കാണാതായ പട്ടിയെ അന്വേഷിച്ച് ഡ്രോൺ പറത്തി; കരടിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്കിയിലാണ് വീഡിയോ അവസാനിക്കുന്നത്.
വളര്‍ത്തുമൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി പേര്‍ നമ്മുക്കിടയിലുണ്ട്. കൂടെ ഉണ്ട്, ഉറങ്ങിക്കഴിയണ അത്രയേറെ അടുത്തിടപഴകുന്ന ഒരു ജീവിയെ പെട്ടെന്ന് ഒരനാള്‍ കാണാതായാല്‍ ഉടനെ അന്വേഷണം തുടങ്ങികയായി. പോസ്റ്റർ ഓട്ടിച്ചും ഇനാം പ്രഖ്യാപിച്ചും സാമൂഹിക മാധ്യമ കുറിപ്പ് വഴിയും പത്രപരസ്യങ്ങളിലൂടെയും നാടൊട്ടുക്കും അന്വേഷണം വ്യാപിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലും സാധാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു തിരച്ചില്‍ വീഡിയോ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു.
കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ, കാണാതായ ഒരു പട്ടിയെ അന്വേഷിക്കുന്ന ഒരു ഡ്രോണിന്‍റെ ദൃശ്യങ്ങളായിരുന്നു. അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണ്‍ കണ്ടെത്തിയത്, കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ. ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്കിയെ ആണ്. അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്കിയിലാണ് വീഡിയോ അവസാനിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം; സർക്കാറിനെതിരെയുള്ള കേസില്‍ സ്വിസ് മുത്തശ്ശിമാർക്ക് വിജയം
പട്ടിപരിശീലകയെന്ന് സ്വയം പരിചയപ്പെടുത്തിയ sailorjerrithedogtrainer എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പേരാണ് കണ്ടത്. പതിനാറ് ലക്ഷം പേര്‍ ലൈക്ക് ചെയ്തു. നൂറ് കണക്കിന് പേരാണ് തങ്ങളുടെ കുറിപ്പുകളെഴുതാന്‍ കമന്‍റ് ബോക്സിലേക്കെത്തിയത്. 'ഒരു കരടി അവനോട് പോടാ വീട്ടീ പോടാ എന്ന് പറയുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'പുതിയ ആളെ കൂടി കുടുംബത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ച് കുട്ടികളോട് സംസാരിക്കാന്‍ പോലും അമ്മയ്ക്ക് സമയമില്ല. അവള്‍ വളരെ ക്ഷീണിതയാണ്. പക്ഷേ, ഇപ്പോള്‍ ആ തീരുമാനത്തെ ചോദ്യം ചെയ്യുന്നുണ്ടാകും.' ഒരു കാഴ്ചക്കാരനെഴുതി. എന്നാല്‍ പട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ അതോ അത് ഉടമസ്ഥരുടെ അടുത്തേക്ക് തിരിച്ചെത്തിയോ എന്നൊന്നും വ്യക്തമല്ല.
ഗ്രാമങ്ങളില്‍ കോഴി കൂവും പശു അമറും; കേസെടുക്കാന്‍ പറ്റില്ലെന്ന് നിയമം പാസാക്കി ഫ്രാന്‍സ്