'ഇത് എന്‍റെ ലൈഫ് ഗാര്‍ഡ്'; മധുരപ്രതികാരത്തിന്‍റെ വീഡിയോ പങ്കുവച്ച് ധനശ്രീ, പ്രതികരിച്ച് ബോളിവുഡ് നടന്മാരും !
"എന്‍റെ അച്ഛനോട് 'നീ വെറും കാവൽക്കാരനാണ്, നിന്‍റെ മകളെ വിദേശത്തേക്ക് അയക്കാൻ കഴിയില്ല' എന്ന് പറഞ്ഞവര്‍ക്ക് യുകെയില്‍ നിന്നും ബിരുദം നേടിയതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചാണ് ധനശ്രീ മറുപടി നല്‍കിയത്.
ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് യുകെ, യുഎസ് പോലുള്ള ഒന്നാം ലോക രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ പഠനാവശ്യത്തിനായി പോകുന്നതാണ് ഇപ്പോഴത്തെ ട്രന്‍റ്. അതേസമയം വിദേശരാജ്യങ്ങളില്‍ പഠിക്കാന്‍ ലക്ഷക്കണക്കിന് പണം ആവശ്യമാണ്. സാധാരണക്കാരെ സംബന്ധിച്ച് ഇത് അസാധ്യമായ കാര്യമാണ്. അതേസമയം ധനശ്രീയ്ക്ക് ഇത് മധുരപ്രതികാരത്തിന്‍റെ നിമിഷങ്ങളാണ്. "എന്‍റെ അച്ഛനോട് 'നീ വെറും കാവൽക്കാരനാണ്, നിന്‍റെ മകളെ വിദേശത്തേക്ക് അയക്കാൻ കഴിയില്ല' എന്ന് പറഞ്ഞവര്‍ക്ക് യുകെയില്‍ നിന്നും ബിരുദം നേടിയതിന്‍റെ വീഡിയോ തന്‍റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചാണ് ധനശ്രീ മറുപടി നല്‍കിയത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായി. രണ്ട് ദിവസത്തിനുള്ളില്‍ 21 ലക്ഷം ലൈക്ക് നേടിയ വീഡിയോ രണ്ട് കോടിയിലേറെ പേരാണ് കണ്ടത്. ബോട്ട് സ്ഥാപകൻ അമൻ ഗുപ്ത അടക്കമുള്ള നിരവധി പ്രമുഖരും ധനശ്രീയെ അഭിനന്ദിച്ച് രംഗത്തെത്തി.
'തന്‍റെ അച്ഛനോട് തന്നെ വിശ്വസിച്ചതിന് നന്ദി' അറിയിച്ച് കൊണ്ടാണ് ധനശ്രീ വീഡിയോ പങ്കുവച്ചത്. അച്ഛനും മകളും ആലംഗനം ചെയ്യുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ എയര്‍പോട്ടില്‍ മകളെ വിമാനം കയറ്റിവിടാനെത്തിയ അച്ഛനെ കാണാം. തുടര്‍ന്ന് യുകെയിലെ ബിരുദ ദാന ചടങ്ങിന്‍റെ ദൃശ്യങ്ങളും ബിരുദ തൊപ്പി വച്ച ധനശ്രീയുടെ ചില ചിത്രങ്ങളും വീഡിയോയില്‍ കാണാം. വീഡിയോയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. 'അവന്‍ എന്‍റെ ലൈഫ്‍ഗാര്‍ഡ് ആണ്. അവനത് ചെയ്തു.'
നെറ്റിയിൽ ക്യൂആർ കോഡ് ടാറ്റൂ; ഗൂഗിൾ പേ ആണോയെന്ന് സോഷ്യല്‍ മീഡിയ, പക്ഷേ... !
ആയിരക്കണക്കിന് ആളുകള്‍ 'പ്രചോദനാത്മകമായത്' എന്നായിരുന്നു എഴുതിയത്. നടനായ ഡോളി സിംഗ് 'കരച്ചില്‍ വരുന്നെന്ന്' കുറിച്ചു. ബോട്ട് സ്ഥാപകൻ അമൻ ഗുപ്ത എഴുതി, "പ്രചോദനാത്മകം. നിങ്ങൾക്കും നിങ്ങളുടെ പിതാവിനും കൂടുതൽ ശക്തിയുണ്ടാകട്ടെ." നടന്‍ ആയുഷ്മാന്‍ ഖുറാന്‍ ഹൃദയ ചിഹ്നം പങ്കുവച്ചു. 'നിങ്ങളുടെ അച്ഛൻ ഒരു സൂപ്പർ ഹീറോയാണ്.' ഒരു കാഴ്ചക്കാരനെഴുതി. അച്ഛനും മകള്‍ക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. മറ്റ് ചിലര്‍ ഇന്ത്യയിലെ മാതാപിതാക്കളെ പുകഴ്ത്തി. യൂറോപ്യന്‍ രാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പഠന കാലത്ത് ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ എത്രവേണമെങ്കിലും പഠിപ്പിക്കാന്‍ തയ്യാറാകുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.