ടീച്ചറ് കൊള്ളാല്ലോ; ഉയരം അളക്കാനുള്ള ട്രിക്ക് കൗതുകത്തോടെ കണ്ട് കുട്ടികൾ; കയ്യടിച്ച് സോഷ്യൽ മീഡിയ
ക്ലാസിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവർത്തനത്തിന്റെ വീഡിയോയാണ് ഇത്. വീഡിയോയിൽ ഇവർ ഒരു വ്യക്തിയുടെ കൈകൾ തമ്മിലുള്ള അകലവും ഉയരവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത്.
പാഠപുസ്തകത്തിൽ ഉള്ള കാര്യങ്ങൾ പഠിപ്പിക്കുക എന്നത് മാത്രമല്ല അധ്യാപനത്തിന്റെ ലക്ഷ്യം. അതിനുമപ്പുറത്തേക്ക് വിദ്യാർഥികളുടെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും മുതൽക്കൂട്ടാവുന്ന നിരവധി അറിവുകൾ പകർന്നു കൊടുക്കുന്നതിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ട്.
കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലെ താരം ഒരു അധ്യാപികയാണ്. വിദ്യാർത്ഥികൾക്ക് അത്ര പരിചിതമല്ലാത്ത ഒരു അളവെടുക്കൽ ആശയം അവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപക്ഷേ നമ്മളൊക്കെ ചെറുപ്പത്തിൽ ഇങ്ങനെ നമ്മുടെ ഉയരം കണക്കാക്കിക്കാണും. ആദ്യം ഇത് വലിയ കൗതുകവും നമ്മിലുണ്ടാക്കിയിട്ടുണ്ടാവാം.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വിദ്യാലയത്തിലെ അധ്യാപികയായ സപ്‌ന ഭാട്ടിയയാണ് ഉയരമളക്കാനുള്ള വിദ്യ ക്ലാസിനെ പരിചയപ്പെടുത്തുന്നത്. ക്ലാസിൽ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രവർത്തനത്തിന്റെ വീഡിയോയാണ് ഇത്. വീഡിയോയിൽ ഇവർ ഒരു വ്യക്തിയുടെ കൈകൾ തമ്മിലുള്ള അകലവും ഉയരവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത്. വീഡിയോയിൽ സ്വപ്ന ഭാട്ടിയ തന്റെ വിദ്യാർത്ഥികളെ ഓരോരുത്തരെയായി മുൻപിലേക്ക് വിളിച്ചു സ്വന്തം ഉയരം എളുപ്പത്തിൽ എടുക്കാൻ വിദ്യ പറഞ്ഞുകൊടുക്കുന്നത് കാണാം.
ആദ്യം സ്വന്തം ഉയരം വിദ്യാർത്ഥികളെ അളന്നുകാട്ടിയാണ് ഈ ആശയം സ്വപ്ന വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നത്. ഒരു കൈ താഴെ തറയിലേക്ക് മുട്ടിച്ച് മറ്റേ കൈ മുകളിലേക്ക് ഉയർത്തി ആ ഉയരം ബോർഡിൽ മാർക്ക് ചെയ്യുന്നു. തുടർന്ന് നേരെ നിന്ന് ഉയരം എടുക്കുമ്പോൾ ആദ്യമെടുത്ത ഉയരവും രണ്ടാമതെടുത്ത ഉയരവും തുല്യമാണെന്ന് വിദ്യാർത്ഥികൾക്ക് അവർ കാണിച്ചുകൊടുക്കുന്നു. ഇങ്ങനെ ഓരോ വിദ്യാർത്ഥിയുടെയും ഉയരം അളന്നു നോക്കുന്നതും വീഡിയോയിൽ കാണാം.
നിരവധിപ്പേരാണ് സ്വപ്നയുടെ അധ്യാപനരീതിയെ പ്രശംസിച്ചുകൊണ്ട് കമന്റുകൾ നൽകിയത്.
ചീഞ്ഞഴുകിയ ശവത്തിന്റെ മണം, ലോകത്തിലെ ഏറ്റവും രൂക്ഷഗന്ധമുള്ള പുഷ്പം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ