ട്രെയിനിൽ ഇതൊക്കെ നടക്കുമോ? വൈറലായി വീഡിയോ...
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ അങ്ങ് വൈറലായി. 90000 -ത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.
മുംബൈ വളരെ തിരക്കു പിടിച്ച നഗരമാണ്. അതിൽ തന്നെ അധികം ആളുകളും യാത്രയ്ക്ക് വേണ്ടി ആശ്രയിക്കുന്നത് ട്രെയിനിനെയാണ്. ട്രെയിനിൽ നമുക്ക് തീർത്തും അപരിചിതം എന്ന് തോന്നുന്ന ചില കാഴ്ചകളൊക്കെ കാണാനാവും. അത്തരത്തിൽ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാവുന്നത്.
katariaaryannandsarthaksachdevva എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. രണ്ട് കണ്ടന്റ് ക്രിയേറ്റർമാര്‍ ചേർന്ന് പ്ലാറ്റ്ഫോമിൽ നടന്ന് കസ്റ്റമൈസ് ചെയ്ത കുറച്ച് ഇൻവിറ്റേഷൻ കാർഡുകൾ നൽകുന്നതാണ് വീഡിയോയില്‍ കാണുന്നത്. 'ടേസ്റ്റി ടിക്കറ്റി'ന്റെ ഗ്രാന്റ് ഓപ്പണിംഗില്‍ പങ്കെടുക്കണം എന്നാണ് യുവാക്കള്‍ പറയുന്നത്. അന്ന് എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകുമെന്നും പറയുന്നുണ്ട്. അതുപോലെ ഗ്രാന്റ് ഓപ്പണിംഗിന്റെ സമയവും സ്ഥലവും ലൊക്കേഷനും എല്ലാം വിവരിക്കുന്നതും കാണാം.
എന്നാൽ, പിന്നെ കാണുന്നത് ഇതൊന്നുമല്ല. മിനിറ്റുകൾക്കുള്ളിൽ ട്രെയിനിൽ സജ്ജീകരിക്കപ്പെടുന്ന ഒരു 'റെസ്റ്റോറന്റാ'ണ്. തികച്ചും അപരിചിതരായ രണ്ട് ആൾക്കാർ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ഭക്ഷണം കഴിക്കുന്നത് വരെ വീഡിയോയിൽ കാണാം. അതിനായി യുവാക്കൾ സീറ്റിന് നടുവിലായി ഒരു ചെറിയ ടേബിൾ വയ്ക്കുന്നു. അതിന് മുകളിൽ വെള്ളത്തുണി വിരിക്കുന്നു. ശേഷം ഇരുവർക്കും ഭക്ഷണം വിളമ്പുന്നു. ഒരാൾക്ക് ജലേബിയും മറ്റൊരാൾക്ക് ന്യൂഡില്‍സും ആണ് വിളമ്പുന്നത്. മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്നുകൊണ്ട് രണ്ട് യാത്രക്കാരും അത് കഴിക്കുന്നതും കാണാം. യുവാക്കൾ രണ്ടുപേരും വെയിറ്റർമാരുടേത് പോലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ അങ്ങ് വൈറലായി. 90000 -ത്തിലധികം ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. അനേകം ആളുകൾ വീഡിയോയ്ക്ക് രസരകമായിട്ടുള്ള കമന്റുകളും നൽകി. അതുപോലെ, ചിലർ ട്രെയിനിൽ വളരെ തിരക്കുള്ള സമയത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്യാനാവുമോ എന്ന് യുവാക്കളെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
ഏതായാലും, കണ്ടന്റ് ക്രിയേറ്റർമാർക്ക് ഡാൻസും പാട്ടും ഒക്കെയായി കണ്ടൻറുണ്ടാക്കാനുള്ള ഒരു ഇടമായി മാറിക്കൊണ്ടിരിക്കയാണ് ട്രെയിൻ. അതിലേക്ക് ഒരു പുതിയ ഐറ്റമാണ് ഇത് എന്ന് പറയേണ്ടി വരും.
വായിക്കാം: ഒരുദിവസം പുലർന്നപ്പോൾ അക്കൗണ്ടിൽ 41 ലക്ഷം രൂപ, ഉടമയാരെന്നറിയില്ല, യുവതി ചെയ്തത്...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം