അതിദാരുണമായ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും, ഗേറ്റ് പണിത കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിപ്പുകളെഴുതി. 


പൂനെക്കടുത്തുള്ള ഗണേഷ് നഗറിൽ കുട്ടികള്‍ കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് വീണ് മൂന്ന് വയസുകാരി അതിദാരുണമായി മരിച്ചു. ഗിരിജ ഗണേഷ് ഷിൻഡെ എന്ന മൂന്നര വയസ്സുകാരിയാണ് മരിച്ചത്. ജൂലൈ 31 -ാം തിയതി നടന്ന സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. തെട്ട് എതിര്‍വശത്തെ വീടിന്‍റെ സിസിടിവി ക്യാമറാ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്. അതിദാരുണമായ വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും, ഗേറ്റ് പണിത കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ കുറിപ്പുകളെഴുതി. 

വീഡിയോ ദൃശ്യങ്ങളില്‍ റോഡിന് ഇരുവശത്തുമായി രണ്ട് ആണ്‍ കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഒരു ആണ്‍ കുട്ടി ഗേറ്റ് തുറന്നപ്പോള്‍ രണ്ടാമന്‍ സൈക്കിളുമായി ഗേറ്റിനുള്ളിലേക്ക് കയറിപ്പോയി. ഈ സമയം മറുവശത്തേക്ക് നടന്ന രണ്ട് പെണ്‍കുട്ടികളും ഗേറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കവേ, ആണ്‍കുട്ടി ഗേറ്റ് വലിച്ച് അടയ്ക്കാന്‍ ശ്രമിച്ചു. മതിലിലെ വിലയ സ്ലൈഡിംഗ് ഗേറ്റ് വലിച്ച് അടയ്ക്കുന്നതിനിടെ ഗേറ്റ് മതിലില്‍ നിന്ന് വേര്‍പെടുകയും കുട്ടികളുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. മൂത്ത പെണ്‍കുട്ടി പെട്ടെന്ന് മാറിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍ മൂന്ന് വയസുകാരി ഭീമാകാരമായ ഗേറ്റിന് അടിയില്‍പ്പെടുകയായിരുന്നു. 

കുപ്പത്തൊട്ടിയില്‍ കൈയിട്ട് വാരി യു എസ് യുവതി സമ്പാദിച്ചത് 64 ലക്ഷം രൂപ

View post on Instagram

കിടപ്പു മുറിയില്‍ ഒളിക്യാമറ വച്ചു; മാതാപിതാക്കള്‍ക്കെതിരെ 20 -കാരി പോലീസില്‍ പരാതി നല്‍കി

ഭയന്ന് പോയ കുട്ടികള്‍ ഉടനെ ഓടി അയൽവാസികളെയും മാതാപിതാക്കളെയും വിളിച്ചു. ഇവര്‍ ഓടിയെത്തി വീണ് കിടന്ന ഗേറ്റ് പൊക്കിമാറ്റിയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടനെ തന്നെ കുട്ടിയേയും കൊണ്ട് ആശുപത്രിയിലേക്ക് പോയി. ഗുരുതരമായി പരിക്കേറ്റ . ഗിരിജ ഗണേഷിന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കനത്ത ഗേറ്റ് വീണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഡിസിപി ശിവാജി പവാർ സ്ഥിരീകരിച്ചു. 'മറ്റൊരു കുട്ടി വലിക്കാൻ ശ്രമിച്ചപ്പോൾ ഗേറ്റ് മരിച്ച കുട്ടിയുടെ മേല്‍ വീണു. ഞങ്ങൾ അപകട മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കേസ് അന്വേഷിക്കും' അദ്ദേഹം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. 

അതേസമയം കുട്ടികളുടെ മാതാപിതാക്കള്‍ വലിയ ഞെട്ടലിലാണ്. പൂനെകര്‍ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെ കുട്ടികളുടെ സുരക്ഷയെ നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചു. 'ആ ഗേറ്റ് ഘടിപ്പിച്ച കരാറുകാരനെ ചോദ്യം ചെയ്യുകയും ജയിലിൽ അടയ്ക്കുകയും വേണം,' എന്ന് ഒരു കാഴ്ചക്കാരനെഴുതി. 'ഇത് വളരെ സങ്കടകരമാണ്, ആരുടെയെങ്കിലും തെറ്റിന്‍റെ അനന്തരഫലങ്ങൾ പാവം കുട്ടിക്ക് ഏല്‍ക്കേണ്ടിവന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി. 2023 ഡിസംബറിൽ ഗാസിയാബാദിലെ മുറാദ്‌നഗറിൽ ഇരുമ്പ് ഗേറ്റ് വീണ് ഒരു ആറ് വയസ്സുകാരന്‍ ഇതിന് മുമ്പ് സമാനമായ രീതിയില്‍ മരിച്ചിരുന്നു.

ആത്മഹത്യ ചെയ്യാൻ സ്കെച്ച് വരച്ച ശേഷം 15 -കാരൻ പതിനാലാം നിലയിൽ നിന്നും ചാടി