നിങ്ങള്‍, പാമ്പ് 'കുഴി തോണ്ടുന്നത്' കണ്ടിട്ടുണ്ടോ? കാണാം, ആ അപൂര്‍വ്വ കാഴ്ചയുടെ വീഡിയോ

മറ്റ് മൃഗങ്ങളുടെ മാളങ്ങള്‍ സ്വന്തം മാളങ്ങളായി മാറ്റാന്‍ പാമ്പുകള്‍ ചില സൂത്രപണികളൊക്കെ ചെയ്യും. പക്ഷേ, അത് മനുഷ്യന് കാണാന്‍ പറ്റുകയെന്നത് അത്രയേറെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. 

Have you ever seen a snake digging a hole viral video in social media

പാമ്പുകള്‍ ആളുയരത്തില്‍ പത്തി വിരിച്ച് നില്‍ക്കുന്നതും ഒരു മരത്തില്‍ നിന്നും മറ്റൊന്നിലേക്ക് വലിഞ്ഞ് കയറുന്നതുമായ നിരവധി വീഡിയോകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഒരു പാമ്പ് സ്വന്തമായി ഒരു കുഴി കുത്തുന്നത് നിങ്ങള്‍ എന്നെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അങ്ങനെയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് കാച്ചേഴ്സ് എന്ന ഇന്‍സ്റ്റാഗ്രാം പേജ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാമ്പുകളുള്ള, വീര്യം കൂടിയ വിഷമുള്ള പാമ്പുകളുള്ള വന്‍കരയാണ് ഓസ്ട്രേലിയ. അവിടെ ക്യൂന്‍സ്‍ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ നിന്നുള്ള വീഡിയോയാണ് അത്. സൌത്ത് ഈസ്റ്റ് ക്യൂന്‍സ്‍ലാന്‍ഡിലെ പാമ്പ് പിടിത്തക്കാരുടെ ഇന്‍സ്റ്റാഗ്രാം പേജാണ് വീഡിയോ പങ്കുവച്ചത്. 

വീഡിയോയില്‍ ഒരു പാമ്പ് റോഡിന്‍റെ ഒരു വശത്തെ ഒരു കുഴിയില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നത് കാണാം. തലയും തലയോടൊപ്പമുള്ള ശരീരഭാഗവും ചേര്‍ത്ത് ഏറെ ശ്രമകരമായാണ് പാമ്പ് ഒരോ തരി മണ്ണും കുഴിയില്‍ നിന്നും നീക്കുന്നത്. ചില സമയങ്ങളില്‍ പുറത്തിട്ടതിനെക്കാള്‍ മണ്ണ് കുഴിയിലേക്ക് തന്നെ വീഴുന്നതും വീണ്ടും ആ മണ്ണ് മാറ്റാന്‍ പാമ്പ് പാടുപെടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ പങ്കുവച്ച് കൊണ്ട് സണ്‍ഷൈന്‍ കോസ്റ്റ് സ്നേക്ക് കാച്ചേഴ്സ് ഇങ്ങനെ എഴുതി, 'ഒരു പാമ്പ് തല ഉപയോഗിച്ച് മാളമുണ്ടാക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? തവളകൾ, ആമകൾ, എലികൾ തുടങ്ങിയ മൃഗങ്ങൾ ആദ്യം ഉപയോഗിച്ചിരുന്ന ദ്വാരങ്ങൾ പലപ്പോഴും പാമ്പുകൾ കണ്ടെത്തും, തുടർന്ന് അവ സ്വന്തം നിലയില്‍ അൽപ്പം സുഖകരമാക്കും! ഇത് സാധാരണയായി അവർക്ക് സുരക്ഷിതമായ സ്ഥലമാണ്. അവിടെ അവർ കൂടൊരുക്കും. ഇത് കാണുകയും വീഡിയോ അയക്കുകയും ചെയ്ത ആ കാഴ്ചക്കാരന് അഭിവാദ്യങ്ങൾ!' 

സുരക്ഷയ്ക്കായി ഒളിക്യാമറ സ്ഥാപിച്ചു; പക്ഷേ, വീഡിയോ കണ്ട ഭര്‍ത്താവ് ഡിവോഴ്സിന് അപേക്ഷിച്ചു, വീഡിയോ വൈറൽ

രണ്ട് പേര്‍ തമ്മില്‍ 'സ്വപ്നങ്ങളിലൂടെ ആശയവിനിമയം' നടത്തിയെന്ന് അവകാശപ്പെട്ട് യുഎസ് ഗവേഷകര്‍

വീഡിയോ കൃത്യമായി എവിടെ നിന്നാണെന്ന് പോസ്റ്റില്‍ പറയുന്നില്ല. വീഡിയോ നിരവധി പേര്‍ കണ്ടു. രസകരമായ കുറിപ്പുകളാണ് വീഡിയോയ്ക്ക് താഴെ. 'കുഴി കുത്തുന്നതിന് മണിക്കൂറിനാണ് കാശ്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. നിരവധി കാഴ്ചക്കാര്‍ തങ്ങള്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം കാണുന്നതെന്നും ആദ്യത്തെ അറിവാണെന്നും എഴുതി. വന്യജീവികളില്‍ നിന്നും നമ്മളേറെ പഠിക്കാനുണ്ട് എന്നായിരുന്നു ഒരു കുറിപ്പ്. 'അത് ഇരുണ്ട ഈസ്റ്റേൺ ബ്രൗൺ ആണ്. വടക്കേ അമേരിക്കൻ ബുൾസ്നേക്കുകൾ മുട്ടയിടുന്നതിനായി സമാനമായ രീതിയിൽ കുഴികള്‍ കുഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സ്യൂഡോനാജ ഉപയോഗിച്ച അതേ രീതി കാണാൻ രസകരമാണ്.' മറ്റൊരു കാഴ്ചക്കാരന്‍ പാമ്പുകളുടെ കൂടൊരുക്കലിനെ കുറിച്ച് എഴുതി. 

അമേരിക്കന്‍ വന്‍കര കണ്ടെത്തിയ കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന

Latest Videos
Follow Us:
Download App:
  • android
  • ios