'കണ്ണാടി പോലെ സുതാര്യം'; കണ്ണാടിച്ചിറകന്‍ പൂമ്പാറ്റ, ഒരു അത്യപൂര്‍വ്വ ശലഭക്കാഴ്ച !

വീഡിയോയിലെ ചിത്രശലഭത്തിന് വളര്‍ണ്ണങ്ങള്‍ വളരെ കുറവാണ് എന്ന് മാത്രമല്ല അതിന്‍റെ ചിറകുകള്‍ സുതാര്യമാണ്. കണ്ണാടി പോലെ. 

Glasswing butterfly a rare butterfly video bkg


മനുഷ്യന്‍ അറിഞ്ഞതിനേക്കാള്‍ അത്ഭുതങ്ങള്‍ ഇന്നും ഭൂമിയില്‍ അവശേഷിക്കുന്നു. അത്തരമൊരു അത്യപൂര്‍വ്വ കാഴ്ച ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ചിത്രശലഭങ്ങളെ മലയാളികള്‍ പൂമ്പാറ്റകള്‍ എന്നും വിളിക്കും. പൂവുകളില്‍ നിന്ന് പൂവുകളിലേക്ക് പറന്ന് നടക്കുന്ന മനോഹരമായ ചെറുജീവികള്‍. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ ജീവിയും ഒരു ചിത്രശലഭമാണ്. ചിത്രശലഭം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിലേക്ക് ആദ്യമെത്തുന്ന ചിത്രം വര്‍ണ്ണങ്ങളില്‍ പൊതിഞ്ഞ ചിറകുമായി പാറിപ്പറന്ന് നടക്കുന്ന നിരുപദ്രവകാരിയായ ഒരു ജീവി എന്നതാകും. എന്നാല്‍, വീഡിയോയിലെ ചിത്രശലഭത്തിന് വളര്‍ണ്ണങ്ങള്‍ വളരെ കുറവാണ് എന്ന് മാത്രമല്ല അതിന്‍റെ ചിറകുകള്‍ സുതാര്യമാണ്. കണ്ണാടി പോലെ. 

ഇവ ഗ്ലാസ്വിംഗ് ചിത്രശലഭം (Glasswing butterfly) എന്നറിയപ്പെടുന്നു, ഇതിന് കണ്ണാടി പോലുള്ള ചിറകുകൾ ഉണ്ട്. ഒരു വനത്തിനുള്ളില്‍ നിന്നുള്ള വെറും ആറ് സെക്കന്‍റ് മാത്രമുള്ള വീഡിയോയില്‍ ഒരു ഇലയിലേക്ക് പറന്ന് വന്നിരിക്കുന്ന കണ്ണാടിച്ചിറകന്‍ ചിത്രശലഭത്തെ കാണാം. വീഡിയോയുടെ തുടക്കത്തില്‍ ശലഭം പറന്ന് വന്ന് ഒരു ഇലയില്‍ ഇരിക്കുന്നതാണ്. ശലഭത്തിന്‍റെ ഏറ്റവും സമീപ ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. വീഡിയോ വളരെ പതുക്കെ ശലഭത്തെ ചുറ്റുമ്പോള്‍ ശലഭത്തിന്‍റെ സുതാര്യമായ ചിറകുകളിലൂടെ അപ്പുറമുള്ള കാഴ്ചയും കാണാം. വീഡിയോയില്‍ ടര്‍ക്കിഷ് ഭാഷയില്‍ "പ്രകൃതിയിലെ കല; സുതാര്യമായ ചിറകുകളുള്ള ചിത്രശലഭം." എന്ന് എഴുതിയിരിക്കുന്നു. 

ഏഴാം വയസ്സിൽ, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്‌ത്രക്രിയാ വിദഗ്‌ദ്ധന്‍; അറിയുമോ ഈ ഇന്ത്യക്കാരനെ ?

'നന്നായി പഠിക്കും ഇല്ലെങ്കില്‍...'; വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രതിജ്ഞ എഴുതിവാങ്ങിയ അധ്യാപകന് എട്ടിന്‍റെ പണി

കണ്ണാടിച്ചിറകന്‍ ചിത്രശലഭത്തെ ശാസ്ത്രീയമായി 'ഗ്രെറ്റ ഓട്ടോ' (Greta oto) എന്ന് വിളിക്കുന്നു. അതിന്‍റെ സുതാര്യമായ ചിറകുകൾ അവയെ എളുപ്പത്തിൽ ശത്രുക്കളില്‍ നിന്ന് മറയ്ക്കാൻ സഹായിക്കുന്നു. കണ്ണാടിച്ചിറകന്‍ ചിത്രശലഭത്തെ കൂടുതലായും തെക്കേ അമേരിക്കയുടെ മധ്യ, വടക്കൻ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. ചിലി, മെക്സിക്കോ, ടെക്സസ് തുടങ്ങിയ സ്ഥലങ്ങളിലും ഇവയെ സാധാരണയായി കാണാറുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രശലഭത്തെ അതിന്‍റെ സുതാര്യമായ ചിറകുകള്‍ കാരണം ദുർബലവുമായ ജീവിയായി തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തന്‍റെ ശരീരഭാരത്തിന്‍റെ 40 മടങ്ങ് അധികം ഭാരമുള്ള വസ്തുക്കള്‍ വഹിക്കാന്‍ ഇവയ്ക്ക് കഴിയും. കണ്ണാടിച്ചിറകന്‍ ചിത്രശലഭങ്ങള്‍ക്ക് ദേശാടന സ്വഭാവമുണ്ട്. ഇവ പ്രജനനകാലത്ത് ഒത്തുകൂടുന്നു. അതേ സമയം മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ പ്രതിദിനം 19 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഇവയ്ക്ക് കഴിയുന്നു. പ്രധാനമായും ഇവയുടെ ശത്രുക്കള്‍ പക്ഷികളാണ്. സുതാര്യമായ ചിറകള്‍ അവയെ ശത്രുക്കളില്‍ നിന്ന് പലപ്പോഴും രക്ഷപ്പെടാന്‍ സഹായിക്കുന്നു. 

ലൈക്കിനും കാഴ്ചക്കാര്‍ക്കും വേണ്ടി ഗർഭിണിയാണെന്ന് വ്യാജ വീഡിയോ; പിന്നാലെ വ്ലോഗർക്ക് എട്ടിന്‍റെ പണി
 

Latest Videos
Follow Us:
Download App:
  • android
  • ios