അച്ഛൻ മരിച്ചപ്പോൾ അമ്മാവൻ വിറ്റു, 15 കൊല്ലമായി ഇവിടെയാണ്; ലൈംഗികത്തൊഴിലാളിയുടെ കഥ പങ്കുവച്ച് യുവാവ്
തന്റെ അച്ഛന്റെ മരണശേഷം അമ്മാവനാണ് തന്നെ ഇവിടെ കൊണ്ടുവന്നത് എന്നാണ് റോക്സി പറയുന്നത്. ജോലിക്ക് വേണ്ടിയാണ് കൊണ്ടുവന്നത്. അയാൾ തന്നെ വിറ്റു. 15 വർഷമായി ഇവിടെയാണ്. തന്റെ യുവത്വമെല്ലാം നഷ്ടപ്പെട്ടു. ആ വേദനയും ഇപ്പോൾ പോയി എന്നും റോക്സി പറയുന്നു.
ജീവിതത്തിലെ ബുദ്ധിമുട്ടുകളും വേദനകളും ആഗ്രഹങ്ങളും ഒക്കെ ഓരോരുത്തർക്കും ഓരോന്നായിരിക്കും. അതുപോലെ പല ജോലികളിലേക്കും അറിയാതെ എത്തിപ്പെട്ടവരും ഉണ്ടാവും. അത് അവരുടെ തെരഞ്ഞെടുപ്പ് പോലും ആകണമെന്നില്ല. അങ്ങനെ ഒരാളാണ് ലൈംഗികത്തൊഴിലാളിയായ റോക്സി. റോക്സിയുടെ കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കയാണ് ഇൻഫ്ലുവൻസറായ അനിഷ് ഭഗത്.
ഭഗതിന്റെ ഫോളോവർ കൂടിയാണ് റോക്സി. ഇന്ത്യയിലെ പ്രശസ്തമായ ഒരു ചുവന്ന തെരുവിലേക്ക് റോക്സിയെ കാണാൻ ഭഗത് പോകുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് റോക്സിയെ കാണുന്നതും അവർ യുവാവിന് തന്റെ മുറി കാണിച്ചുകൊടുക്കുന്നതും ഒക്കെ കാണാം. ഒപ്പം തന്റെ കഥയും അവർ അവനോട് പറയുന്നുണ്ട്.
റോക്സി 15 വർഷമായി ഇവിടെയുണ്ട് എന്നാണ് വീഡിയോയിൽ പറയുന്നത്. തന്റെ അച്ഛന്റെ മരണശേഷം അമ്മാവനാണ് തന്നെ ഇവിടെ കൊണ്ടുവന്നത് എന്നാണ് റോക്സി പറയുന്നത്. ജോലിക്ക് വേണ്ടിയാണ് കൊണ്ടുവന്നത്. അയാൾ തന്നെ വിറ്റു. 15 വർഷമായി ഇവിടെയാണ്. തന്റെ യുവത്വമെല്ലാം നഷ്ടപ്പെട്ടു. ആ വേദനയും ഇപ്പോൾ പോയി എന്നും റോക്സി പറയുന്നു.
അതിനിടയിൽ ഭഗത്തിന് അവർ ചായ നൽകുന്നുണ്ട്. തന്റെ ചായ ആ പ്രദേശത്ത് പ്രശസ്തമാണ് എന്നാണ് റോക്സി പറയുന്നത്. താൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നും തനിക്ക് വായിക്കാൻ ഇഷ്ടമാണ് എന്നും റോക്സി പറയുന്നു. ഒപ്പം ഇവിടെ ജീവിക്കുന്ന ഒരു സ്ത്രീയുടെ വേദന തനിക്ക് അറിയാമെന്നും അവൾ പറയുന്നു. 'സ്ത്രീകളെ പീഡിപ്പിക്കരുത്, തങ്ങളുടെ അടുത്തേക്ക് വരൂ' എന്നാണ് റോക്സി പറയുന്നത്. തന്റെ മകളെ താൻ നല്ല സ്കൂളിലാണ് പഠിപ്പിക്കുന്നത് എന്നും റോക്സി പറയുന്നുണ്ട്.
നിങ്ങൾക്കുവേണ്ടി ഞങ്ങളെന്തെങ്കിലും ചെയ്യണോ എന്ന് റോക്സിയോട് ഭഗത് ചോദിക്കുന്നു. സ്വപ്നങ്ങളെല്ലാം ഇല്ലാതായി എന്നാണ് റോക്സിയുടെ മറുപടി. എങ്കിലും, താൻ ഇതുവരെ സുഷി കഴിച്ചിട്ടില്ല എന്നാണ് റോക്സി പറയുന്നത്. സുഷി ഒരുപാട് ഇന്റർനെറ്റിൽ കണ്ടിട്ടുണ്ടെങ്കിലും അത് താൻ ഇതുവരെ കഴിച്ചിട്ടില്ല എന്നാണ് അവൾ പറയുന്നത്.
പിന്നാലെ ഭഗത് അവരെ സുഷി കഴിക്കാൻ കൂട്ടിക്കൊണ്ടു പോവുകയും ഇരുവരും സുഷി കഴിക്കുന്നതും വീഡിയോയിൽ കാണാം. 'ഒരാളെ ബഹുമാനിക്കാൻ അയാളെ മനസിലാക്കണം എന്നില്ല' എന്നാണ് വീഡിയോയിൽ അവസാനം എഴുതിയിരിക്കുന്നത്.
ഭഗത് പങ്കുവച്ച അതിമനോഹരമായ വീഡിയോ അനേകങ്ങളാണ് കണ്ടത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. റോക്സിയോടുള്ള സ്നേഹവും ബഹുമാനവുമെല്ലാം ആ കമന്റുകളിൽ കാണാം.
'എന്റെ കാമുകന്‍ ഡെൽഹി പൊലീസിലാണ്, വിളിക്കണോ ഞാന്‍'; സഹയാത്രക്കാരിയോട് കയർത്ത് യുവതി