ഭക്ഷണം വേണമെങ്കിൽ ഉണ്ടാക്കിക്കഴിക്കട്ടെ അതല്ലേ ഹീറോയിസം, വിവാഹവീട്ടിൽ പാകം ചെയ്ത് കഴിക്കുന്ന അതിഥികൾ, വീഡിയോ

വീഡിയോ ദൃശ്യത്തോടൊപ്പം ചേർത്തിരിക്കുന്ന മറ്റൊരു കുറിപ്പ് ഇങ്ങനെയാണ്, “ഒരു വിവാഹത്തിൽ പങ്കെടുക്കുകയാണെന്നത് ഞാൻ മറന്നു. ഇവിടെ എന്റെ ഭക്ഷണം ഞാൻ സ്വന്തമായി പാകം ചെയ്യണം."

guests in wedding prepare roti video rlp

വിവാഹച്ചടങ്ങുകളിലേക്ക് വേണ്ടപ്പെട്ടവരെ അതിഥികളായി ക്ഷണിക്കുന്നതും അവർക്ക് വിഭവസമൃദ്ധമായ ഭക്ഷണം വിളമ്പുന്നതും നമ്മുടെ നാട്ടിൽ സാധാരണമാണ്. അതിഥികളുടെ സന്തോഷവും സംതൃപ്തിയും ആണ് ഇത്തരത്തിൽ ഭക്ഷണം വിളമ്പുമ്പോൾ പ്രധാനമായും ശ്രദ്ധിക്കാറ്. എന്നാൽ, അടുത്തിടെ, ഒരു വിവാഹത്തിന് അതിഥികൾക്ക് സ്വന്തമായി റൊട്ടി തയ്യാറാക്കി കഴിക്കുന്നതിന്റെ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി. കാഴ്ച്ചക്കാരെ മുഴുവൻ അമ്പരിപ്പിച്ച ഈ വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വളരെ വേ​ഗത്തിലാണ് വൈറലായത്. 

ഡിസംബർ ഒന്നിനാണ് എക്സിൽ ഇത്തരത്തിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. “വലിയ പാർട്ടികളിൽ ഇത് പുതിയ കാര്യമാണോ? നിങ്ങളുടെ സ്വന്തം റൊട്ടി ഉണ്ടാക്കുക” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ കോട്ടും സ്യൂട്ടും ധരിച്ച മധ്യവയസ്കരായ രണ്ട് പുരുഷന്മാർ നോൺ-സ്റ്റിക്ക് തവയിൽ ചപ്പാത്തി ഉണ്ടാക്കുന്നതാണ് കാണാനാവുന്നത്. അവരുടെ ഒരു കൈയിൽ ഒരു പ്ലേറ്റ് നിറയെ ഭക്ഷണസാധനങ്ങൾ പിടിച്ചിരിക്കുന്നത് കാണാം. മറുകൈകൊണ്ടാണ് പാചകം. വീഡിയോ ദൃശ്യത്തോടൊപ്പം ചേർത്തിരിക്കുന്ന മറ്റൊരു കുറിപ്പ് ഇങ്ങനെയാണ്, “ഒരു വിവാഹത്തിൽ പങ്കെടുക്കുകയാണെന്നത് ഞാൻ മറന്നു. ഇവിടെ എന്റെ ഭക്ഷണം ഞാൻ സ്വന്തമായി പാകം ചെയ്യണം."

വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടു കഴിഞ്ഞു. രസകരമായ രീതിയിലാണ് പലരും ഇതിനോട് പ്രതികരിച്ചത്, വളരെ മനോഹരമായ ആചാരം, കഴിച്ച പാത്രം കഴുകിവെപ്പിച്ചിട്ട് കൂടി വിട്ടാൽ മതി എല്ലാവരെയും എന്നാണ് വീഡിയോയ്ക്ക് താഴെ ഒരാൾ കുറിച്ചത്. വിവാഹങ്ങൾ, പാർട്ടികൾ, മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവ ഇത്തരം ഇഷ്‌ടാനുസൃത ഭക്ഷണ ക്രമീകരണങ്ങൾ ഒരുക്കുന്ന രീതിയിലേക്ക് ഇപ്പോൾ പലയിടങ്ങളിലും മാറിയിട്ടുണ്ട്. പക്ഷേ, അവ അതിഥികൾക്കിടയിൽ എത്രത്തോളം സ്വീകാര്യമാകും എന്ന കാര്യം കണ്ടറിയണം.

വായിക്കാം: ബിയർ അഭിഷേകം നടത്തി കിരീടധാരണം, 10 പേർ മാത്രമുള്ള കുഞ്ഞൻ ദ്വീപും അവരുടെ രാജാവും 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios