'മഴക്കാലമാണ് മറക്കേണ്ട...'; സ്കൂട്ടറിന് ഉള്ളില്‍ നിന്നും മൂര്‍ഖനെ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍
രാവിലെ ചെരിപ്പിടാന്‍ നോക്കുമ്പോഴോ വാഹനം എടുക്കാന്‍ നോക്കുമ്പോഴോ ആകും പാമ്പുകളെ കാണുക. പെട്ടെന്നുള്ള കാഴ്ച ആളുകളില്‍ ഭയമുണ്ടാക്കും.
ഇരതേടി കാടിറങ്ങുന്ന ജീവികള്‍, ജനവാസ മേഖലകളില്‍ ചിലറ പ്രശ്നങ്ങളല്ല ഉണ്ടാക്കുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഗ്രാമങ്ങളാണെങ്കില്‍ ആനയും കരടിയും പുലിയും പോലുള്ള വലിയ മൃഗങ്ങളുടെ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതേസമയം നഗരങ്ങളില്‍ പോലും ഭയം വിടര്‍ത്തുന്നവയാണ് വിഷ പാമ്പുകള്‍. ഇന്ന് കേരളത്തിലെ നഗരങ്ങളിലടക്കം വിഷ പാമ്പുകള്‍ സുലഭമാണ്. കടുത്ത ചൂടിന് ശമനമായി മഴ പെയ്തപ്പോള്‍ ഇര തേടി പാമ്പുകളും മാളങ്ങളില്‍ നിന്ന് പുറത്തിറങ്ങുന്നു. ഇവ എത്തി ചേരുന്നതാകട്ടെ വീട്ടിന് മുന്നില്‍ വച്ച വാഹനങ്ങള്‍ക്കുള്ളിലോ ഷൂവിന് ഉള്ളലോ ഒക്കെയാകും. രാവിലെ ചെരിപ്പിടാന്‍ നോക്കുമ്പോഴോ വാഹനം എടുക്കാന്‍ നോക്കുമ്പോഴോ ആകും പാമ്പുകളെ കാണുക. പെട്ടെന്നുള്ള കാഴ്ച ആളുകളില്‍ ഭയമുണ്ടാക്കും. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോ അത് കൊണ്ട് തന്നെ ദേശാതീതമായി പ്രസക്തിയുള്ളതാണ്.
ഇന്‍ഡോറിലെ പാമ്പു പിടിത്തക്കാരനായി രാജേഷ് തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു വീട്ടിന് മുന്നില്‍ വച്ച സ്കൂട്ടിയുടെ ഹാന്‍റില്‍ കവറിന് ഉള്ളില്‍ നിന്നും ഒരു മൂര്‍ഖനെ പുറത്തെടുക്കുന്നത് കാണിച്ചു. സ്കൂട്ടറിന്‍റെ ഹാന്‍റില്‍ കവര്‍ ഊരിമാറ്റിയ ശേഷമാണ് പാമ്പിനെ പുറത്തെടുത്തത്. ഒരു ഇരുമ്പ് കമ്പി ഉപയോഗിച്ച് പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ആക്രമിക്കാന്‍ ശ്രമിക്കുന്നതും കാണാം. പാമ്പ് സ്വന്തം ശരീരത്തില്‍ കടിക്കാന്‍ ശ്രമിക്കുകയും പിന്നാലെ വാഹനത്തിന്‍റെ ഹാന്‍റിലില്‍ കടിക്കുകയും ചെയ്യുന്നു.
'സിംഗിള്‍ പസങ്കേ...'' കാമുകിയെ കണ്ടെത്താന്‍ സഹായം തേടി ദില്ലി പേലീസിന് കുറിപ്പെഴുതി യുവാവ്; വൈറല്‍
തുടർച്ചയായ പത്ത് പരാജയങ്ങള്‍, പതിനൊന്നാം ശ്രമത്തില്‍ പത്താം ക്ലാസ് വിജയം; ആഘോഷമാക്കി നാട്ടുകാരും
ഏറെ പരിശ്രമത്തിന് ശേഷമാണ് രാജേഷ് പാമ്പിനെ മുഴുവനായും പുറത്തെടുക്കുന്നത്. പിന്നാലെ അതിനെ ഒരു തുണി സഞ്ചിയിലേക്ക് കയറ്റുന്നു. പതിമൂന്ന് ലക്ഷത്തിലേറെ പേരാണ് വീഡിയോ ഇതിനകം കണ്ടത്. കാല്‍ലക്ഷത്തിന് മേലെ ആളുകള്‍ ലൈക്ക് അടിച്ചു. ചിലര്‍ ചില സംഭശയങ്ങള്‍ ഉന്നയിച്ചു. 'കാറിന്‍റെ ആക്സസറിയില്‍ മൂർഖന്‍ പാമ്പുകള്‍ കയറുമോ?'. വീഡിയോ കണ്ടശേഷം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഭയം തോന്നുന്നെന്ന് മറ്റ് ചിലരെഴുതി.
23,000 അടി ഉയരത്തിൽ വെച്ച് പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തേക്ക് തെറിച്ചു; പിന്നീട് സംഭവിച്ചത്