'അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ചത്'; അപൂർവ്വ ഉൽക്കാവർഷത്തിന്‍റെ വീഡിയോ എടുത്ത കുട്ടിക്ക് അഭിനന്ദന പ്രവാഹം

ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ ഗ്രീൻ സ്‌ക്രീനിൽ എഡിറ്റ് ചെയ്‌ത സീനിനോട് സാമ്യമുള്ളതായിരുന്നു മിലേനയുടെ വീഡിയോ. 

Congratulations to the child who took a video of a rare meteor shower

ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിലൂടെ ഏകദേശം 35 മൈൽ ഉയരത്തിൽ കടന്നുപോകുന്ന ഉല്‍ക്കയെ കുറിച്ച് നേരത്തെ തന്നെ നാസ അടക്കമുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്പെയിനും പോര്‍ച്ചുഗലിനും മുകളിലാണ് പ്രധാനമായും ഈ ഉല്‍ക്കയെ ദൃശ്യമാവുകയെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഉല്‍ക്കയുടെ സഞ്ചാരം കാണാനായി കാത്തിരുന്നത്. ഒടുവില്‍ അത് സംഭവിച്ചപ്പോള്‍ നൂറുകണക്കിന് വീഡിയോകളും ഫോട്ടോകളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. വെറും ഏഴ് സെക്കന്‍റ് മാത്രമാണ് ഈ ഉല്‍ക്കയെ ഭൂമിയുടെ ആകാശത്തിന് മുകളില്‍ കാണാന്‍ കഴിഞ്ഞത്. 

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും റിപ്പോര്‍ട്ട് പ്രകാരം ഈ ഉൽക്ക (meteor) ഒരു ധൂമകേതുവിന്‍റെ (comet) ഭാഗമാണ്. ഭൂമിയുടെ അന്തരീക്ഷത്തിന് ഏകദേശം 35 മൈല്‍ മുകളിലൂടെ ഇത് കടന്ന് പോയി. ഉല്‍ക്ക ഭൂമിയെ കടന്ന് പോയതിന് പിന്നാലെ നൂറുകണക്കിന് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടു. എന്നാല്‍ അവയില്‍ നിന്ന് ഏറ്റവും മികച്ചത് തെരഞ്ഞെടുക്കാന്‍ കഴ്ചക്കാര്‍ക്ക് വലിയ സമയം വേണ്ടി വന്നില്ല. മിലേന റെഫാച്ചോ എന്ന പോര്‍ച്ചുഗീസുകാരി പകര്‍ത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയത്. ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ ഗ്രീൻ സ്‌ക്രീനിൽ എഡിറ്റ് ചെയ്‌ത സീനിനോട് സാമ്യമുള്ളതായിരുന്നു മിലേനയുടെ വീഡിയോ. വീഡിയോ പകര്‍ത്തുന്നതിനിടെ അപ്രതീക്ഷിതമായി സംഭവിച്ചത് കണ്ട് മിലേന അക്ഷരാര്‍ത്ഥത്തില്‍ വാപൊളിച്ചിരുന്ന് പോകുന്നത് വീഡിയോയില്‍ കാണാം. 

ഭാഗ്യം തേടി ലോട്ടറി എടുത്തത് 12 വർഷം; ഒടുവിൽ ഇന്ത്യക്കാരിക്ക് അടിച്ചത് 8 കോടിയുടെ ദുബായ് ഡ്യൂട്ടി ഫ്രി ലോട്ടറി

ആനയെ 'പടിക്ക് പുറത്ത്' നിര്‍ത്തി, വനം വകുപ്പിന്‍റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ

ഇരുണ്ട് അന്തരീക്ഷത്തില്‍ ഒരു കെട്ടിടത്തിന്‍റെ പശ്ചാത്തലത്തില്‍ ഉല്‍ക്കയോടൊപ്പം ഒരു സെല്‍ഫി വീഡിയോയ്ക്ക് വേണ്ടി ഇരുന്നതായിരുന്നു മിലേന. പെട്ടെന്ന് ആകാശം നീല നിറമാവുകയും മിലേന അത്ഭുതത്തോടെ മുകളിലേക്ക് നോക്കുന്നതും വീഡിയോയില്‍ കാണാം. അഭൌമമായ പ്രകാശം വിതറി ഒരു നേര്‍ത്ത വര പോലൊരു വെളിച്ചം അവശേഷിപ്പിച്ച് ഉല്‍ക്ക കടന്ന് പോകുന്നു. ആകാശത്ത് എന്താണ് സംഭവിച്ചതെന്ന് ആശ്ചര്യപ്പെട്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന മിലേനയെ വീഡിയോയില്‍ കാണാം. 'ഇതിൽ ഞാൻ പൂർണ്ണമായും ഞെട്ടിപ്പോയി, ഞങ്ങൾ പ്രതീക്ഷിച്ചത് തത്സമയം കണ്ടു.' എന്ന കുറിപ്പോടെയാണ് മിലേന ഉല്‍ക്കയ്ക്കൊപ്പമുള്ള തന്‍റെ സെല്‍ഫി വീഡിയോ പങ്കുവച്ചത്. ഏതാണ്ട് ഒമ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ട വീഡിയോ ഇതിനകം അരലക്ഷത്തിനടുത്ത് ആളുകള്‍ ലൈക്ക് ചെയ്തു. 'അവൾ അവളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വീഡിയോ റെക്കോർഡ് ചെയ്‌തു.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.  'ഒരു സിനിമയ്ക്കും ഇതിലും മികച്ചത് ചെയ്യാൻ കഴിയില്ല… ഒരു ജീവിതകാലം മുഴുവൻ!!' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

'ഇത് പോലും നിയന്ത്രിക്കാൻ ആരുമില്ലേ'; ദില്ലി മെട്രോയിൽ നിന്നുള്ള യുവതിയുടെ റീൽ വീഡിയോയ്ക്കെതിരെ സോഷ്യൽ മീഡിയ
 

Latest Videos
Follow Us:
Download App:
  • android
  • ios