'എല്ലാം റെക്കോർഡ് ആണ്'; സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ഹൈദ്രാബാദ് പോലീസ്

"പോലീസ് അത് തടയുന്നതിനുപകരം റെക്കോർഡ് ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആരെങ്കിലും ആരെയെങ്കിലും കൊല്ലുകയാണെങ്കിൽ അത് ഇങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു," ഒരു കാഴ്ചക്കാരന്‍ പോലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. 
 

Hyderabad Police shares video of man man grabbing woman in social media

തിരക്കേറിയ ബസില്‍, ട്രെയിനില്‍, തെരുവില്‍ എല്ലാം സ്ത്രീകള്‍ പുരുഷന്മാരുടെ അനാവശ്യവും എന്നാല്‍ ബോധപൂര്‍വ്വവുമായ സ്പർശങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നു. ഇത്തരം പരാതികള്‍ ഉന്നയിക്കപ്പെട്ടാല്‍ അത് തിരക്കിനിടെയില്‍ സംഭവിച്ചതാണെന്നും ബോധപൂര്‍വ്വമല്ലെന്നും പറഞ്ഞ് മിക്കവാറും കേസുകള്‍ പരാതികളോ നടപടികളോ ഇല്ലാതെ പോകുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈദ്രാബാദ് പോലീസ് തങ്ങളുടെ എക്സ് ഹാന്‍റില്‍ പങ്കുവച്ച ഒരു വീഡിയോ ഞെട്ടിക്കുന്നതായിരുന്നു. 

വീഡിയോ പങ്കുവച്ച് കൊണ്ട് ഹൈദ്രാബാദ് പോലീസ് ഇങ്ങനെ കുറിച്ചു, 'നിങ്ങളുടെ മോശമായ പെരുമാറ്റം, അത് റോഡുകളിലും പൊതുസ്ഥലങ്ങളിലും എവിടെയായാലും ഞങ്ങളുടെ ഷീ ടീമുകൾ രേഖപ്പെടുത്തുന്നു. നിങ്ങളുടെ ദുരുദ്ദേശ്യങ്ങളെ കൊല്ലുക എന്നത് മാത്രമാണ് നിങ്ങളെ ജയിലിൽ നിന്ന് സുരക്ഷിതമായി നിലനിർത്തുന്നതിനുള്ള ഒരേയൊരു മന്ത്രം.' ഒപ്പം തിരക്കേറിയ സ്ഥലത്ത് വച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ പിന്നില്‍ നില്‍ക്കുന്ന പുരുഷന്‍ ബോധപൂര്‍വ്വം സ്പര്‍ശിക്കുന്നതിന്‍റെ വീഡിയോയും പങ്കുവച്ചു. വീഡിയോ വളരെ വേഗം വൈറലായി. ഇതിനകം 14 ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ ഇത്തരം മനോരോഗികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. 

റീല്‍സിനും ഷോട്ട്സിനുമായി ഹെല്‍മറ്റിൽ കാമറ ഘടിപ്പിച്ചു; കാമറ പരിശോധിച്ച് പോലീസ് ചാര്‍ത്തിയത് 86 കുറ്റങ്ങൾ

'ആരും വാങ്ങരുതേ...'; ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ യുവതിയുടെ വ്യത്യസ്തമായ പ്രതിഷേധം വൈറല്‍

വീഡിയോയിലുള്ള ആള്‍ക്കെതിരെ എന്ത് നടപടിയാണ് എടുത്തതെന്ന് പോലീസ് വ്യക്തമാക്കിയില്ല. "സർ ഇത്തരമൊരു പെരുമാറ്റം റെക്കോർഡ് ചെയ്യുന്നത് പ്രശ്നത്തിന്‍റെ ഒരു വശമാണ്, പക്ഷേ ശിക്ഷയാണ് യഥാർത്ഥ പരിഹാരം. എത്രയാളുകള്‍ ശിക്ഷിക്കപ്പെടുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം!" ഒരു കാഴ്ചക്കാരന്‍ എഴുതി.  "ദയവായി കുറ്റവാളികളുടെ ചിത്രങ്ങൾ പരസ്യമായി ഇടുക, അവരെ നാണം കെടുത്തുക" മറ്റൊരാള്‍ എഴുതി. "ഇത്തരം കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ തന്നെ നല്‍കണം" മറ്റൊരാള്‍ എഴുതി. "കൊള്ളാം സർ. ദയവായി അത്തരം ആളുകളെ പരസ്യമായി ശിക്ഷിക്കുക," മറ്റൊരു കാഴ്ചക്കാരന്‍ നിര്‍ദ്ദേശിച്ചു.  "പോലീസ് അത് തടയുന്നതിനുപകരം റെക്കോർഡ് ചെയ്തുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ആരെങ്കിലും ആരെയെങ്കിലും കൊല്ലുകയാണെങ്കിൽ അത് ഇങ്ങനെ സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു," ഒരു കാഴ്ചക്കാരന്‍ പോലീസ് നടപടിയെ വിമർശിച്ച് രംഗത്തെത്തി. 

നിങ്ങളുടെ വിശപ്പ് ഇന്ത്യയിൽ നിന്നല്ലേയെന്ന് ചോദിച്ച ബിബിസി അവതാരകനെ തേച്ച് ഒട്ടിച്ച് ഇന്ത്യൻ ഷെഫ്; വീഡിയോ വൈറൽ

Latest Videos
Follow Us:
Download App:
  • android
  • ios