'രാജകുമാരനെ പോലെ...'; താജ്മഹലിന്‍റെ മുന്നില്‍ നിന്നുള്ള ഡാന്‍സ് വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വെള്ള പൈജാമയ്‌ക്കൊപ്പം മെറൂൺ നിറത്തിലുള്ള കുർത്ത ധരിച്ച്, കുൽദീപ് മനക്കിന്‍റെ "ജിന്ദ് കാധ് കേ" എന്ന ഗാനത്തിനൊപ്പിച്ചാണ് നോയൽ റോബിൻസൺ നൃത്തം ചെയ്തത്.
ജര്‍മ്മന്‍ സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സറായ നോയൽ റോബിൻസൺ ഇന്ത്യയിലെത്തി. അദ്ദേഹം താജ്മഹലിന്‍റെ മുന്നില്‍ നിന്നും പകർത്തിയ തന്‍റെ നൃത്തവീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെ അഭിനന്ദന പ്രവാഹം. വീഡിയോ കണ്ട മിക്കയാളുകളും അദ്ദേഹത്തെ 'രാജകുമാരനെ പോലെ തോന്നിച്ചു'വെന്നാണ് കുറിച്ചത്. ജർമ്മന്‍കാരനായ നോയൽ റോബിൻസൺ ടിക് ടോക്ക് വീഡിയോകളിലൂടെയാണ് ലോകമെങ്ങും പ്രശസ്തനായത്. കഴിഞ്ഞ ദിവസം പങ്കുവച്ച മുംബൈ പോലീസ് ഓഫീസറും സാമൂഹിക മാധ്യമ ഇന്‍ഫ്ലുവന്‍സറുമായ അമോൽ കാംബ്ലെയ്ക്കൊപ്പമുള്ള നൃത്തവീഡിയോയും വൈറലായിരുന്നു.
വെള്ള പൈജാമയ്‌ക്കൊപ്പം മെറൂൺ നിറത്തിലുള്ള കുർത്ത ധരിച്ച്, കുൽദീപ് മനക്കിന്‍റെ "ജിന്ദ് കാധ് കേ" എന്ന ഗാനത്തിനൊപ്പിച്ചാണ് നോയൽ റോബിൻസൺ നൃത്തം ചെയ്തത്. ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അദ്ദേഹത്തിന് നന്നായി ചേരുന്നുവെന്നും ചിലര്‍ എഴുതി. 'ഒരു രാജകുമാരനെപ്പോലെ തോന്നി! ഐക്കണിക് താജ്മഹലിന്‍റെ വൈബിംഗ് ഇൻഫോർട്ട്' വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. എഴുപത് ലക്ഷത്തോളം പേര്‍ കണ്ട വീഡിയോ ഇതിനകം നലേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു.
പെരിയാർ കടുവാ സങ്കേതത്തില്‍ പുതിയ ഇനം മത്സ്യങ്ങളും തുമ്പികളും; സര്‍വേ റിപ്പോർട്ട്
"ബ്രോ ഇന്ത്യയിൽ പറ്റിയ സമയമാണ്," ഒരു കാഴ്ചക്കാരനെഴുതി. 'ആ ഇന്ത്യൻ വസ്ത്രത്തിൽ നിങ്ങൾ വളരെ സുന്ദരനാണ്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'അദ്ദേഹത്തിന് ആധാർ കാർഡ് ലഭിക്കേണ്ടതുണ്ട്' എന്ന് ഒരു കാഴ്ചക്കാരനെഴുതി. 'ബ്രോ ഇന്ത്യ സന്ദർശിച്ചു, ബ്രോ ഇപ്പോൾ ഔദ്യോഗികമായി ഇന്ത്യക്കാരനാണ്' നോയൽ റോബിൻസണിന്‍റെ വേഷത്തില്‍ ആകൃഷ്ടനായ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'അടുത്ത പ്രദേശം ചൈനയുടെ വൻമതിലായിരിക്കണം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്.
വാങ്ങിയത് 1995 ല്‍, ഇപ്പോഴും കേടുകൂടാതിരിക്കുന്ന മക്‌ഡൊണാൾഡ് ബർഗർ; എലികള്‍ക്ക് പോലും വേണ്ട