എന്തൊരപകടം; ഓടുന്ന ട്രെയിനിന്റെ സ്റ്റെപ്പിലും തൂങ്ങിപ്പിടിച്ചും ലഗേജുകളുമായി യാത്രക്കാർ, ആ വൈറൽ വീഡിയോ
രണ്ട് സ്ത്രീകൾ സ്റ്റെപ്പിന്റെ മുകളിലാണ് നിൽക്കുന്നത്. അതിൽ ഒരാളുടെ കയ്യിൽ വലിയ ഒരു ബാഗും ഉണ്ട്. ആ ബാഗ് ഉള്ളിലേക്ക് കടത്തി വിടാൻ പോലും അവർക്ക് സാധിക്കുന്നില്ല. ഒരു പുരുഷനാവട്ടെ അപ്പോൾ ട്രെയിനിലേക്ക് കയറുന്നതേ ഉള്ളൂ.
ട്രെയിനിൽ നിന്നുള്ള പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ടാവും. ടിക്കറ്റില്ലാത്ത യാത്രക്കാരും, തിരക്കും,
ആളുകൾ അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതും എല്ലാം അതിൽ പെടുന്നു. അതുപോലെ ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
Indian Tech & Infra എക്സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ എങ്ങനെ ട്രെയിനിൽ യാത്ര ചെയ്യരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ്. മിക്കവാറും ഇന്ത്യയിലെ ട്രെയിനുകളിലെ തിരക്കുകൾക്കും, ടിക്കറ്റില്ലാത്ത യാത്രകൾക്കും ഒക്കെ കാരണം സാധാരണക്കാർക്ക് സഞ്ചരിക്കാൻ ഉതകുന്ന തരത്തിൽ കൂടുതൽ ട്രെയിനുകൾ ഇല്ല എന്നത് തന്നെയാണ്.
അത് തന്നെയാണ് ഈ വീഡിയോയുടെ കാപ്ഷനിലും പറയുന്നത്. വന്ദേ ഭാരത്, ബുള്ളറ്റ് ട്രെയിനുകൾക്കൊപ്പം മുൻഗണനാടിസ്ഥാനത്തിൽ ഞങ്ങൾക്ക് കൂടുതൽ ട്രാക്കുകളും കുറഞ്ഞ ചിലവിൽ വരുന്ന ട്രെയിനുകളും ആവശ്യമാണ് എന്നാണ് കാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിനാണ്. അതിൽ ലഗേജുമായി അപ്പോൾ കയറിയ ആളുകളെ കാണാം. ട്രെയിനിൽ നിറയെ ആളുകളുണ്ട്. അവർക്ക് സ്റ്റെപ്പിന്റെ മുകളിൽ നിന്നും അപ്പുറത്തേക്ക് കടക്കാൻ പോലും സാധിക്കുന്നില്ല.
രണ്ട് സ്ത്രീകൾ സ്റ്റെപ്പിന്റെ മുകളിലാണ് നിൽക്കുന്നത്. അതിൽ ഒരാളുടെ കയ്യിൽ വലിയ ഒരു ബാഗും ഉണ്ട്. ആ ബാഗ് ഉള്ളിലേക്ക് കടത്തി വിടാൻ പോലും അവർക്ക് സാധിക്കുന്നില്ല. ഒരു പുരുഷനാവട്ടെ അപ്പോൾ ട്രെയിനിലേക്ക് കയറുന്നതേ ഉള്ളൂ. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിൻ ആയതിനാൽ തന്നെ അയാൾക്ക് അതിൽ കയറാൻ വലിയ പ്രയാസം തന്നെ അനുഭവിക്കേണ്ടി വരുന്നു. തന്റെ ബാഗ് അകത്തേക്ക് വയ്ക്കാനും അയാൾ ശ്രമിക്കുന്നുണ്ട്.
എന്തായാലും, വളരെ അപകടകരം തന്നെ ഈ യാത്ര എന്ന് പറയാതെ വയ്യ. എന്ത് തിരക്കുണ്ടെങ്കിലും ഇത്തരം അപകടകരമായ യാത്രകൾ ഒരാളും ചെയ്യരുത് എന്നല്ലാതെ പരയാൻ സാധിക്കില്ല. നിരവധിപ്പേരാണ് ഈ യാത്രയുടെ അപകടം ചൂണ്ടിക്കാട്ടി കമന്റ് നൽകിയിരിക്കുന്നത്. അതുപോലെ എന്തെങ്കിലും ആഘോഷ വേളകളിലോ, വിളവെടുപ്പ് വേളകളിലോ ഒക്കെ ഇതിനേക്കാൾ കഷ്ടമാണ് പല ട്രെയിനുകളുടെയും അവസ്ഥ എന്ന് ചൂണ്ടിക്കാണിക്കുന്നവരും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം