പെരുമഴ, രാത്രി, ഒരു കൈയിൽ ഓർഡർ, മറുകൈയിൽ ഫോൺ; ട്രാഫിക് ജാമിനിടെ ഓർഡർ ചെയ്തയാളെ തപ്പി ഡെലിവറി ഏജന്‍റ്; വീഡിയോ
റോഡില്‍ നീണ്ട നിരയില്‍ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ഏതിൽ നിന്നാണ് ഓർഡർ ലഭിച്ചതെന്ന് വ്യക്തമല്ല. ഡെലവറി ഏജന്‍റ് ആ അന്വേഷണത്തിലാണ്. അതിനിടെ പെരുമഴയും.
ഓർഡർ ചെയ്ത ഭക്ഷണം യഥാസമയത്ത് കിട്ടിയില്ലെങ്കില്‍ പിന്നെ സമൂഹ മാധ്യമങ്ങളില്‍ പരാതിയായി, ആകെ ബഹളമായി. എന്നാല്‍, ഈ വീഡിയോ കൂടി നിങ്ങള്‍ കാണേണ്ടതുണ്ട്. ദില്ലിയിലെ ട്രാഫിക് തിരക്കിനിടെയില്‍ നിന്നും വന്ന ഒരു ഭക്ഷണ ഓർഡർ, ഉടമയെ ഏൽപ്പിക്കുന്നതിനായി പെരുമഴയും ട്രാഫിക് ബ്ലോക്കും ഒന്നും വിഷയമാക്കാതെ ഒരു കൈയില്‍ ഡെലിവറി ഓർഡറും മറുകൈയില്‍ ഫോണുമായി നടക്കുന്ന ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ. ദില്ലി വിസിറ്റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നും 'ട്രാഫിക് ജാമിൽ ആരോ ഭക്ഷണം ഓർഡർ ചെയ്തു' എന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.
ദില്ലിയിലെ മെഹ്റൗലി - ഗുർഗാവ് റോഡിലെ ട്രാഫിക് ബ്ലോക്കിനിടയിലൂടെ മഴ നനഞ്ഞ്, ഓർഡർ ചെയ്ത ആളെ അന്വേഷിച്ച് അലയുന്ന ഡെലിവറി ഏജന്‍റിന്‍റെ വീഡിയോ ഒരു ഓട്ടോയ്ക്കുള്ളില്‍ നിന്നുമാണ് തുടങ്ങുന്നത്. ഓരോ വാഹനങ്ങളുടെയും അടുത്ത് പോയും ഡെലിവറി ഏജാന്‍റെ തന്നെ അന്വേഷണം തുടരുമ്പോള്‍ കാമറ അയാളെ പിന്തുടരുന്നു. ശക്തമായ മഴയാണ് പുറത്ത്. ഒരു കൈയില്‍ ഓർഡർ നഷ്ടപ്പെടാതെ പിടിച്ചിട്ടുണ്ട്. മറുകൈയിൽ ഫോണും. ട്രാഫിക് ജാമിൽപ്പെട്ട് പോയ ആരോ ഓർഡർ നല്‍കിയതാണ്. പക്ഷേ. റോഡില്‍ നീണ്ട നിരയില്‍ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ ഏതിൽ നിന്നാണ് ഓർഡർ ലഭിച്ചതെന്ന് വ്യക്തമല്ല. ഡെലവറി ഏജന്‍റ് ആ അന്വേഷണത്തിലാണ്. വീഡിയോ ഇതിനകം മൂന്ന് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു
ഇന്ത്യന്‍ കഴുകന്മാരുടെ നാശം മനുഷ്യന്‍റെ മരണനിരക്ക് നാല് ശതമാനത്തിലധികം വർദ്ധിപ്പിച്ചെന്ന് പഠനം
ചില കാഴ്ചക്കാര്‍ വളരെ രൂക്ഷമായാണ് പ്രതികരിച്ചത്. 'ഇത് ഒട്ടം രസകരമായി തോന്നുന്നില്ല. അവന്‍ സമ്പാദിക്കുന്നു. പക്ഷേ, തുച്ഛമായ തുകയ്ക്ക്. മനുഷ്യജീവിതം ഈ രാജ്യത്ത് ഒരു തമാശയാണ്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'മോശം കാലാവസ്ഥ പോലും വകവയ്ക്കാതെ സാധനങ്ങൾ നിങ്ങൾക്ക് എത്തിച്ചുതന്ന ഇത്തരം കഠിനാധ്വാനികളോട് ബഹുമാനം." മറ്റൊരു ഉപയോക്താവ് തന്‍റെ വാദമുയർത്തി ഡെലിവറി ഏജന്‍റിനെ പിന്തുണച്ചു. 'ഈ മനുഷ്യന് ഒരു ശമ്പള വർദ്ധനവ് നൽകുക. അവന്‍റെ ജോലിയോടുള്ള വിശ്വസ്തത മികച്ചതാണ്. അവന് അഭിനന്ദനങ്ങൾ. ബഹുമാനം.' മറ്റൊരു ഉപയോക്താവ് ഒപ്പം നിന്നു.
രോഗിയുടെ തല സർജറി ചെയ്യാന്‍ 13 കാരിയായ മകളെ ഡോക്ടർ അനുവദിച്ചെന്ന് ആരോപണം; സംഭവം ഓസ്ട്രിയയില്‍