ശർക്കരയിൽ ഉറുമ്പ് പൊതിഞ്ഞതുപോലെ; സഞ്ചാരികളെ കൊണ്ട് തിങ്ങിനിറഞ്ഞ് ചൈന വൻമതിൽ

ആളുകൾ മതിൽ കയറുന്നതിൽ നിന്നാണ് വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.  പിന്നീട് അങ്ങോട്ട് ജനത്തിരക്ക് മൂലം ആളുകൾക്ക് മുൻപോട്ട് പോലും നീങ്ങാൻ ആവാതെ ഉറുമ്പുകൂട്ടം അരിച്ചരിച്ചു പോകുന്നത് പോലെയാണ് വിനോദസഞ്ചാരികൾ  മതിലിനു മുകളിലൂടെ നീങ്ങുന്നത്.

china great wall overcrowded with tourists video

ഓരോ വർഷവും ലോകത്തിൽ ഏറ്റവും അധികം സഞ്ചാരികളാൽ ആകർഷിക്കപ്പെടുന്ന  വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രധാന ഇടമാണ് ചൈനയിലെ വൻമതിൽ. ലോകത്തിലെ 7 മഹാത്ഭുതങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചൈനാ വൻമതിൽ കാണാൻ ഓരോ വർഷവും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ ഇവിടേക്ക് എത്തുന്നുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ചൈന വൻമതിലിന്റെ ഒരു ദൃശ്യമാണ്. സഞ്ചാരികളാല്‍ നിറഞ്ഞ ചൈന വൻമതിലിൻ്റെ ഈ ദൃശ്യങ്ങൾ ഏറെ ആകർഷകമാണ്. എണ്ണിത്തിട്ടപ്പെടുത്താൻ ആകാത്ത വിധം ആളുകൾ നിറഞ്ഞിരിക്കുന്ന ഈ ചിത്രത്തെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിച്ചിരിക്കുന്നത് ശർക്കരയിൽ ഉറുമ്പ് പൊതിഞ്ഞതുപോലെ എന്നാണ്. ഉറുമ്പുകൾ അരിച്ചരിച്ച് നീങ്ങുന്നത് പോലെയാണ് ഈ വലിയ ജനക്കൂട്ടവും ദൃശ്യങ്ങളിൽ നീങ്ങുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by 明哲 (@chen205117)

ചൈനീസ് ബ്ലോഗറായ ചെൻ എന്ന വ്യക്തിയാണ് ഈ വീഡിയോ തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചത്. ആളുകൾ മതിൽ കയറുന്നതിൽ നിന്നാണ് വീഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.  പിന്നീട് അങ്ങോട്ട് ജനത്തിരക്ക് മൂലം ആളുകൾക്ക് മുൻപോട്ട് പോലും നീങ്ങാൻ ആവാതെ ഉറുമ്പുകൂട്ടം അരിച്ചരിച്ചു പോകുന്നത് പോലെയാണ് വിനോദസഞ്ചാരികൾ  മതിലിനു മുകളിലൂടെ നീങ്ങുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നെറ്റിസൺസും വിനോദസഞ്ചാരികളെ ഉറുമ്പുംകൂട്ടത്തോടെ ഉപമിച്ചു.

ചൈനയിൽ പൊതുഅവധി ദിവസങ്ങൾ ഉണ്ടായാൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ അവസ്ഥ ഇതാണെന്നും അതിനാൽ ആരെങ്കിലും ചൈനയിലെ ഏതെങ്കിലും സ്ഥലം കാണാൻ പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടുത്തെ പൊതുഅവധി ദിവസങ്ങൾ ഒഴിവാക്കണമെന്നും ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.  ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ 10 ദശലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.

Latest Videos
Follow Us:
Download App:
  • android
  • ios