ഹോട്ടൽ വെയിറ്ററുടെ ജോലിക്കുള്ള ക്യൂ ആണിത്, ഏറെയും ഇന്ത്യക്കാർ, കാനഡയിൽ നിന്നുള്ള വീഡിയോ കണ്ടോ?
കാനഡയിൽ വലിയ തൊഴിലില്ലായ്മയാണോ? ഇന്ത്യയിൽ നിന്നും സ്വപ്നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കൾക്ക് ഗൗരവമായ ആത്മപരിശോധന ആവശ്യമാണ് എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
ഇന്ത്യയിൽ നിന്നും മിക്കവാറും ആളുകൾ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയിൽ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ് ഇന്ന് കാനഡയിലേക്ക് പോകുന്നത്.
ഒരുപാട് വീഡിയോകൾ കാനഡയിൽ നിന്നും വൈറലായി മാറാറുണ്ട്. അതിലൊന്നാണ് ഈ വീഡിയോയും. ഇത് ആശങ്കയുണർത്തുന്ന വീഡിയോയാണ് എന്നാണ് മിക്കവാറും ആളുകളുടെ അഭിപ്രായം. ഒരു റെസ്റ്റോറന്റിൽ വെയിറ്ററാവുന്നതിന് വേണ്ടിയുള്ള പരസ്യം കണ്ട് ജോലിക്ക് വേണ്ടി ക്യൂ നിൽക്കുന്ന ആളുകളാണ് വീഡിയോയിൽ ഉള്ളത്. അതിൽ തന്നെ ഏറെയും ഇന്ത്യക്കാരാണ്.
ലോഡ്ജ് പോലെയുള്ള ഈ കെട്ടിടത്തിൽ ഒരുമുറിക്ക് 45,000 വാടകയോ, കടുപ്പം തന്നെ എന്ന് നെറ്റിസൺസ്
@MeghUpdates എന്ന യൂസറാണ് വീഡിയോ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ കാപ്ഷനിൽ പറയുന്നത്, ബ്രാംപ്ടണിൽ തുറക്കുന്ന ഒരു പുതിയ റെസ്റ്റോറൻ്റിൻ്റെ പരസ്യം കണ്ടതിന് പിന്നാലെ 3000 വിദ്യാർത്ഥികൾ (ഭൂരിഭാഗവും ഇന്ത്യക്കാർ) വെയിറ്ററുടേയും പരിചാരകരുടേയും ജോലിക്കായി വരി നിൽക്കുന്ന കാനഡയിൽ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങൾ എന്നാണ്.
കാനഡയിൽ വലിയ തൊഴിലില്ലായ്മയാണോ? ഇന്ത്യയിൽ നിന്നും സ്വപ്നങ്ങളുമായി കാനഡയിലേക്ക് പോകുന്ന യുവാക്കൾക്ക് ഗൗരവമായ ആത്മപരിശോധന ആവശ്യമാണ് എന്നും കാപ്ഷനിൽ പറയുന്നുണ്ട്.
“ഇത് വളരെ മോശമാണ്, എല്ലാവരും ജോലി അന്വേഷിക്കുന്നു, ആർക്കും കൃത്യമായി ജോലി ലഭിക്കുന്നില്ല. എൻ്റെ പല സുഹൃത്തുക്കൾക്കും ഇപ്പോൾ ജോലിയില്ല, അവർ 2-3 വർഷമായി ഇവിടെയുണ്ട്" എന്നായിരുന്നു ഒരാളുടെ കമന്റ്.
“കാനഡയിൽ എന്ത് ജോലി ചെയ്യാനും അവർ തയ്യാറാണ്, എന്നാൽ ഇന്ത്യയിൽ അതേ ജോലി ചെയ്യാൻ നാണമാണ്. ശരിയാണ്, ഇന്ത്യയേക്കാൾ കാനഡയിലെ വേതനം വളരെ കൂടുതൽ തന്നെയാണ്“ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.