അതിശയകരം തന്നെ, വീഡിയോ കണ്ട് കണ്ണുതള്ളി കാഴ്ച്ചക്കാർ, ഇതൊക്കെ എങ്ങനെ സാധിക്കുന്നെന്ന് ചോദ്യം

മനോഹരമായ സ്വിസ് പർവത നിരകളിൽ മുകളിലൂടെ പറന്നു കൊണ്ടുള്ള റീച്ചൻ്റെ സാഹസിക പാചക പരീക്ഷണം തെല്ലൊന്നുമല്ല കാഴ്ചക്കാരെ അമ്പരപ്പിച്ചത്.

chef making chocolate bunny while paragliding video

ഒരു അത്യപൂർവ്വമായ ചോക്ലേറ്റ് നിർമ്മാണത്തിന്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഒരു ചോക്ലേറ്റ് ഉണ്ടാക്കുന്നതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാൻ എന്നാണ് ചോദ്യമെങ്കിൽ, അത്ഭുതപ്പെട്ടേ മതിയാകൂ. കാരണം ഇത് സംഗതി വേറെ ലെവൽ ആണ്. 

ഈ ചോക്ലേറ്റ് ഉണ്ടാക്കുന്നത് നിലത്ത് വെച്ചുമല്ല നിലത്തു നിന്നുമല്ല എന്നതാണ് ഇതിൻറെ പ്രത്യേകത. മറിച്ച് സ്വിസ് പർവതങ്ങൾക്ക് മുകളിലൂടെ സഞ്ചരിച്ചു കൊണ്ടാണ് ഈ  ചോക്ലേറ്റ് നിർമ്മിച്ചിരിക്കുന്നത്. പേസ്ട്രി ഷെഫ് ജോസിയ റീച്ചൻ ആണ് പാരഗ്ലൈഡിങ് നടത്തിക്കൊണ്ട് ചോക്ലേറ്റ് ഉണ്ടാക്കി കൗതുക കാഴ്ച സമ്മാനിച്ചത്.

മനോഹരമായ സ്വിസ് പർവത നിരകളിൽ മുകളിലൂടെ പറന്നു കൊണ്ടുള്ള റീച്ചൻ്റെ സാഹസിക പാചക പരീക്ഷണം തെല്ലൊന്നുമല്ല കാഴ്ചക്കാരെ അമ്പരപ്പിച്ചത്. കേക്ക് ഉണ്ടാക്കുന്നതിനായുള്ള തന്റെ ഉപകരണങ്ങളെ ആരെയും അത്ഭുതപ്പെടുത്തുന്ന വിധം ബാലൻസ് ചെയ്തുകൊണ്ട് ഒരു ചോക്ലേറ്റ് ബണ്ണിയാണ് ഇദ്ദേഹം തയ്യാറാക്കിയത്. മനോഹരമായ പർവ്വതനിരകളുടെ പശ്ചാത്തലം ഈ വീഡിയോയെ കൂടുതൽ ആകർഷകമാക്കി.

റീച്ചൻ  സുരക്ഷിതമായി ലാൻഡിംഗ് ചെയ്യുന്നതും അഭിമാനത്തോടെ തൻ്റെ പൂർത്തിയാക്കിയ ചോക്ലേറ്റ് ബണ്ണി എല്ലാവർക്കും ആയി പ്രദർശിപ്പിക്കുകയും ചെയ്യുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Josia Reichen (@dives_josh)

സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടുകഴിഞ്ഞത്. കണ്ടവർ എല്ലാം റീച്ചൻ്റെ മനോധൈര്യത്തെയും കഴിവിനെയും അഭിനന്ദിച്ചു. ആകാശം അതിരുകൾ അല്ല എന്നതിന് ഉദാഹരണമാണ് ഈ വീഡിയോ എന്നായിരുന്നു ചിലർ കുറിച്ചത്. അല്പം ഭ്രാന്തമായി തോന്നാമെങ്കിലും ഇത് മനോഹരമായിരിക്കുന്നു എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്. ചോക്ലേറ്റ് താഴെ ഇടരുതെന്നും തമാശ രൂപേണ ചിലർ കുറിച്ചു.

വിശ്വസിക്കരുത്, ഇത് ചതി, തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി, മാട്രിമോണി ആപ്പിനെതിരെ യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios