'എന്തുവിധിയിത്....!'; റെയില്‍വേ പ്ലാറ്റ്ഫോമിലെ യുവതിയുടെ നൃത്തത്തിന് ട്രോളോട് ട്രോള്‍ !
നൃത്തിനിടെ യുവതി പ്ലാറ്റ്ഫോമില്‍ ട്രെയില്‍ കാത്ത് നില്‍ക്കുന്നവര്‍ക്കിടയില്‍ കിടന്ന് ഉരുളുകയും മറിയുകയും ചെയ്യുന്നതും കാണാം.
സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരെയും ലൈക്കുകളും ഏങ്ങനെ നേടാമെന്ന അന്വേഷണത്തിലാണ് പുതിയ തലമുറ. അതിനായി സ്ഥലകാലം നോക്കാതെ എന്തും ചെയ്യാന്‍ അത്തരക്കാര്‍ തയ്യാറാകുന്നു. ഇത് കണ്ട് അന്തം വിട്ടിരിക്കുകയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ അത്തരത്തിലുള്ള ഒന്നായിരുന്നു. മുംബൈയിലെ തിരക്കേറിയ ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്ന നിരവധി പേര്‍ക്കിടയില്‍ വച്ച് ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്ന വീഡിയോയായിരുന്നു അത്. രണ്ട് ദിവസം കൊണ്ട് വീഡിയോ ഒരു ലക്ഷത്തിലേറെ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒപ്പം നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനുമെത്തി. പലരും പുതിയ തലമുറയുടെ ചിന്താഗതിയെ കുറിച്ച് ആശങ്കപ്പെട്ടു. മറ്റ് ചിലര്‍ ഇത്തരം പരിപാടികള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ എന്തെങ്കിലും നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു.
21 സെക്കന്‍റിന്‍റെ വീഡിയോ പങ്കുവച്ചത് @mumbaimatterz എന്ന ട്വിറ്റര്‍ ഉപയോക്താവായിരുന്നു. 'ഈ ഗിമ്മിക്ക് എന്നെങ്കിലും ഇന്ത്യന്‍ റെയില്‍വേ പരിസരത്ത് അവസാനിപ്പിക്കുമോ? ചില "സ്പിരിറ്റ്" അവയെല്ലാം കൈവശപ്പെടുത്തിയതായി തോന്നുന്നു' എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്. വീഡിയോയില്‍ 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന ചിത്രത്തിലെ പ്രശസ്തമായ 'കോയി മിൽ ഗ്യാ' ഗാനത്തിന്‍റെ താളത്തിനൊത്ത് ആവേശത്തോടെ നൃത്തം ചെയ്തത് ഇൻസ്റ്റാഗ്രാം ബ്ലോഗറായ സീമ കനോജിയയായിരുന്നു. ലോക്കല്‍ ട്രെയിന്‍ കാത്ത് നില്‍ക്കുന്ന നിരവധി ആളുകള്‍ക്കിടയിലൂടെയായിരുന്നു ഇവര്‍ നൃത്തം അവതരിപ്പിച്ചത്.
നൃത്തിനിടെ സീമ പ്ലാറ്റ്ഫോമില്‍ കിടന്ന് ഉരുളുന്നതും മറിയുന്നതും കാണാം. പ്ലാറ്റ്ഫോമില്‍ കിടന്ന് ഉരുളുന്നതിനിടെ പലപ്പോഴും മറ്റ് യാത്രക്കാരുടെ കാലിന്‍ ചുവട്ടിലേക്കും യുവതി നീങ്ങുന്നു. ചിലര്‍ ഞെട്ടി പിന്മാറുന്നതും മറ്റ് ചിലര്‍ 'ഇതെന്ത് പരിപാടി' എന്ന തരത്തില്‍ തിരിഞ്ഞ് നോക്കുന്നതും കാണാം. നിരവധി പേര്‍ വീഡിയോയെ പരിഹസിച്ച് കൊണ്ട് കുറിപ്പുകളെഴുതി. “ദി ഗ്രേറ്റ് ഇന്ത്യൻ റീൽ-വേ,” എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. “ഇത് അപ്പുറം പോയി. !!! അസംബന്ധമോ തെറ്റോ സംഭവിക്കുന്നതിന് മുമ്പ് ഇത് പരിശോധിക്കേണ്ടതുണ്ട്. “ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. “@അശ്വിനി വൈഷ്ണവ് സാർ ഇത്തരക്കാരിൽ നിന്ന് 2 ലക്ഷം രൂപ/റീൽ ഈടാക്കൂ. ഇത് ഒന്നെങ്കിൽ റെയിൽവേയ്ക്ക് അധിക വരുമാനം നൽകും അല്ലെങ്കിൽ മറ്റുള്ളവർക്ക് നാണക്കേടുണ്ടാക്കുന്നത് തടയും, ” എന്ന റെയില്‍വെ മന്ത്രിയെ ടാഗ് ചെയ്ത് കൊണ്ട് മറ്റൊരാള്‍ എഴുതി.
അമ്മയെയും മകളെയും വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ ഗോത്രം !