'ഇന്ത്യക്കാരനല്ലേ, സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ'; കാനഡയിൽ പൗരത്വമുള്ള ഇന്ത്യൻവംശജനെ അധിക്ഷേപിച്ച് സ്ത്രീ

താൻ ഇന്ത്യനാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ, താൻ കനേഡിയനാണ്, അത് അവരെ മനസിലാക്കിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചു എന്നും അശ്വിൻ പറയുന്നു. എന്നാൽ, സ്ത്രീ അത് ഒരുതരത്തിലും അം​ഗീകരിച്ചില്ല. പകരം ഇന്ത്യക്കാരൻ എന്ന് തന്നെ വിളിക്കുകയും വിദ്വേഷം ചൊരിയുകയുമായിരുന്നു എന്നാണ് അശ്വിന്റെ ആരോപണം.

indian origin man in canada says he encountered racist outburst from canadian woman

താൻ വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ വംശജൻ. പ്രായമായ ഒരു സ്ത്രീ തന്നെ അധിക്ഷേപിച്ചു എന്നാണ് അശ്വിൻ അണ്ണാമലൈ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പറയുന്നത്. ആറ് വർഷമായി കാനഡയിൽ താമസിക്കുന്ന അശ്വിൻ കാനഡയിലെ പൗരത്വമുള്ളയാളാണ്. 

നടക്കാനിറങ്ങിയപ്പോഴാണ് തന്നെ സ്ത്രീ വംശീയമായി അധിക്ഷേപിച്ചത് എന്നാണ് അശ്വിൻ ആരോപിക്കുന്നത്. തന്നെ അവർ അശ്ലീല ആം​ഗ്യം കാണിച്ചു. ചോദ്യം ചെയ്തപ്പോൾ അധിക്ഷേപിച്ചു എന്നും ഇയാള്‍ പറയുന്നു. ഒൻ്റാറിയോയിലെ വാട്ടർലൂവിൽ നടക്കാൻ പോയതായിരുന്നു അശ്വിൻ. അപ്പോഴാണ് ഈ സംഭവമുണ്ടായത്. 

താൻ ഇന്ത്യനാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ, താൻ കനേഡിയനാണ്, അത് അവരെ മനസിലാക്കിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചു എന്നും അശ്വിൻ പറയുന്നു. എന്നാൽ, സ്ത്രീ അത് ഒരുതരത്തിലും അം​ഗീകരിച്ചില്ല. പകരം ഇന്ത്യക്കാരൻ എന്ന് തന്നെ വിളിക്കുകയും വിദ്വേഷം ചൊരിയുകയുമായിരുന്നു എന്നാണ് അശ്വിന്റെ ആരോപണം. അതിന്റെ വീഡിയോയും യുവാവ് പങ്കുവച്ചിട്ടുണ്ട്. 

ഇം​ഗ്ലീഷ് സംസാരിക്കാത്തതിന്റെ പേരിലും സ്ത്രീ തന്നെ അധിക്ഷേപിച്ചുവെന്നും അശ്വിൻ പറയുന്നു. ഇന്ത്യയിലേക്ക് തിരികെ പോകൂ എന്നും അവർ പറയുന്നുണ്ട്. “നിങ്ങൾ കനേഡിയൻ അല്ല. വളരെയധികം ഇന്ത്യക്കാർ കാനഡയിൽ ഉള്ളതിനാൽ തന്നെ ഞാൻ നിങ്ങളോട് അക്രമാസക്തമായി പെരുമാറുന്നു, നിങ്ങൾ തിരികെ പോകണമെന്നാണ് എന്റെ ആ​ഗ്രഹം. നിങ്ങളുടെ മാതാപിതാക്കൾ കാനഡയിൽ നിന്നുള്ളവരല്ല, നിങ്ങളുടെ മുത്തശ്ശന്മാരും ഇവിടെ നിന്നുള്ളവരല്ല” എന്നും അവർ അശ്വിനോട് പറയുന്നുണ്ട്. 

ഒരുപാടുപേർ അശ്വിൻ പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകൾ നൽകിയിട്ടുണ്ട്. തികച്ചും ദൗർഭാ​ഗ്യകരമായ അനുഭവമാണ് അശ്വിനുണ്ടായത് എന്നും കാനഡയിൽ വംശീയ വിദ്വേഷം കൂടുന്നുണ്ട് എന്നും അഭിപ്രായപ്പെട്ടവരുണ്ട്. നിങ്ങൾക്ക് കാനഡയിലെ പൗരത്വമുണ്ടെങ്കിലും നിങ്ങളെ ഇന്ത്യക്കാരനായേ ആളുകൾ കാണൂ, കാനഡക്കാരനായി കാണില്ല എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. 

അതേസമയം, ആ സ്ത്രീ പ്രായമായ സ്ത്രീയാണ്. അവരുടെ പിന്നാലെ മൊബൈലും വീഡിയോയുമായി ചെന്നത് ശരിയായില്ല. അത് വളരെ മോശം കാര്യമായിട്ടാണ് അവർ കാണുക. ആ സംഭവം അവിടെ വിട്ടാൽ മതിയായിരുന്നു എന്ന് പറഞ്ഞവരും ഉണ്ട്. എന്നാൽ, അവർ തന്നോട് വളരെ മോശമായി പെരുമാറിയതിനാലാണ് അങ്ങനെ പെരുമാറേണ്ടി വന്നത് എന്നാണ് അശ്വിന്റെ പ്രതികരണം. 
 

Latest Videos
Follow Us:
Download App:
  • android
  • ios