ബോണറ്റിൽ കയറിയിരുന്നു, ഡോറിൽ തൂങ്ങി, സ്ക്വിഡ് ​ഗെയിംസ് പാട്ടുംവെച്ച് നടുറോഡില്‍ ഷോ, പൊലീസ് പൊക്കി, പിഴ ഇങ്ങനെ

സ്ക്വിഡ് ഗെയിംസ് സീസൺ 2 -ലെ ഗാനത്തിന്റെ അപകടകരമായ പുനരാവിഷ്കരണം മൂന്ന് യുവാക്കൾ ചേർന്ന് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയത്.

dangerous stunt on Squid Games song in Noida 33000 fine

ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് ഒരു ജീവനെങ്കിലും റോഡിൽ പൊലിയുന്നുണ്ടന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന വാഹനാപകടങ്ങളിൽ പകുതിയിലധികവും സംഭവിക്കുന്നത് ആളുകളുടെ അശ്രദ്ധകൊണ്ടും അനാവശ്യമായ അഭ്യാസപ്രകടനങ്ങൾ കൊണ്ടുമാണ് എന്നതാണ് ദൗർഭാഗ്യകരമായ മറ്റൊരു വസ്തുത. 

സോഷ്യൽ മീഡിയയിൽ താരങ്ങളാകുന്നതിനായി നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കിടയിൽ അപകടത്തിൽ പെടുന്നവരും നിരവധിയാണ്. സ്വന്തം ജീവൻ പണയം വെച്ചുകൊണ്ടുള്ള ഇത്തരം പ്രവൃത്തികൾ അരുതെന്ന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ഉൾപ്പടെ നിരന്തരമായി നിർദ്ദേശങ്ങൾ നൽകപ്പെടാറുണ്ടെങ്കിലും ജാഗ്രത പാലിക്കാത്തവർ ഇപ്പോഴും നിരവധിയാണ്. കഴിഞ്ഞദിവസം നോയിഡയിൽ നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. 

സ്ക്വിഡ് ഗെയിംസ് സീസൺ 2 -ലെ ഗാനത്തിന്റെ അപകടകരമായ പുനരാവിഷ്കരണം മൂന്ന് യുവാക്കൾ ചേർന്ന് നടത്തിയതാണ് സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയത്. സംഗതി വിവാദമായതോടെ പോലീസ് ഇവർക്കെതിരെ കേസെടുക്കുകയും 33,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

സ്ക്വിഡ് ഗെയിംസ് സീസൺ 2-ലെ "റൗണ്ട് ആൻഡ് റൌണ്ട്" ഗാനത്തിൻ്റെ അപകടകരമായ പുനരാവിഷ്കരണമാണ് മൂന്ന് യുവാക്കൾ ചേർന്ന് നടത്തിയത്. നോയിഡയിലെ തിരക്കേറിയ റൗണ്ട് എബൗട്ടിലാണ് യുവാക്കൾ അപകടകരമായ രീതിയിൽ വാഹനത്തിന്റെ പുറത്തു കയറി നിന്നുകൊണ്ട് സ്റ്റണ്ട് നടത്തിയത്. ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയുടെ ബോണറ്റിൽ കയറിയിരുന്നും ഡോറിൽ തൂങ്ങി നിന്നുമാണ് ഇവർ അമിതവേഗതയിൽ വാഹനം ഓടിച്ചത്.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ട്രാഫിക്, സുരക്ഷാ ചട്ടങ്ങളുടെ നഗ്നമായ ലംഘനം നിരവധി പേർ ചൂണ്ടിക്കാട്ടി. സ്റ്റണ്ടിനെ വിമർശിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശക്തമായി ആവശ്യപ്പെട്ടു. 

വീഡിയോ നോയിഡ പോലീസിൻ്റെ ശ്രദ്ധയിൽ പെട്ടതോടെ വാഹന ഉടമയ്ക്കെതിരെ 33,000 രൂപ പിഴ ചുമത്തി. അപകടകരമായ ഡ്രൈവിംഗ്, ഇൻഷുറൻസിന്റെ അഭാവം, ടിൻ്റഡ് ഗ്ലാസ് ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയത്.

ഇതൊന്നു ശ്രദ്ധിച്ചോളൂ, ഇന്ത്യക്കാരെന്തിനാണ് അതിഥികളെ പട്ടിണിക്കിരുത്തുന്നതെന്ന് വിദേശവനിത, മറുപടികളിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios