യൂട്യൂബർ ട്രാക്കിൽ പടക്കം കൂട്ടിയിട്ട് പൊട്ടിച്ചു, പാമ്പിന്‍റെ രൂപത്തിൽ ചാരം; റെയിൽവെ പൊലീസ് വാണ്ട്സ് ടു നോ...

ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആര്‍പിഎഫ് അന്വേഷണം തുടങ്ങി

fireworks at railway track by youtuber RPF begins enquiry SSM

റെയില്‍വേ ട്രാക്കിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറെ തേടി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സ്. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ആര്‍ പി എഫ് ഇക്കാര്യം ശ്രദ്ധിച്ചതും ദൃശ്യത്തിലെ ആളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതും.

രാജസ്ഥാനിലെ ഫുലേര - അജ്മീർ പ്രദേശത്തെ ദന്ത്രാ സ്‌റ്റേഷന് സമീപമാണ് വീഡിയോ ചിത്രീകരിച്ചത്. ട്രാക്കിന്റെ മധ്യത്തിൽ വച്ച് പടക്കത്തിന് തീ കൊടുത്തു. തുടർന്ന് കനത്ത പുക ഉയര്‍ന്നു. പാമ്പിന്‍റെ രൂപത്തിലായിരുന്നു ചാരം. എത്രയും വേഗം യൂട്യൂബര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷനിലേക്ക് കോളുകള്‍ വന്നു. ഇതോടെ ആ വീഡിയോയിലുള്ള യുവാവ് ആരാണെന്ന് തിരയുകയാണ് പൊലീസ്. 

വായിൽ നിന്ന് വായിലേക്ക് വെള്ളം പകർന്ന് കമിതാക്കൾ, ഇത്തരം റീലുകൾ നിരോധിക്കണമെന്ന് ആവശ്യം, പ്രതികരിച്ച് പൊലീസ്

സെൽഫികൾ എടുക്കാനും വീഡിയോകൾ എടുക്കാനും റെയിൽവേ ട്രാക്കില്‍ കയറി അപകടത്തില്‍ മരിച്ച നിരവധി പേരുടെ വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം പ്രവണതകള്‍ക്ക് അവസാനമില്ല. റെയിൽവേ ആക്‌റ്റിലെ സെക്ഷൻ 145, 147 പ്രകാരം റെയിൽവേ ട്രാക്കുകളിലും പ്ലാറ്റ്‌ഫോമുകളിലും വീഡിയോ ചിത്രീകരിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചാൽ 1000 രൂപ പിഴയോ ആറ് മാസം വരെ തടവോ ലഭിക്കും.

റെയിൽവേ ട്രാക്കുകളിൽ ഒരു സെൽഫിക്കോ ഒരു വീഡിയോയ്ക്കോ ആയി ജീവൻ അപകടത്തിലാക്കുന്നതിനെതിരെ ഇന്ത്യൻ റെയിൽവേ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ പല തവണ ഉപദേശിച്ചിട്ടുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ക്ക് അവസാനമാകുന്നില്ല.

 

Latest Videos
Follow Us:
Download App:
  • android
  • ios