അങ്കണവാടി കുട്ടികൾക്ക് കഴിക്കാൻ മുട്ട നൽകി, പ്രാർത്ഥന കഴിഞ്ഞയുടൻ തിരിച്ചെടുത്തു; വീഡിയോ വൈറൽ, പിന്നാലെ നടപടി
പ്രാർത്ഥന കഴിഞ്ഞതിന് പിന്നാലെ ചില കുട്ടികള്‍ മുട്ട കഴിക്കാനായി കൈയിലെടുത്തിരുന്നു. അവരുടെ കൈയില്‍ നിന്നും ആയ മുട്ട തട്ടിപ്പറിക്കുമ്പോള്‍ കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
സർക്കാർ സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ മുട്ട നിർബന്ധമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അങ്കണവാടി കുട്ടികള്‍ക്ക് മുട്ട നല്‍കിയ ശേഷം അങ്കണവാടി ജീവനക്കാര്‍ പ്രാര്‍ത്ഥന ചൊല്ലുകയും അതിന് പിന്നാലെ ഒരു അങ്കണവാടി ജീവനക്കാരി വന്ന് കുട്ടികളുടെ പ്ലേറ്റില്‍ നിന്നും മുട്ട എടുത്ത് കൊണ്ടു പോവുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സംഭവം വിവാദമായതോടെ രണ്ട് അങ്കണവാടി ജോലിക്കാരെയും സസ്പെന്‍റ് ചെയ്തെന്ന് റിപ്പോര്‍ട്ട്.
കർണാടകയിലെ കൊപ്പൽ ജില്ലയിലെ ഒരു അങ്കണവാടിയിലാണ് സംഭവം. ഉച്ചഭക്ഷണത്തിനിടെ കുട്ടികളുടെ പ്ലേറ്റിൽ അവര്‍ക്ക് കഴിക്കാനായി മുട്ട വച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. പിന്നീട് അങ്കണവാടി ജീവക്കാരി 'ഓം സഹനാ വവതു' എന്ന സംസ്കൃത പ്രാര്‍ത്ഥനാ ഗീതം ചൊല്ലുന്നു. പ്രാര്‍ത്ഥനാ ഗീതം ചൊല്ലിക്കഴിഞ്ഞതും ആയ എഴുന്നേല്‍ക്കുകയും കുട്ടികളുടെ പ്ലേറ്റില്‍ നിന്നും മുട്ട എടുത്ത് അകത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ഇതിനിടെ ചില കുട്ടികള്‍ കഴിക്കാനായി മുട്ട കൈയിലെടുത്തിരുന്നു. അവരുടെ കൈയില്‍ നിന്നും ആയ മുട്ട തട്ടിപ്പറിക്കുമ്പോള്‍ കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഈ സമയം അങ്കണവാടിയിലുണ്ടായിരുന്ന ഒരാളാണ് വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ സമൂഹ മാധ്യമ ഉപയോക്താക്കള്‍ രൂക്ഷമായി പ്രതികരിക്കുകയും ഇതിന് പിന്നാലെയാണ് അംഗൻവാടി ജീവനക്കാരായ ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ജോലിയിൽ വീഴ്ച വരുത്തിയതിന് തൊഴിലാളികളെ കൂടുതൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തുകൊണ്ട് ഓഗസ്റ്റ് 9 ന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവിറക്കിയതായി പിടിഐ റിപ്പോർട്ട് ചെയ്തു. സംഭവം അറിഞ്ഞയുടൻ നടപടി സ്വീകരിച്ചതായി കർണാടക വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കരും അറിയിച്ചു. രണ്ട് തൊഴിലാളികളെ സസ്‌പെൻഡ് ചെയ്യുക മാത്രമല്ല, കൊപ്പലിലെ ശിശുവികസന പദ്ധതി ഓഫീസർക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഡെപ്യൂട്ടി ഡയറക്ടർക്ക് നോട്ടീസ് നൽകാനും അവർ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഇത്തരം മോശം പെരുമാറ്റത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഏതൊരു വ്യക്തിയും അവരുടെ സ്ഥാനങ്ങളിൽ നിന്ന് നിർബന്ധിത വിരമിക്കൽ നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.