വീട്ടിൽ വളർത്തിയ കഴുതയെ കാണാതായിട്ട് 5 വർഷം; ഒടുവിൽ, കണ്ടെത്തിയത് കൊടുംങ്കാട്ടിലെ മാൻകൂട്ടത്തിനൊപ്പം


വീഡിയോയില്‍ നിരവധി എല്‍ക്കുകള്‍ക്കൊപ്പം പുല്ല് മേയുന്ന ഡീസലിനെ ആദ്യം ഇരുവരും തിരിച്ചറിഞ്ഞില്ല. പക്ഷേ. തിരിച്ചറിഞ്ഞപ്പോള്‍ ആ സന്തോഷം പങ്കുവയ്ക്കാനും ഇരുവരും മടിച്ചില്ല.

escaped pet donkey found in the forest with elk after 5 years later

ളര്‍ത്തു മൃഗങ്ങള്‍ ഉടമകളില്‍ നിന്നും രക്ഷപ്പെടുന്നത് അപൂര്‍വ്വ സംഗതിയല്ല. പൂച്ച, പട്ടി പോലുള്ള മൃഗങ്ങള്‍ ചിലപ്പോള്‍ ദിവസങ്ങള്‍ ഇല്ലെങ്കില്‍ മാസങ്ങള്‍ക്കുള്ളിലും അപൂര്‍വ്വമായി വര്‍ഷങ്ങള്‍ക്ക് ശേഷവും തങ്ങളുടെ ഉടമസ്ഥരെ അന്വേഷിച്ച് എത്തുന്നു. എന്നാല്‍, ഒരു കഴുത ഉടമയുടെ നിയന്ത്രണത്തില്‍ നിന്നും രക്ഷപ്പെട്ടാല്‍? കാലിഫോർണിയയിലെ ക്ലിയർ ലേക്കിന് സമീപം ആബർണില്‍ താമസിക്കുന്ന ടെറിയും ഡേവ് ഡ്രൂറിയുമാണ് തങ്ങളുടെ അരുമയായി ഒരു കഴുതയെ വളര്‍ത്തിയത്. കഴുതയ്ക്ക് അവര്‍ പേരുമിട്ടു. ഡീസല്‍. 

അഞ്ച് വര്‍ഷം മുമ്പ്, അതായത് 2019 ൽ ഒരു ദിവസം മുതല്‍ ഡീസലിനെ കാണാതായി. ഭാര്യയും ഭര്‍ത്താവും തങ്ങളുടം ഇഷ്ടവളര്‍ത്ത് മൃഗത്തെ അന്വേഷിച്ച് നിരന്തരം നടന്നു. പക്ഷേ ഡീസലിനെ കണ്ടെത്താനായില്ല. ഒടുവില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് ഒരു ഹൈക്കിംഗ് യാത്രയ്ക്കിടെ മാക്സ് ഫെന്നൽ പകര്‍ത്തിയ വീഡിയോയിലൂടെ അവര്‍ തങ്ങളുടെ ഡീസലിനെ കണ്ടെത്തി. മാക്സ് ഫെന്നൽ പകര്‍ത്തിയ വീഡിയോയോയില്‍ നിരവധി എല്‍ക്കുകള്‍ക്കൊപ്പം വളരെ സന്തുഷ്ടനായി ജീവിക്കുന്ന ഡീസലിനെയാണ് കണ്ടത്. മാക്സ് ഫെന്നൽ ചിത്രീകരിച്ച വീഡിയോകളില്‍ എല്‍കുകള്‍ക്ക് ഒത്തനടുവിലായാണ് ഡീസലിനെ കണ്ടെത്തിയത്. മാനുകളുടെ കുടുംബത്തില്‍പ്പെടുന്നതും എന്നാല്‍, സാധാരണ മാനുകളില്‍ നിന്നും വലിയ ശരീരമുള്ളവയുമാണ് എല്‍ക് (Elk) എന്ന മൃഗം. 

'ഒരു മുതലയെ കിട്ടിയിരുന്നെങ്കില്‍...'; അപൂര്‍വ വെള്ള മുതലയുടെ 'സ്പാ ഡേ' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഇതിപ്പോ ലാഭായല്ലോ; ഓഫീസിൽ വൈകിയെത്തിയാൽ 200 പിഴ; ഒടുവിൽ മുതലാളിക്ക് കൊടുക്കേണ്ടി വന്നത് 1,000 രൂപ

വീഡിയോയില്‍ നിരവധി എല്‍ക്കുകള്‍ക്കൊപ്പം പുല്ല് മേയുന്ന ഡീസലിനെ ആദ്യം ഇരുവരും തിരിച്ചറിഞ്ഞില്ല. പക്ഷേ. തിരിച്ചറിഞ്ഞപ്പോള്‍ ആ സന്തോഷം പങ്കുവയ്ക്കാനും ഇരുവരും മടിച്ചില്ല. ഇന്ന് അവന്‍ വളരെ മികച്ച ജീവിതം നയിക്കുകയാണെന്ന് ഇരുവരും  പറയുന്നു. 'തികച്ചും വ്യത്യസ്തമായ രണ്ട് ജീവികൾ, എന്നാൽ അവർ പരസ്പരം ഒത്തുചേരാനും പരസ്പരം കുടുംബമായിരിക്കാനും പഠിക്കുന്നു. ഡീസല്‍ സന്തോഷവാനാണെന്ന് അറിഞ്ഞതില്‍ തങ്ങള്‍ക്കും സന്തോഷം.' ടെറി പറയുന്നു. ഡീസലിനെ കാണാതായതിന് പിന്നാലെ തങ്ങള്‍ പുതിയ കഴുതയെ വാങ്ങിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവനെ തിരികെ കൊണ്ട് വരുന്നതില്‍ ദമ്പതിമാര്‍ താത്പര്യം കാണിച്ചില്ല. 'അവനെ പിടിക്കുക എന്നത് അസാധ്യമായ കാര്യമാണ്, ഡീസല്‍ ഇന്ന് ഒരു തികഞ്ഞ വന്യജീവിയാണ്. അവന് ഇപ്പോള്‍ എട്ട് വയസ് പ്രായം കാണും. നാല്പത് വയസാണ് കഴുതകളുടെ ആയുസ്. അവന്‍ കാട്ടില്‍ തന്നെ ജീവിക്കട്ടെ.' ടെറിയും ഡേവ് ഡ്രൂറിയും ബിബിസിയോട് പറഞ്ഞു. 

തെരുവു കുട്ടികള്‍ക്കും ഭക്ഷണം വാങ്ങി നല്‍കി ദക്ഷിണാഫ്രിക്കന്‍ യുവാക്കൾ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios