'ചിലപ്പോൾ ഇത് വേണ്ടി വരും'; പുഴ ഗതി മാറി ഒഴുകിയപ്പോൾ നിർമ്മിച്ച പാലം, വീഡിയോ പങ്കുവച്ച് ഐഎഫ്‍എസ് ഓഫീസർ
പട്രോളിംഗിന് വേണ്ടിയും വേട്ടയാടൽ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വേണ്ട നടപടി എടുക്കുന്നതിന് വേണ്ടിയും മിക്കവാറും ഉദ്യോഗസ്ഥർക്ക് കാട്ടിലേക്ക് പോകേണ്ടി വരും.
വന്യജീവികളുടെ സംരക്ഷണത്തിനുള്ള പല നിയമങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതുപോലെ തന്നെ വനം വകുപ്പിന്റെ പ്രത്യേകസംരക്ഷണവുമുണ്ട്. എന്നാൽ, നമ്മളറിയാത്ത ചില കാര്യങ്ങൾ കൂടി അധികൃതർക്ക് വന്യജീവി സംരക്ഷണത്തിന് വേണ്ടി ചെയ്യേണ്ടി വരും. അങ്ങനെയൊരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പോസ്റ്റ് പങ്കിട്ടിരിക്കുന്നത് ഐഎഫ്‍എസ് ഓഫീസറായ പർവീൺ കസ്വാനാണ്.
പോസ്റ്റിൽ പറയുന്നത്, അവർ കാട്ടിലേക്ക് പോകാൻ വേണ്ടി താല്ക്കാലികമായി ഉണ്ടാക്കിയ ഒരു പാലത്തെ കുറിച്ചാണ്. ഇതിന്റെ വീഡിയോയും പർവീൺ കസ്വാൻ പങ്കുവച്ചിട്ടുണ്ട്. പട്രോളിംഗിന് വേണ്ടിയും വേട്ടയാടൽ നടക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വേണ്ട നടപടി എടുക്കുന്നതിന് വേണ്ടിയും മിക്കവാറും ഉദ്യോഗസ്ഥർക്ക് കാട്ടിലേക്ക് പോകേണ്ടി വരും. എന്നാൽ, അതിനിടയിൽ പലപല പ്രതിസന്ധികളും ഭീഷണികളും കൂടി അഭിമുഖീകരിക്കേണ്ടി വരും.
അങ്ങനെ, നദി ഗതി മാറി ഒഴുകിയപ്പോൾ പുതുതായി ഒരു പാലം പണിയേണ്ടി വന്നതിനെ കുറിച്ചാണ് ഐഎഫ്‍എസ് ഓഫീസർ പോസ്റ്റിൽ പറയുന്നത്. പണിത പാലത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. വീഡിയോയിൽ ഒരു തെളിഞ്ഞ പുഴ ഒഴുകുന്നത് കാണാം. അതിന് കുറുകെ തടികൊണ്ടുള്ള പാലവും നിർമ്മിച്ചിട്ടുണ്ട്.
പട്രോളിംഗിനും ആൻ്റി പോച്ചിംഗ് ഡ്യൂട്ടിക്കും കണക്റ്റിവിറ്റി വളരെ പ്രധാനം തന്നെയാണ്. അതിനാൽ, മഴക്കാലത്ത് നദികൾ അവയുടെ ഗതി മാറ്റുമ്പോൾ ഡ്യൂട്ടി തുടരുന്നതിന് വേണ്ടി നമുക്ക് സ്വന്തമായി അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കേണ്ടി വരും. അങ്ങനെ നിർമ്മിച്ച പാലമാണ് ഇത് എന്നും അദ്ദേഹം വീഡിയോയുടെ കാപ്ഷനിൽ പരാമർശിക്കുന്നുണ്ട്.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ചിലരെല്ലാം ഉദ്യോഗസ്ഥരെ അഭിനന്ദിച്ചപ്പോൾ ചിലർ ചൂണ്ടിക്കാട്ടിയത് ആ പുഴ എത്ര തെളിഞ്ഞാണ് ഇരിക്കുന്നത് എന്നാണ്.
'ഏറ്റവും സത്യസന്ധനായ മനുഷ്യൻ'; വിനോദസഞ്ചാരിയെ അമ്പരപ്പിച്ച് ഇന്ത്യയിലെ മാല വില്പനക്കാരൻ