാണ് അവർ അതിഥികളോട് പെരുമാറുന്ന രീതി. അതിഥി ദേവോ ഭവ എന്ന് കരുതുന്നവരാണ് ഇന്ത്യക്കാരിൽ അധികവും എന്ന് പറയാറുണ്ട്. അതുപോലെ വിദേശിയായ ഒരു യൂട്യൂബർ ഇന്ത്യക്കാരെ കുറിച്ച് പറയുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഈ വീഡിയോയിൽ പറയുന്നത് മുന്നറിയിപ്പൊന്നും കൂടാതെ ഇന്ത്യയിലെ ഒരു വീട്ടിൽ താൻ പോയി. അവിടെയുണ്ടായ അനുഭവം ഇതാണ് എന്നാണ്. എന്താണത് എന്നല്ലേ? 'John In India'  എന്ന യൂസറാണ് ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത്, ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയൊക്കെ അടിപൊളിയാണ്, പക്ഷേ ഒരു കാര്യം പ്രത്യേകം പറയാതെ വയ്യ എന്നാണ്. അത് എന്താണ് എന്നല്ലേ? 

ജോൺ പറയുന്നത്, ഇന്ത്യയിലെ ഒരു വീട്ടിലേക്ക് ജോൺ നേരത്തെ പറയാതെ തന്നെ കയറിച്ചെന്നു എന്നാണ്. വളരെ ഊഷ്മളമായ സ്വീകരണമാണ് അവിടെ ജോണിന് ലഭിച്ചത്. വൈകുന്നേരം നാല് മണിക്കാണ് അവിടെ ജോൺ ചെന്നത്. എന്നാൽ, അവർ ജോണിന് ഒരുപാട് ഭക്ഷണം നൽകി എന്നാണ് ജോൺ പറയുന്നത്. വയറ് നിറഞ്ഞ് കഴിഞ്ഞിട്ടും കഴിക്കാൻ പറഞ്ഞ് ഒരുപാട് ഭക്ഷണം നൽകി എന്ന് ജോൺ പറയുന്നു. 

എന്തായാലും, ഇന്ത്യക്കാരായ നമുക്കിത് അത്ര പുത്തരിയൊന്നും അല്ല അല്ലേ? ഏത് ബന്ധുവീട്ടിൽ ചെന്നാലും കഴിക്ക് കഴിക്ക് എന്ന് പറഞ്ഞ് വയറു നിറഞ്ഞാലും ഭക്ഷണം കഴിപ്പിക്കുന്ന രീതിയാണ് ഇവിടെ ഉള്ളത് അല്ലേ? എന്തായാലും, ജോണിന്റെ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇത് വളരെ സാധാരണമായൊരു കാര്യമാണ് എന്നാണ് മിക്കവരുടേയും അഭിപ്രായം. 

വായിക്കാം: അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല, അച്ഛനിടാൻ വിടില്ല എന്നും പറഞ്ഞ് തിരികെക്കൊണ്ടുവന്നാൽ എടുക്കില്ല, വൈറലായി പോസ്റ്റർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios