'ഹാന്‍ഡില്‍ ഫ്രീ ഒല'; കൈകൾ ഉപയോഗിക്കാതെ ഒല ഇലക്ട്രിക് സ്ക്കൂട്ടർ ഓടിച്ച് പോകുന്ന വീഡിയോ; പ്രതികരിച്ച് ഒല സിഇഒ

തിരക്കേറിയ ഫ്ലൈഓവറിലൂടെ ഒല ഓടിച്ച് പോകുന്നയാള്‍, തന്‍റെ കൈകള്‍ മടിയില്‍ വച്ച് മുന്നോട്ട് നോക്കിയിരിക്കുകയാണ്. വാഹനം ഒരു നിശ്ചിത വേഗത്തില്‍ മുന്നോട്ട് പോകുന്നു. 

EO reacts to the video of Ola driving an electric scooter without using hands bkg

ഓട്ടോ മാറ്റിക് കാറുകള്‍ ഇന്ന് നിരത്തില്‍ സാധാരണമാണ്. എന്നാല്‍, ഹാന്‍ഡില്‍ ഫ്രീ ഒലയെ കുറിച്ച് കേട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തില്‍ ഹാന്‍റില്‍ ഉപയോഗിക്കാതെ ഇലക്ട്രിക് സ്ക്കൂട്ടറായ ഒല ഓടിച്ച് പോകുന്ന ഒരാളുടെ വീഡിയോ സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ (X) വ്യാപകമായി പ്രചരിച്ചു. ഡോ. അജയിതാ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ആദ്യം വീഡിയോ പങ്കുവച്ചത്. 'ഭാര്യ ഫോണില്‍ 'വീട്ടിലേക്ക് വരൂ... എന്ന കാണൂ..' എന്ന് പറഞ്ഞതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന പയ്യന്‍' എന്ന കുറിപ്പോടെയായിരുന്നു ഡോ. അജയിതാ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇതിനകം ഏതാണ്ട് അഞ്ച് ലക്ഷത്തി ഇരുപത്തിയെണ്ണായിരം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

ഒരു ഫ്ലൈഓവറിലൂടെ പോകുന്ന ഇലക്ട്രിക് സ്ക്കൂട്ടറിറായ ഒലയെ പിന്തുടരുന്ന കാറില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. കാര്‍, ഒലയെ മറിക്കടക്കവേ, ഒല ഓടിച്ചിരുന്നയാള്‍ വണ്ടിയുടെ ഹാന്‍റിലില്‍ പിടിച്ചിട്ടില്ലെന്നും അയാളുടെ കൈകള്‍ മടിയില്‍ വെറുതെ ഇരിക്കുകയാണെന്നും വ്യക്തമാക്കും. വാഹനം പോകുന്ന വേളയില്‍ ഹെല്‍മറ്റ് ധരിച്ചിട്ടുണ്ടെങിലും അയാള്‍ ഹാന്‍റിലില്‍ നിന്നും കണ്ണെടുക്കാതെയാണ് ഇരിക്കുന്നതും. ഇടിയ്ക്ക് വണ്ടി ചെറിയൊരു ഹമ്പ് ചാടുന്നുണ്ടെങ്കിലും അതൊന്നും വാഹനത്തിലിരിക്കുന്നയാളെ ബാധിക്കുന്നേയില്ല. 'ബ്രോ ഉള്ളില്‍ മരിച്ചു' എന്നായിരുന്നു വീഡിയോയ്ക്ക് വന്ന ഒരു കമന്‍റ്. മറ്റൊരാള്‍ എഴുതിയത് 'സ്കൂട്ടര്‍ റിമോട്ടില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും ആ റിമോട്ട് അയാളുടെ ഭാര്യയുടെ കൈയിലാണെ'ന്നുമായിരുന്നു. വീഡിയോ വൈറലായതോടെ ഒല സിഇഒ ഭവിഷ് അഗര്‍വാള്‍ നേരിട്ട് വീഡിയോയ്ക്ക് കുറിപ്പുമായെത്തി.

കാറില്‍ പോറി; മാപ്പെഴുതി വച്ച്, പണം തവണകളായി തന്ന് തീ‌‌ർക്കാമെന്ന് കുരുന്ന്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

നിങ്ങളുടെ വിവാഹത്തില്‍ വിദേശികള്‍ പങ്കെടുക്കണോ? എത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് റെഡി !

"ഇത് കണ്ടിട്ട് ക്രൂയിസ് കൺട്രോളിന് സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു." എന്നായിരുന്നു അദ്ദേഹം എഴുതിയത്. ഒലയുടെ സപ്പോര്‍ട്ട് ഫീച്ചര്‍ അനുസരിച്ച് 'ക്രൂയിസ് കൺട്രോൾ / റിവേഴ്സ് ഐക്കൺ ഉപയോഗിച്ച് ഇടത് ഡിപിഎഡിയിലെ മുകളിൽ വലത് ബട്ടണിൽ ദീർഘനേരം അമർത്തിയാൽ' വാഹനം മണിക്കൂറിൽ 20 കിലോമീറ്ററിനും 80 കിലോമീറ്ററിനും ഇടയിൽ ലഭ്യമാകുന്ന സൗജന്യ ക്രൂയിസ് കൺട്രോൾ ഫീച്ചറിന് വിധേയമാകും. ഈ സപ്പോര്‍ ഫീച്ചറിലായിരുന്നു ആ വീഡിയോയിലെ വാഹനം സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത്രയും തിരക്കുള്ള റോഡില്‍ അലക്ഷ്യമായി വാഹനം ഓടിച്ചതിന് അയാളെ അറസ്റ്റ് ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. 

ഏറ്റവും വലിയ നിധി വേട്ട; കടലില്‍ നിന്നും കണ്ടെത്തിയത് നാലാം നൂറ്റാണ്ടിലെ പതിനായിരക്കണക്കിന് നാണയങ്ങൾ !
 

Latest Videos
Follow Us:
Download App:
  • android
  • ios