സന്ദർശക ഹൃദയം കീഴടക്കി ഫ്രാൻസിലെ 'നാരോ ഹൗസ്'; പക്ഷേ ആ സൃഷ്ടിക്ക് പിന്നില്‍ ഒരുദ്ദേശമുണ്ട് !
ഇടനാഴികൾ, കിടപ്പുമുറി, സന്ദർശക മുറി എന്ന് തുടങ്ങി ശുചിമുറി വരെയുള്ള ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്
വ്യവസ്ഥാപിതമായ രീതി ശാസ്ത്രങ്ങള്‍ക്ക് പുറത്ത് കടക്കുന്നവയെ കുറിച്ച് കൂടുതല്‍ അറിയാന്‍ മനുഷ്യന് എന്നും കൌതുകമുണ്ട്. അത്തരത്തിലൊന്ന് സാമൂഹിക മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഫ്രാൻസിലെ ഒരു ചെറു നഗരത്തിൽ നിന്നുള്ള കുഞ്ഞു വീടാണ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. ഫ്രാൻസിലെ ലെ ഹാവ്രെ നഗരത്തിലെ 'നാരോ ഹൗസ്' (Narrow House) എന്ന് പേരിട്ടിരിക്കുന്ന അതുല്യമായ കലാസൃഷ്ടിയുടെ വീഡിയോ ദൃശ്യങ്ങളാണ് കാഴ്ചക്കാരിൽ കൗതുകം ഉണർത്തുന്നത്. ഒരു വീടിനുള്ളിലേക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ വീട്ടിൽ ഉണ്ടെങ്കിലും അവയെല്ലാം കൗതുകകരമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
2022 ജൂൺ 24-നാണ് നാരോ ഹൗസ് ആദ്യമായി പൊതുജനങ്ങൾക്കായി തുറന്നത്. ഇടനാഴികൾ, കിടപ്പുമുറി, സന്ദർശക മുറി എന്ന് തുടങ്ങി ശുചിമുറി വരെയുള്ള ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട് പക്ഷേ, അവയെല്ലാം നിർമ്മിച്ചിരിക്കുന്നത് തീരെ വലിപ്പം കുറഞ്ഞ രീതിയിലാണെന്ന് മാത്രം. ഒരാള്‍ക്ക് കഷ്ടിച്ച് കടന്ന് പോകാന്‍ കഴിയുന്ന മുറികള്‍ അടക്കം. ആർട്ടിസ്റ്റ് എർവിൻ വ്റുo ആണ് ഈ ഇടുങ്ങിയ വീടിന്‍റെ ശില്പി. വ്യക്തിഗത ഇടം പരിമിതപ്പെടുത്തുകയോ നിയന്ത്രിക്കുകയോ അധിനിവേശം ചെയ്യുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള അസ്വസ്ഥജനകമായ ചിന്തകൾ ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നതാണ് ഈ കലാസൃഷ്ടി.
എക്‌സിലാണ് നാരോ ഹൌസിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു സമയം ഒരാൾക്ക് മാത്രം സഞ്ചരിക്കാൻ വലിപ്പമുള്ള ഒരു ഇടനാഴി പോലെയാണ് ഈ വീട്. പക്ഷേ, ആ ഇടനാഴിയെ പോലും വീണ്ടും വിവിധ ഭാഗങ്ങളായി തിരിച്ചു മുറികളും അടുക്കളയും ശുചിമുറിയും ഒക്കെയാക്കി മാറ്റിയിരിക്കുന്നു. കാഴ്ചക്കാരില്‍ കൗതുകം ഉണർത്തുന്ന കാഴ്ചയാണ് വീട്ടിനുള്ളിലും. തീർന്നില്ല ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും, ഊണു മേശയും കട്ടിലും കസേരയും ഫോണുമെല്ലാം ഇതിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. പക്ഷേ അവയ്ക്കെല്ലാം വീടിന്‍റെ അതേ രൂപമാണെന്ന് മാത്രം. 1960-കളിലെ ഒരു സാധാരണ സബർബൻ വാസസ്ഥലമായ വുർമിന്‍റെ ബാല്യകാല വസതിയുടെ പുനർവ്യാഖ്യാനമാണ് ഈ ഘടന. മരങ്ങളാലും പൂന്തോട്ടത്താലും ചുറ്റപ്പെട്ട ഈ വീട് കാഴ്ചക്കാരിൽ വലിയ കൌതുകമാണ് ജനിപ്പിക്കുന്നത്.
അഴിമതി; 1,10,000 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ടെന്ന് ചൈന