ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞത് ബൈക്കുകാരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞു പോകുന്ന കാറിന്‍റെ വീഡിയോ !
ട്രാഫിക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഡാഷ് ക്യമാലായിരുന്നു ആ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. അപകട ശേഷം കാര്‍ നിര്‍ത്താതെ പാഞ്ഞ് പോകുന്നതും വീഡിയോയില്‍ കാണാം.
കാറിന്‍റെ ഡാഷ് ബോര്‍ഡ് ക്യാമറയില്‍ പതിഞ്ഞ വീഡിയോകള്‍ ഞെഞ്ചിടിപ്പിക്കുന്നതാണ്. തിരക്ക് വളരെ കുറഞ്ഞ ഒരു റോഡിലുണ്ടായ അപകടത്തിന് പിന്നാലെ ആളുകള്‍ ഓടിക്കൂടുമ്പോള്‍, അപകടമുണ്ടാക്കിയ കാര്‍ അതിവേഗം സംഭവസ്ഥലത്ത് നിന്ന് പാഞ്ഞുപോകുന്നതും വീഡിയോയില്‍ കാണാം. തെക്കന്‍ ബംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ ഹുളിമാവ് നടന്ന അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കിരൺ, ജസ്മിത, ബസന്ത് എന്നിവർക്ക് പരിക്കേറ്റതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വളരെ തിരക്ക് കുറഞ്ഞ റോഡില്‍ ഇടത് വശത്ത് നിന്ന് പാഞ്ഞുവന്ന ഒരു എസ്യുവി മുന്നിലുള്ള രണ്ട് ബൈക്കുകളെ ഇടിച്ച് തെറിപ്പിച്ച്, മുന്നിലുണ്ടായിരുന്ന കാറിനെയും ഇടിച്ച ശേഷം മുന്നോട്ട് പോകുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്. ഇടിയുടെ ആഘോതത്തില്‍ റോഡിലേക്ക് ബൈക്ക് യാത്രക്കാര്‍ തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.
കലേന അഗ്രഹാര റെസിഡൻഷ്യൽ ലോക്കാലിറ്റിക്ക് സമീപമാണ് സംഭവം നടന്നത്, അഭിഷേക് അഗർവാൾ എന്ന ആള്‍ ഓടിച്ച വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും മൂന്ന് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തിനിടെ മറ്റൊരു ബൈക്ക് യാത്രക്കാരനായ കിരണിനും വീണ് പരിക്കേറ്റു. കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ ജസ്മിതയ്ക്കും ബസന്ത് കുമാറിനും പരിക്കേറ്റു. സംഭവം മറ്റൊരു കാറിന്‍റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹുളിമാവ് ട്രാഫിക് പോലീസ് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
'ഹ്യൂഗോ ഒരു മികച്ച അധ്യാപകനാണ്.'; ഉടമയെ സ്വന്തം ഭാഷ പഠിപ്പിക്കുന്ന നായയുടെ വീഡിയോ വൈറല്‍ !
അപകടത്തിന്‍റെ വീഡിയോ നബീല ജമാല്‍ എന്ന ട്വിറ്റര്‍ (X) ഉപയോക്താവ് പങ്കുവച്ചതിന് പിന്നാലെ വൈറലായി. വീഡിയോ ഇതിനകം ഒരു ലക്ഷത്തി അറുപത്തിരണ്ടായിരത്തിന് മേലെ ആളുകള്‍ കണ്ട് കഴിഞ്ഞു. 'ഇടിയും ഓട്ടവും ഡാഷ് ക്യാമില്‍ പതിഞ്ഞു. ബംഗളൂരുവിലെ ഹുളിമാവ്, തിരക്ക് കുറഞ്ഞ ഒരു ട്രാഫിക്കിനിടയിലൂടെ മസില്‍കാണിക്കുന്ന എസ്യുവി. നാല് ബൈക്കുകളെ ഇടിച്ചിട്ടു. അനന്തരഫലങ്ങളെ ഭയമില്ല.' എന്ന് കുറിച്ച് കൊണ്ട് ബംഗളൂരു സിറ്റി പോലീസിനും ബിഎല്‍ആര്‍ സിറ്റി ട്രാഫിക്കിനും ടാഗ് ചെയ്തുകൊണ്ട് വീഡിയോ പങ്കുവച്ചു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ അങ്ങളുടെ ആശങ്കള്‍ പങ്കുവച്ചു. ' ഡ്രൈവർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ട്രാഫിക് പോലീസ് നടപടി എടുക്കണം. ഇത് ഭയാനകവും ദൗർഭാഗ്യകരവുമായ സംഭവമാണ്. വളരെ മനുഷ്യത്വരഹിതമാണ്!' ഒരു കാഴ്ചക്കാരന്‍ എഴുതി. 'ഇതിൽ അതിശയിക്കാനില്ല. വാഹനമോടിക്കാനും യാത്ര ചെയ്യാനും ഏറ്റവും മോശമായ നഗരമാണ് ഈ നഗരം. പരിഹാസ്യമായ റോഡ് നിയമങ്ങൾ. അടിസ്ഥാന പൗരബോധം ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും കുറവാണ്. ” മറ്റൊരാള്‍ അല്പം രൂക്ഷമായി പ്രതികരിച്ചു.