അയ്യോടാ ചുന്ദരിമണി, കൊച്ചുപിള്ളേര് തോറ്റുപോകും, ഡെന്റിസ്റ്റിനെ കാണാനാണെങ്കിലും ഒരുക്കത്തിന് കുറവുവേണ്ട; വീഡിയോ

മകളാണ് വീഡിയോ എടുത്തിരിക്കുന്നതും ഷെയർ ചെയ്തിരിക്കുന്നതും. 'ഡെന്റിസ്റ്റിനെ കാണാൻ പോകുന്നതിന് വേണ്ടി എല്ലാം റെഡിയാണ്' എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.

elder woman self care routine for dentist visit heartwarming video

സോഷ്യൽ മീഡിയ സജീവമായ ഈ കാലത്ത് നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളിൽ ഒന്നായിരിക്കും സെൽഫ് കെയർ. നമ്മൾ നമ്മെത്തന്നെ ശ്രദ്ധിക്കുകയും കരുതുകയും വേണം അല്ലേ? എന്നാൽ, പലപ്പോഴും ഈ സെൽഫ് കെയർ എന്ന വാക്ക് യുവാക്കളുമായി ബന്ധപ്പെട്ടായിരിക്കും നാം കേൾക്കുന്നത്. എന്നാൽ, ഏത് പ്രായത്തിലാണെങ്കിലും അവരവരെ അണിയിച്ചൊരുക്കുക എന്നത് ഒരു നല്ല കാര്യം തന്നെയാണ്. 

നന്നായി അണിഞ്ഞൊരുങ്ങുന്നത് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കും. നമുക്ക് നമ്മെത്തന്നെ സ്നേഹിക്കാനുള്ള കാരണവും ആയിത്തീരും. അതുകൊണ്ട് തന്നെ അല്പസമയം നമ്മുടെ തന്നെ കരുതലിന് വേണ്ടി ചെലവഴിക്കുന്നതിന് മടിക്കേണ്ടതില്ല. അതിന് ഒരു പ്രായവും തടസമല്ല. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. 

പ്രായമായ ഒരു സ്ത്രീ ഡെന്റിസ്റ്റിനെ കാണാൻ പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. നല്ല അടിപൊളിയായി കണ്ണൊക്കെ എഴുതി ഒരുങ്ങിയാണ് ഇവർ പോകുന്നത് എന്നും വീഡിയോ കാണുമ്പോൾ മനസിലാകും. അവരുടെ തലയിൽ കേൾ റോളേഴ്സും കാണാം. ലിപ്സ്റ്റിക്കും ഇടുന്നുണ്ട്.  

ഇവരുടെ മകളാണ് വീഡിയോ എടുത്തിരിക്കുന്നതും ഷെയർ ചെയ്തിരിക്കുന്നതും. 'ഡെന്റിസ്റ്റിനെ കാണാൻ പോകുന്നതിന് വേണ്ടി എല്ലാം റെഡിയാണ്' എന്നും കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ആന്റിയെ പോലെ ഞാനും എനിക്ക് വേണ്ടിയാണ് ഒരുങ്ങുന്നത്' എന്നാണ് ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tarana (@taranaraja)

'തൻ്റെ അമ്മായിയമ്മയുടെ വസ്ത്രധാരണം തനിക്ക് വളരെ ഇഷ്ടമാണ്, അത് ഡോക്‌ടറെ കാണാൻ പോകുന്നതിന് വേണ്ടിയാണെങ്കിൽ പോലും. ശരിക്കും ചിലപ്പോഴൊക്കെ നല്ലതായിരിക്കാൻ വേണ്ടി വസ്ത്രം ധരിക്കേണ്ടി വരും' എന്നായിരുന്നു മറ്റൊരു യൂസറുടെ കമന്റ്. എന്തായാലും, ഇവരെ എല്ലാവർക്കും ഇഷ്ടമായി എന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ കാണുമ്പോൾ മനസിലാവുന്നത്. 

ഹമ്മേ, ശരിക്കും ഞെട്ടി; യുവതിയുടെ തലയിൽ ദേ ഒരു ക്രിസ്മസ് ട്രീ, 'എന്തൊരു ക്യൂട്ട്' എന്ന് കമന്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios