ഹോട്ടല്‍ മുറിക്ക് 117 രൂപ; പാകിസ്ഥാന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഡച്ച് സഞ്ചാരി
ടോം ഇതിനകം 159 രാജ്യങ്ങള്‍ സന്ദര്‍ശിച്ച പരിചയ സമ്പന്നനായ ഒരു സഞ്ചാരിയാണ്. ഇപ്പോള്‍ പാകിസ്ഥാനിലെ പെഷവാറിലൂടെയാണ് അദ്ദേഹം യാത്ര ചെയ്യുന്നത്.
സാമാന്യം തിരക്കേടില്ലാത്ത ഒരു ഹോട്ടല്‍ മുറിക്ക് ഇന്ന് കുറഞ്ഞത് 800 മുതല്‍ 1000 രൂപ വരെ മുടക്കേണ്ടിവരും. എന്നാല്‍ വെറും 117 രൂപയ്ക്ക് ഒരു ഹോട്ടല്‍ മുറി കിട്ടിയാല്‍? അതെ, 117 രൂപയ്ക്ക് ലഭ്യമായ ഹോട്ടല്‍ മുറിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. എന്നാല്‍ ആ ഹോട്ടല്‍ മുറി ഇന്ത്യയിലല്ല. മറിച്ച് പാകിസ്ഥാനിലാണെന്ന് മാത്രം. ഡച്ചുകാരനായ സഞ്ചാരി ടോമിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'പികെ പാകിസ്ഥാനിലെ ഏറ്റവും വിലകുറഞ്ഞ ഹോട്ടൽ ഇതാണോ? ഒരുപക്ഷേ ഈ ലോകത്ത് പോലും ആയിരിക്കുമോ? ഒരു കിടക്കയ്ക്ക് വെറും 400 പിആർ, (117 ഇന്ത്യന്‍ രൂപ) അതായത് 1.4 യുഎസ് ഡോളര്‍ മാത്രം!' ടോം എഴുതി.
ടോം ഇതിനകം 159 രാജ്യങ്ങള്‍ സന്ദര്‍ശിച്ച പരിചയ സമ്പന്നനായ ഒരു സഞ്ചാരിയാണ്. ഇപ്പോള്‍ പാകിസ്ഥാനിലെ പെഷവാറിലൂടെയാണ് അദ്ദേഹം യാത്ര ചെയ്യുന്നത്. ഒരു ബജറ്റ് റൂം തപ്പി നടക്കുന്നതിനിടെയിലാണ് വെറും 117 രൂപയ്ക്ക് ലഭ്യമായ ഹോട്ടല്‍ മുറി അദ്ദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്‍റെ വീഡിയോ ഇതിനകം എട്ട് അര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. മുറിയില്‍ ഒരു ഫാനും ഒരു ചെറിയ ടിവിയും രണ്ട് കട്ടിലുകളുമാണ് ഉള്ളത്. മുറി കണ്ടപ്പോൾ തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. "പെഷവാറിലെ തെരുവോരത്ത് വെച്ച് ഞങ്ങൾ ഈ സൂപ്പർ ഫ്രണ്ട്ലി ആളുകളെ കണ്ടുമുട്ടുകയും അവരുമായി സംസാരിക്കുകയും ചെയ്തു, പക്ഷേ ഞങ്ങളുടെ ആദ്യ മീറ്റിംഗിൽ ഞങ്ങൾക്ക് മുറി കാണാൻ കഴിഞ്ഞില്ല, അടുത്ത ദിവസം ഞങ്ങൾ വീണ്ടും ചെന്നു. പെഷവാറിലെ ആളുകൾ വളരെ സൗഹാർദ്ദപരമാണ്, അവർ ക്യാമറകളും ചിത്രീകരണവും ശ്രദ്ധിക്കുന്നില്ല, അവർ അത് ഇഷ്ടപ്പെടുന്നു!' ടോം വീഡിയോയ്ക്ക് ഒപ്പം എഴുതി.
പാമ്പിനെക്കാൾ അപകടകാരി; ബ്ലാക്ക് വിഡോ സ്പൈഡറിന്‍ കടിയേറ്റ് രണ്ട് മാസത്തിനിടെ ചത്തത് 90 ഒട്ടകങ്ങള്‍
"ഞങ്ങൾക്ക് റൂം കാണാമോ എന്ന് ചോദിച്ചപ്പോള്‍ ഞങ്ങളെ ആ മുറി കാണിക്കുന്നതിൽ അവർക്ക് അഭിമാനവും സന്തോഷവുമായിരുന്നു. അതിശയമെന്നു പറയട്ടെ, ഞാൻ പ്രതീക്ഷിച്ചത്ര മോശമായിരുന്നില്ല മുറി. വിലയും. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഹോട്ടലുകളിലൊന്ന്... സത്യസന്ധമായി, വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ പാഷ്തോ ജനത വളരെ ദയയുള്ളവരും എളുപ്പം സമീപിക്കാവുന്നവരുമാണ്. എല്ലാറ്റിനുമുപരിയായി അവർ വിനോദ സഞ്ചാരികളെ കാണുന്നതിൽ വളരെ സന്തുഷ്ടരാണ്!" ടോം കൂട്ടിച്ചേർത്തു. നിരവധി പേരാണ് ടോമിന്‍റെ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്. “എന്തുകൊണ്ടാണ് വിദേശികൾ പാകിസ്ഥാന്‍റെ ദരിദ്രമായ ഭാഗങ്ങൾ സന്ദർശിക്കുന്നത്? ആഡംബരങ്ങളല്ല. പിന്നെ അവർ മാധ്യമങ്ങളെ കാണിക്കുന്നത് ഇങ്ങനെയാണ്, യഥാർത്ഥത്തിൽ അത് വളരെ മനോഹരവും ആഡംബരവുമാണ്, എന്നാൽ ഈ വിദേശികൾ പാകിസ്ഥാമന്‍റെ ഒരു വശം മാത്രം കാണിക്കാന്‍ വളരെ താത്പര്യമുള്ളവരാണ്. പ്രത്യേകിച്ചും സമൂഹ മാധ്യമങ്ങളില്‍" ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി എഴുതി. 'നഗരങ്ങളില്‍ ജോലി തേടി വരുന്ന തൊഴിലാളികള്‍ക്ക് ഇത്തരം ഹോട്ടലുകള്‍ താങ്ങാവുന്ന വിലയാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും അവിടെ ഇടം ലഭിക്കുമെന്നതില്‍ എനിക്ക് അഭിമാനമുണ്ട്.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.