ഹമ്മേ, ശരിക്കും ഞെട്ടി; യുവതിയുടെ തലയിൽ ദേ ഒരു ക്രിസ്മസ് ട്രീ, 'എന്തൊരു ക്യൂട്ട്' എന്ന് കമന്റ്

നാല് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. 20 മണിക്കൂറിനുള്ളിൽ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു.

Christmas tree in womans hair netizens says its cute viral video

നാടെങ്ങും ക്രിസ്‍മസ് ആഘോഷത്തിലാണ്. ക്രിസ്മസുമായി ബന്ധപ്പെട്ട അനേകം വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നുണ്ട്. അതുപോലെ, ഒരു ഇൻഫ്ലുവൻസർ പങ്കുവച്ചിരിക്കുന്ന വീഡിയോയാണ് ഇപ്പോൾ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. താന്യ സിങ് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത് തികച്ചും വെറൈറ്റി ആയിട്ടുള്ള ഒരു ക്രിസ്മസ് ട്രീയാണ്. 

ഈ ക്രിസ്മസ് ട്രീ എവിടെയാണ് ഉണ്ടാക്കിയിരിക്കുന്നത്, എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് ഈ വീഡിയോയെ തികച്ചും വേറിട്ടതാക്കി മാറ്റിയിരിക്കുന്നത്. അതേ, തന്റെ തലയിൽ, തലമുടി ഉപയോ​ഗിച്ചു കൊണ്ടാണ് താന്യ ഈ അതിമനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. വളരെ അമ്പരപ്പോടെയാണ് നെറ്റിസൺസ് താന്യ പങ്കുവച്ചിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത്. 

ക്രിസ്മസ് അലങ്കാരങ്ങളും ലൈറ്റുകളും വച്ചുകൊണ്ടാണ് താന്യ ഈ ക്രിസ്മസ് ട്രീ തന്റെ തലയിൽ വച്ചിരിക്കുന്നത്. അതിനായി, ആദ്യം ഒരു ഒഴിഞ്ഞ കൂൾഡ്രിങ്ക്സിന്റെ കുപ്പി തന്റെ തലയിൽ വയ്ക്കുന്നത് കാണാം. പിന്നീട്, അതിന് ചുറ്റും മുടി വയ്ക്കുന്നു. അതിന് മുകളിലേക്കാണ് ലൈറ്റുകളും അലങ്കാരങ്ങളും വയ്ക്കുന്നത്. അതിമനോഹരമായി തന്നെയാണ് താന്യ തന്റെ തലയിൽ ഈ ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. 

താന്യ പങ്കുവച്ച വീഡിയോ വളരെ വേ​ഗത്തിലാണ് ആളുകളെ ആകർഷിച്ചത്. നാല് മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടത്. 20 മണിക്കൂറിനുള്ളിൽ തന്നെ ഒരുലക്ഷത്തിലധികം ആളുകൾ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. 

'നിങ്ങൾ ഇത് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പക്ഷേ ഇത് അതിശയകരം തന്നെയാണ്' എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. 'ഇത് വളരെ ക്യൂട്ട് ആണ്' എന്നും നിരവധിപ്പേർ കമന്റ് നൽകിയിട്ടുണ്ട്. 'ഇത് വളരെ ക്രിയേറ്റീവാണ്' എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. 

പറ്റിപ്പോയി, ക്ഷമിക്കണം, ഇനിയുണ്ടാവില്ല, ഇതാ ഉണ്ണിയേശു; മോഷ്ടിച്ച പ്രതിമയും കുറിപ്പും വച്ച് യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios