തണുത്തുറഞ്ഞ തടാകത്തിൽ കുടുങ്ങി മരവിച്ച് നായ, ഒടുവില്‍ രക്ഷപ്പെടുത്തല്‍...
തണുത്തുറഞ്ഞ തടാകത്തിൽ ഒരു ഏണി വച്ചാണ് നായയെ രക്ഷിക്കുന്നത്. തടാകത്തിനടുത്തുള്ള ആളുകളാണ് നായ കുടുങ്ങിയിരിക്കുന്നത് കണ്ടത്.
തണുത്തുറഞ്ഞ തടാക(Lake)ത്തിലേക്ക് ചാടിയ ലാബ്രഡൂഡിലി(labradoodle)ന് രക്ഷകനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. അടുത്തിടെ ദത്തെടുത്ത ലാബ്രഡൂഡിൽ ആയ ലൂസി(Lucy), അവളുടെ ഉടമകളുടെ അടുത്തുനിന്നും മാറിപ്പോവുകയായിരുന്നു. പിന്നീട്, എങ്ങനെയോ യുഎസിലെ മിഷിഗണിലെ തണുത്തുറഞ്ഞ ഡെട്രോയിറ്റ് നദിയിൽ എത്തി. അവിടെ കുടുങ്ങിപ്പോയി.
നാടകീയമായ രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ മാർച്ച് 2 -ന് വയാൻഡോട്ടെ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് പങ്ക് വച്ചിരിക്കുന്നത്. പ്രതിവാര അവലോകനത്തിന്റെ ഭാഗമായാണ് വകുപ്പ് വീഡിയോ പങ്കുവെച്ചത്. "പാവപ്പെട്ട നായയ്ക്ക് എങ്ങനെയെങ്കിലും ഒരു ഐസ് കട്ടയിലേക്ക് കയറാൻ കഴിഞ്ഞു. പക്ഷേ, അത് മരവിച്ചുപോയിരുന്നു. നദിയിൽ ഒഴുകുകയായിരുന്നു" ക്ലിപ്പ് പങ്കിട്ടുകൊണ്ട് വകുപ്പ് എഴുതി.
വീഡിയോയിൽ, മരവിച്ച നായയെ പിടിക്കാൻ അഗ്നിശമനാ സേനാംഗം ക്യാച്ച്‌പോൾ ഉപയോഗിക്കുന്നത് കാണാം. കയ്യെത്തും ദൂരത്ത് നായ എത്തിയപ്പോൾ തന്നെ മറ്റ് തൊഴിലാളികൾ അതിനെ നദിയിൽ നിന്ന് പുറത്തെടുക്കുന്നതും കാണാം. തണുത്തുറഞ്ഞ തടാകത്തിൽ ഒരു ഏണി വച്ചാണ് നായയെ രക്ഷിക്കുന്നത്. തടാകത്തിനടുത്തുള്ള ആളുകളാണ് നായ കുടുങ്ങിയിരിക്കുന്നത് കണ്ടത്. ഉടനെ തന്നെ അവർ 911 -ലേക്ക് വിളിക്കുകയായിരുന്നു. അങ്ങനെയാണ് ഉദ്യോഗസ്ഥരെത്തി അവനെ രക്ഷിക്കുന്നത്.
വീഡിയോ കാണാം: