ഇന്ത്യൻ റെയിൽവേയിലെ വൃത്തിഹീന ശുചിമുറിയുടെ വീഡിയോയുമായി വിദേശ വനിത; ബജറ്റ് ഉയർത്താൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ


ചെലവ് കുറഞ്ഞ സെക്കന്‍റ് ക്ലാസുകളിലെ ശുചിമുറികള്‍ക്ക് ഇത്രയേ വൃത്തികാണൂവെന്നായിരുന്നു ചിലരുടെ കുറിപ്പ്. എന്നാല്‍ ഇതിന് യുവതി നല്‍കിയ മറുപടി കേട്ട് കാഴ്ചക്കാര്‍ നിശബ്ദരായി. 
 

foreign woman who shared a video of an unhygienic toilet on Indian Railways has been asked to increase the budget on social media


ത് ടൂറിസ്റ്റുകളുടെ കാലം കൂടിയാണ്. നാള്‍ക്കുനാള്‍ വികസിക്കുന്ന ഗതാഗത സംവിധാനങ്ങള്‍ മനുഷ്യനെ ഇന്ന് ഭൂമിയിലെവിടെയും വളരെ വേഗത്തില്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇന്ത്യയിലേക്ക് ഒരു വര്‍ഷം വരുന്നത് ലക്ഷക്കണക്കിന് സഞ്ചാരികളാണ്. ഇതിലൂടെ ഇന്ത്യയ്ക്ക് ഗണ്യമായൊരു വരുമാനം കണ്ടെത്താനും കഴിയുന്നു. നികുതിയിലൂടെയും യാത്ര ടിക്കറ്റുകളിലൂടെയും മറ്റും രാജ്യത്തിന് പണം ലഭിക്കുമ്പോള്‍ ടൂറിസ്റ്റുകള്‍ക്ക് ചെറിയ ചെറിയ സാധനങ്ങള്‍ വിറ്റ് സാധാരണക്കാരുടെ ജീവിതവും മെച്ചപ്പെടുന്നു. എന്നാല്‍, വിദേശത്ത് നിന്നും ഇന്തയിലെത്തുന്നവരില്‍ പലരും സ്വന്തം രാജ്യത്ത് സാധാരണക്കാരനാണ്. അവര്‍ പണം ലാഭിക്കാനായി ചെലവ് കുറഞ്ഞ യാത്ര മാര്‍ഗങ്ങള്‍ തെരഞ്ഞെടുക്കുന്നതും സാധാരണം. 

ഇത്തരത്തില്‍ ചെലവ് കുറഞ്ഞ യാത്രമാര്‍ഗം തെരഞ്ഞെടുത്ത ഒരു വിദേശ വനിത, താന്‍ യാത്ര ചെയ്ത രണ്ടാം ക്ലാസ് ലോക്കല്‍ ട്രെയിനിലെ ശുചിമുറിയുടെ വീഡിയോ തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച് കൊണ്ട്  ഐറിന മൊറേനോ ഇങ്ങനെ എഴുതി. 'ഇന്ത്യയിലെ ട്രെയിനിലെ പാശ്ചാത്യ ക്ലോസറ്റ്, രണ്ടാം ക്ലാസ്. ട്രെയിൻ നമ്പർ 12991'   ഉദയ്പൂർ സിറ്റി - ജയ്പൂർ ഇന്‍റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് വീഡിയോ എടുത്തതെന്ന് അടിക്കുറിപ്പിൽ സൂചിപ്പിച്ചിരിക്കുന്ന ട്രെയിൻ നമ്പറിൽ നിന്ന് വ്യക്തം.  

രാത്രി 12 മണിക്ക് യുവതി വന്നത് ബിഎംഡബ്യുവിൽ, കൊണ്ട് പോയത് ഒരു പൂച്ചട്ടി; സിസിടിവി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

'നീലച്ചിത്രത്തിൽ അഭിനയിക്കാൻ 4 ലക്ഷം രൂപ': മകന് വന്ന ഓഫറിൽ അമ്മയുടെ പ്രതികരണം; കൈയടിച്ച് സോഷ്യല്‍ മീഡിയ

യഥാര്‍ത്ഥത്തില്‍ അല്പം പഴക്കം തോന്നിക്കുമെങ്കിലും സാധാരണ ഇന്ത്യന്‍ റെയില്‍വേയിലെ രണ്ടാം ക്ലാസ് കോച്ചുകളില്‍ കാണാറുള്ള ശുചിമുറികളെക്കാള്‍ വൃത്തിയുള്ളതിലായിരുന്നു യുവതി കയറിയത്. ഇതിന് പിന്നാലെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ഒറ്റ വരിയില്‍ പറയുന്നതിന് പകരം ഒരു പാരഗ്രാഫോ അതിലും മുകളിലോ വാക്കുകള്‍ ഉപയോഗിച്ച് കൊണ്ട് വിശദീകരിക്കുകയായിരുന്നു ചെയ്തത്. 52 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.  "നിങ്ങൾ രണ്ടാം ക്ലാസിലാണ് യാത്ര ചെയ്യുന്നത്, ഇത് ലഭ്യമായ ഏറ്റവും വിലകുറഞ്ഞ സൌകര്യങ്ങളിലൊന്നാണിത്. യഥാർത്ഥ ചിത്രം പകർത്താൻ ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യാൻ ഞാൻ നിങ്ങളെ ഉപദേശിക്കാൻ ആഗ്രഹിക്കുന്നു" ഒരു കാഴ്തക്കാരന്‍ കുറിച്ചു. എന്നാല്‍, ഇതിന് ഐറിനയ്ക്ക് കൃത്യമായ മറുപടിയും ഉണ്ടായിരുന്നു "ഇത് ജനറൽ അല്ലെങ്കിൽ ഫസ്റ്റ് എസി ആകട്ടെ, ടോയ്ലറ്റ് വാഷ്റൂം സൗകര്യങ്ങൾ ഒരുപോലെയായിരിക്കണം." എന്നായിരുന്നു ഐറിനയുടെ മറുപടി. 

'സൗരഭ്, അവനെ എവിടെ കണ്ടാലും ഓടിക്കണം'; സോഷ്യൽ മീഡിയയില്‍ വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

Latest Videos
Follow Us:
Download App:
  • android
  • ios