ആ തല്ലിക്കോ; കൂലിയെ ചൊല്ലി ഓട്ടോക്കാരനും യാത്രക്കാരിയും തമ്മിൽ പൊരിഞ്ഞ വഴക്ക്

ആരോ വീഡിയോ എടുക്കുന്നു എന്ന് മനസിലായ ഡ്രൈവർ, 'ആ വീഡിയോ എടുത്തോ' എന്നൊക്കെ പറയുന്നത് കേൾക്കാം. യുവതി ആളെ വഴക്ക് പറയുന്നത് തുടരുമ്പോൾ 'ഇപ്പോൾ എന്നെ തല്ലൂ' എന്നൊക്കെ ഇയാൾ പറയുന്നുണ്ട്.

E Rickshaw driver and woman fighting each other in road

ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ മിക്കവാറും കൂലിയെ ചൊല്ലി മിക്ക ന​ഗരങ്ങളിലും തർക്കമുണ്ടാകാറുണ്ട്. എന്നാൽ, ചിലപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകും. അതുപോലെ, ലഖ്നൗവിൽ ഒരു ഇ-റിക്ഷാ ഡ്രൈവറും ഒരു യുവതിയും തമ്മിൽ നടക്കുന്ന വഴക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 

വീഡിയോ പ്രചരിച്ചതിന് പിന്നാലെ അത് പൊലീസിന്റെ ശ്രദ്ധയിലും പെട്ടു. ഒടുവിൽ രണ്ട് കൂട്ടരേയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പതിവുപോലെ ഓട്ടോ കൂലിയെ ചൊല്ലിയാണ് ഡ്രൈവറും യുവതിയും തമ്മിൽ വഴക്ക് ആരംഭിച്ചത്. അമിനാബാദ് ഏരിയയിലെ തിരക്കുള്ള റോഡിലാണ് സംഭവം നടന്നത്. യുവതി യുവാവിനെ തല്ലാനായിരിക്കണം, തന്റെ ചെരിപ്പൂരി കയ്യിൽ പിടിച്ചിട്ടുണ്ട്. അവർ ഡ്രൈവറുടെ ഡ്രെസിൽ പിടിച്ചിരിക്കുന്നതും, കഴുത്തിന് പിടിക്കാൻ ചെല്ലുന്നതും എല്ലാം വീഡിയോയിൽ കാണാം. 

അതേസമയം മറ്റൊരു സ്ത്രീ ഇരുവരേയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നുണ്ട്. അതിനായി കയ്യിലിരുന്ന സഞ്ചിയൊക്കെ നിലത്ത് വച്ച് രണ്ടുപേരെയും ബലമായി പിടിച്ചുമാറ്റാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ, രണ്ടുപേരും വിടുന്ന ലക്ഷണമില്ല. 

ആരോ വീഡിയോ എടുക്കുന്നു എന്ന് മനസിലായ ഡ്രൈവർ, 'ആ വീഡിയോ എടുത്തോ' എന്നൊക്കെ പറയുന്നത് കേൾക്കാം. യുവതി ആളെ വഴക്ക് പറയുന്നത് തുടരുമ്പോൾ 'ഇപ്പോൾ എന്നെ തല്ലൂ' എന്നൊക്കെ ഇയാൾ പറയുന്നുണ്ട്. ഒടുവിൽ അയാൾ കൂടിനിന്നവരോട് പൊലീസിനെ വിളിക്കാൻ പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. 

എന്തായാലും, പൊലീസ് ഇരുവരോടും സംസാരിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. വീഡിയോ പ്രചരിച്ചതോടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ചിലരൊക്കെ ഇ റിക്ഷക്കാർ ഇവിടെ ഭയങ്കര പ്രശ്നക്കാരാണ് എന്നാണ് കമന്റുകളിൽ പറഞ്ഞത്. എന്നാൽ, മറ്റ് ചിലർ എന്ത് പ്രശ്നത്തിനും കായികമായി നേരിടുന്നത് ശരിയല്ല എന്ന യുക്തിഭദ്രമായ അഭിപ്രായമാണ് പങ്കുവച്ചത്. 

അയ്യയ്യേ നാണക്കേട്; റഷ്യൻ യുവതിക്ക് ചുറ്റും ഡാൻസ് ചെയ്ത് ഇന്ത്യൻ യുവാവ്, അസ്വസ്ഥയായി മാറിപ്പോയി യുവതി, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios