മോഷ്ടിക്കപ്പട്ട വിന്‍റേജ് കാറുകളുടെ വന്‍ ശേഖരം; അതും രഹസ്യ തുരങ്കത്തില്‍, വീഡിയോ വൈറല്‍
ഒരു ചുവന്ന ഇരുമ്പ് വാതില്‍ തുറന്ന് ഒരാള്‍ തുരങ്കത്തിലേക്ക് കടക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഇരുട്ട് നിറഞ്ഞ ഗുഹയിലേക്ക് ടോര്‍ച്ച് ലൈറ്റ് തെളിക്കുമ്പോള്‍ കണ്ണെത്താത്ത ദൂരത്തോളം വിന്‍റേജ് കാകാറുകളുടെ നീണ്ട നിര മാത്രം.
ഓരോ പ്രദേശവും പ്രകൃതിയുടെ നിരവധി രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഇടങ്ങളാണ്. അതോടൊപ്പം തന്നെ മനുഷ്യന്‍ നിര്‍മ്മിച്ച രഹസ്യങ്ങളും നമ്മുക്കു ചുറ്റുമുണ്ട്. പലപ്പോഴും നമ്മുടെ തൊട്ടടുത്ത് ഇത്തരം രഹസ്യങ്ങളുണ്ടാകുമെങ്കിലും നമ്മള്‍ അത് തിരിച്ചറിയണമെന്നില്ല. എന്നാല്‍ ചില സാഹസികര്‍ അത്തരം ചില രഹസ്യങ്ങള്‍ കണ്ടെത്തുന്നു. ഭൂമിക്കടിയില്‍ പണിത ഒരു രഹസ്യ തുരങ്കത്തില്‍ വിന്‍റേജ് കാറുകളുടെ ഒരു വലിയ നിര തന്നെ കാണാം. ലോസ്റ്റ്ഹിസ്റ്റോറി എന്ന ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലില്‍ നിന്നുമാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു, 'ഇത് പര്യവേക്ഷണം ചെയ്യാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ?'
ഇന്ന് പല നഗരങ്ങള്‍ക്കടിയിലും നിരവധി തുരങ്കങ്ങളുണ്ട്. ചിലത് മലിനജലം കൊണ്ട് പോകാനാണെങ്കില്‍ മറ്റ് ചിലത് ഭൂഗര്‍ഭ റെയില്‍വേയ്ക്കോ ഭൂഗര്‍ഭ റോഡുകള്‍ക്കോ വേണ്ടിയുള്ളതാണ്. യൂറോപ്പിലെമ്പാടും ലോക മഹായുദ്ധങ്ങള്‍ക്കിടയില്‍ നിരവധി തുരങ്കങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഇവയെല്ലാം തന്നെ യുദ്ധസമയത്ത് ശത്രുവിന്‍റെ ആക്രമണം ഉണ്ടായാല്‍ സാധരണക്കാര്‍ക്ക് സുരക്ഷിതരായി ഇരിക്കാനായി നിര്‍മ്മിക്കപ്പെട്ടതായിരുന്നു. മറ്റ് ചിലതാകട്ടെ പുരാതനമായ നിര്‍മ്മിതികളായിരിക്കും. കാലപ്പഴക്കം മൂലം പല തുരങ്കങ്ങളും ആളുകളുടെ ഓര്‍മ്മയില്‍ നിന്ന് പോലും മാഞ്ഞ് പോകുന്നു. ഇത്തരം ചില തുരങ്കങ്ങള്‍ പിന്നീട് മോഷണ വസ്തുക്കള്‍ ഒളിപ്പിച്ച് വയ്ക്കുന്ന കേന്ദ്രങ്ങളായി മാറുന്നു.
പാറക്കല്ലുകള്‍ക്കിടയില്‍ നിന്നും വജ്രം കണ്ടെടുക്കുന്ന വീഡിയോ വൈറല്‍
ജിമ്മിൽ മോഷ്ടിക്കാൻ കയറിയ കള്ളനെ കൊതിതീരും വരെ ട്രെഡ്മില്ലിൽ ഓടിച്ച് ഉടമ; വീഡിയോ വൈറല്‍
ഒരു ചുവന്ന ഇരുമ്പ് വാതില്‍ തുറന്ന് ഒരാള്‍ തുരങ്കത്തിലേക്ക് കടക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നാലെ ഇരുട്ട് നിറഞ്ഞ ഗുഹയിലേക്ക് ടോര്‍ച്ച് ലൈറ്റ് തെളിക്കുമ്പോള്‍ കണ്ണെത്താത്ത ദൂരത്തോളം വിന്‍റേജ് കാറുകളുടെ നീണ്ട നിര മാത്രം. വീഡിയോയില്‍ ഉള്ളയാള്‍ മുന്നോട്ട് നീങ്ങുമ്പോള്‍ പലതരത്തിലും പല നിറങ്ങളിലുള്ള നൂറ് കണക്കിന് കാറുകള്‍ കാണാം. എല്ലാം പഴയ കാലത്ത് നിര്‍മ്മിക്കപ്പെട്ടവ. കാറുകളെല്ലാം വളരെ സുരക്ഷിതമായി ബങ്കറില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും ചില കാറുകളില്‍ നിന്ന് പലതും ഇറക്കിമാറ്റിയതായി കാണാം. ചില കാറുകള്‍ പൊടിപിടിച്ച് ഏറെ പഴക്കം തോന്നിച്ചപ്പോള്‍ മറ്റ് ചിലത് വളരെ തിളങ്ങി നിന്നു. കാർസ്റ്റൺ റോബർട്ട് എന്നയാളാണ് തുരങ്കം കണ്ടെത്തിയതായി അവകാശപ്പെട്ടത്. തുരങ്കത്തിലെ കാറുകളെല്ലാം മോഷ്ടിക്കപ്പെട്ടവയാണെന്ന് കാര്‍സ്റ്റണ്‍ വീഡിയോയുടെ തുടക്കത്തില്‍ പറയുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേരാണ് തങ്ങളുടെ സംശയങ്ങളുമായി രംഗത്തെത്തിയത്. ചിലര്‍ കാറുകളുടെ അറ്റകുറ്റപ്പണികളെ കുറിച്ച് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ എത്ര കാറുകളാണ് അവിടെ ഉള്ളതെന്ന് അന്വേഷിച്ചു. മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ ഏങ്ങനെയാണ് ഇത്രയേറെ വിന്‍റേജ് കാറുകള്‍ ആ ഗുഹയിലേക്ക് എത്തി എന്നതായിരുന്നു മറ്റ് ചിലരുടെ സംശയം. മറ്റ് ചിലര്‍ ഇത്രയും വലിയ കണ്ടെത്തലിന് കാർസ്റ്റൺ റോബർട്ടിനെ അഭിനന്ദിച്ചു. ഏതാണ്ട് ഒമ്പത് ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്.