വിരലടയാളം പതിയാതിരിക്കാൻ ഗ്ലൗസ് പക്ഷേ, മുഖംമൂടി ധരിച്ചില്ല; മോഷണം തത്സമയം കണ്ട് വീട്ടുടമ; പിന്നീട് സംഭവിച്ചത്

ഒരു വിരൽ അടയാളം പോലും അവശേഷിപ്പിക്കാതിരിക്കാനാണ്  ഗ്ലൗസ് ധരിച്ചെത്തിയത്. പക്ഷേ, മുകളില്‍ ഇരുന്ന സിസിടിവി ചതിച്ചു. 
 

house owner saw the thieves who had entered the house on the CCTV in Dubai and the video went viral


രോ കുറ്റകൃത്യത്തിലും ഒരു തെളിവ് മറഞ്ഞിരിക്കും എന്ന ചൊല്ല് പലപ്പോഴും എത്ര ശരിയാണെന്ന് പല അനുഭവങ്ങളില്‍ നിന്നും നമ്മുക്ക് പലര്‍ക്കും തോന്നിയിട്ടുണ്ടാകും. അതിനാല്‍ തന്നെ തെളിവ് അനശേഷിപ്പിക്കാതെ മോഷ്ടിക്കാന്‍ കള്ളന്‍മാര്‍ പെടാപ്പാട് പെടുന്നു. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കൈയുറ ധരിച്ച് എത്തിയ കള്ളന്മാര്‍ സിസിടിവിയിലേക്ക് നോക്കി നില്‍ക്കുന്നത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കൾക്ക് ചിരി പൊട്ടി. അതിനേക്കാൾ അവരെ രസിപ്പിച്ചത് മറ്റൊന്നായിരുന്നു. കള്ളന്മാര്‍ വീട്ടിൽ കയറിയത് മുതലുള്ള ഓരോ നീക്കവും വീട്ടുടമ ദുബായിലെ തന്‍റെ ഫ്ലാറ്റിലിരുന്ന് മൊബൈലില്‍ കണ്ട് കൊണ്ടിരിക്കുകയിരുന്നു.

കന്യാകുമാരി ജില്ലയിലെ നാഗർകോവില്‍ കോട്ടാറില്‍ വിദേശത്തുള്ള സലീമിന്‍റെ വീട്ടിലാണ് കള്ളന്മാര്‍ കയറിയത്. കള്ളന്മാര്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോള്‍ തന്നെ സലീമിന് മൊബൈലില്‍ വിവരം ലഭിച്ചു. അദ്ദേഹം വീട്ടിലെ സിസിടിവിയിലേക്ക് നോക്കിയപ്പോള്‍ രണ്ട് പേര്‍ യാതൊരു കൂസലുമില്ലാതെ വീടിന്‍റെ വാതില്‍ തകര്‍ത്ത് അകത്ത് കടക്കുന്നു. കൈയില്‍ കൈയുറയൊക്കെ ഉണ്ട്. പക്ഷേ. മുഖം മറച്ചിട്ടില്ല. ഇവര്‍ ഇതിനിടെ പുറത്തെ സിസിടിവി തകര്‍ത്തു. പക്ഷേ അകത്തുമുണ്ടായിരുന്നു സിസിടിവികൾ. 

പെട്ടുപോയത് ഒന്നും രണ്ടുമല്ല 12 ദിവസം; ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്കില്‍ നിശ്ചലമായി ബീജിംഗ്

പൂസായാൽ പിന്നെന്ത് പോലീസ്? വാഹനത്തിന്‍റെ ഗ്ലാസ് തകർത്ത് അതിലൂടെ തലയിട്ട് അസഭ്യം വിളിച്ച് യുവാവ്; വീഡിയോ വൈറൽ

സലിം കുറച്ച് നേരം ഇവരുടെ പ്രവര്‍ത്തി നോക്കിയിരുന്നു. വീട്ടിലെ ഓരോരോ സാധനങ്ങള്‍ മോഷ്ടാക്കൾ തുറന്ന് തുടങ്ങിയപ്പോള്‍ സലീം അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ വീട്ടിന് മുന്നില്‍ വച്ച് ബഹളം വച്ചപ്പോഴാണ് തങ്ങള്‍ പെട്ടെന്ന് മോഷ്ടാക്കൾക്ക് മനസിലായത്. പിന്നാലെ അടുക്കള ഭാഗത്തെ ഗ്രില്ല് തകര്‍ത്ത് രണ്ട് പേരും മതിൽ ചാടിയോടി. സലിമിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഒമ്പത് മാസം ഗർഭിണി; 2 കോടിയുടെ 9 കാരറ്റ് ഡയമണ്ടും കുഞ്ഞിന്‍റെ തുക്കത്തിന് സ്വർണ്ണവും വേണമെന്ന് ഭാര്യ, വീഡിയോ
 

Latest Videos
Follow Us:
Download App:
  • android
  • ios