Asianet News MalayalamAsianet News Malayalam

നിങ്ങളുടെ വിശപ്പ് ഇന്ത്യയിൽ നിന്നല്ലേയെന്ന് ചോദിച്ച ബിബിസി അവതാരകനെ തേച്ച് ഒട്ടിച്ച് ഇന്ത്യൻ ഷെഫ്; വീഡിയോ വൈറൽ

നിങ്ങള്‍ ഇന്ത്യയിലെ സമ്പന്ന കുടുംബത്തില്‍ നിന്നല്ലല്ലോ. അപ്പോള്‍ നിങ്ങളുടെ വിശപ്പ് അവിടെ നിന്നും ലഭിച്ചതായിരിക്കുമല്ലേയെന്നായിരുന്നു ബിബിസി അവതാരകന്‍റെ ചോദ്യം. 

Indian chefs video goes viral questions BBC anchors sense that hunger is the emotion of Indians
Author
First Published Sep 16, 2024, 8:15 AM IST | Last Updated Sep 16, 2024, 8:15 AM IST


2021 ലെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇന്ത്യ ഒരു മൂന്നാം ലോക രാജ്യമാണെന്ന ബോധ്യത്തില്‍ ബിബിസി അവതാരകന്‍ ചോദിച്ച ചോദ്യത്തിന് കുറിക്ക് കൊള്ളുന്ന മറുപടി പറഞ്ഞ മിഷെലിൻ സ്റ്റാർ ഷെഫായ വികാസ് ഖന്നയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വിശപ്പെന്ന വികാരം മൂന്നാം ലോക രാജ്യമായ ഇന്ത്യയെ പോലുള്ള രാജ്യങ്ങളുടെ അടിസ്ഥാന പ്രശ്നമാണെന്ന തരത്തിലായിരുന്നു ബിബിസി അവതാരകന്‍റെ ചോദ്യം. എന്നാല്‍, ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമായ ന്യൂയോർക്കിലും വിശപ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വികാസിന്‍റെ മറുപടി. 2021 ലെ കൊവിഡ് വ്യാപന സമയത്ത് ന്യൂയോർക്കില്‍ ഷെഫ് വികാസ് ഖന്ന തുടങ്ങിയ ഭക്ഷണ ക്യാമ്പൈനെ കുറിച്ചുള്ള ചർച്ചയ്ക്കിടെയായിരുന്നു ഈ ഇടപെടല്‍. 

നിങ്ങള്‍ ഇന്ത്യയിലെ സമ്പന്ന കുടുംബത്തില്‍ നിന്നല്ലല്ലോ. അപ്പോള്‍ നിങ്ങളുടെ വിശപ്പ് അവിടെ നിന്നും ലഭിച്ചതായിരിക്കുമല്ലേയെന്നായിരുന്നു ബിബിസി അവതാരകന്‍റെ ചോദ്യം. എന്നാല്‍, താന്‍ അമൃത്സറില്‍ നിന്നാണെന്നും അവിടെ എല്ലാവര്‍ക്കും ലങ്കറുകളില്‍ (സുവർണ്ണ ക്ഷേത്രത്തോട് ചേർന്ന ഭക്ഷണ പുര) നിന്നും ഭക്ഷണം ലഭിക്കുമെന്നും പക്ഷേ, തന്‍റെ വിശപ്പ് ന്യൂയോർക്കില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ അദ്ദേഹം ബിബിസി അവതാരകന്‍റെ പൊതുബോധത്തെ തന്നെ ചോദ്യം ചെയ്യുന്നു. എന്നാല്‍ 9/11 ന് ശേഷം ന്യൂയോർക്ക് നിരവധി വെല്ലുവിളികളെയാണ് നേരിടുന്നത്. അക്കാലത്ത് ഞങ്ങള്‍ക്ക് ഇവിടെ ജോലി കിട്ടാന്‍ വലിയ പ്രയാസമായിരുന്നു. ഈ കാലഘട്ടത്തിലാണ്  വിശപ്പുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവം തുടങ്ങുന്നത്. അത് ന്യൂയോർക്കില്‍ നിന്നാണ്. അക്കാലത്ത് ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനിലാണ് താന്‍ ഉറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്പം ഇന്ത്യയേക്കാള്‍ കൂടുതല്‍ താന്‍ പട്ടിണി ഇരുന്നിട്ടുള്ളത് അമേരിക്കയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വികാസ് ഖന്ന ഒബാമയ്ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കിയിട്ടുള്ള ആളാണെന്നും ഇടയ്ക്ക് അവതാരകന്‍ പറയുന്നുണ്ട്. 

മൃതദേഹങ്ങള്‍ സംസ്കരിക്കില്ല, സൂക്ഷിച്ച് വയ്ക്കും; പിന്നെ വര്‍ഷാവര്‍ഷം പുറത്തെടുത്ത് ആഘോഷിക്കുന്ന ജനത

'മനോരോഗി' എന്ന് വിളിപ്പേര്, പ്രവചിച്ച നാലും യാഥാർത്ഥ്യമായി; ഒടുവിലത്തേത് 'മൂന്നാം ലോക മഹായുദ്ധ'ത്തെ കുറിച്ച്

നിരവധി പേരാണ് വീഡിയോ ഇപ്പോള്‍ റീ ഷെയർ ചെയ്യുന്നത്. "പത്രപ്രവർത്തകന്‍റെ വേഷം ധരിച്ച  വർഗീയവാദിയെ ഒരു പാഠം പഠിപ്പിക്കാനുള്ള സൂക്ഷ്മമായ മാർഗം," എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "തികഞ്ഞ കൈയടിയുമായി വികാസ് ഖന്ന! ഇന്ത്യയിൽ, നമ്മുടെ ആളുകളെയും ആത്മാക്കളെയും എങ്ങനെ പോറ്റണമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ സംസ്കാരത്തെക്കുറിച്ചും അത് ഞങ്ങൾക്ക് നൽകുന്ന ശക്തിയെക്കുറിച്ചും അഭിമാനിക്കുന്നു." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "എന്‍റെ വിശപ്പ് ന്യൂയോർക്കിൽ നിന്നാണ് വന്നത്.. അത് കുറച്ച് ക്രൂരമായിപ്പോയി."  മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. ഹർപ്രീത് എന്ന എക്സ് ഹാന്‍റിലില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം 17 ലക്ഷം പേരാണ് കണ്ടത്. 

ആശുപത്രിയിലേക്ക് പോകുന്ന ഉടമയെ പിന്തുടർന്ന നായയെയും ആംബുലന്‍സിൽ കയറ്റി ഡ്രൈവർ; കൈയടിച്ച് സോഷ്യൽ മീഡിയ

 

Latest Videos
Follow Us:
Download App:
  • android
  • ios