വഴിയാത്രക്കാരിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചയാളെ ബസ് യാത്രക്കാർ പഞ്ഞിക്കിടുന്ന സിസിടിവി ദൃശ്യം വൈറൽ !
വീഡിയോ കണ്ട നിരവധി പേര്‍ അയാള്‍ അത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു എഴുതിയത്. 'അത് വളരെ വേഗതയുള്ള കര്‍മ്മ ആയിരുന്നു.' ഒരു കാഴ്ചക്കാരനെഴുതി.
റോഡിലൂടെ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്ന യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ അത് വഴി പോയ ബസിലെ യാത്രക്കാര്‍ ഇടിച്ച് കൂട്ടുന്ന സിസിടിവി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. CCTV IDIOTS എന്ന എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. 'അപ്പപ്പോള്‍ കര്‍മ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം രണ്ടര ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
വീഡിയോയുടെ തുടക്കത്തില്‍ ആളൊഴിഞ്ഞ ഒരു റോഡിലൂടെ ഒരു യുവതിയും അവരുടെ പുറകിലായി ഒരു യുവാവും നടന്ന് വരുന്നത് കാണാം. പെട്ടെന്ന് യുവതിയുടെ പുറകിലുള്ളയാള്‍ യുവതിയെ കടന്ന് പിടിക്കുന്നു. അയാളില്‍ നിന്ന് കുതറിയോടാന്‍ യുവതി ശ്രമിക്കുമ്പോള്‍ യുവാവ് കൂടുതല്‍ അക്രമാസക്തനാകുന്നു. ഇതിനിടെ ഒരാള്‍ വളരെ പകുക്കെ നടന്ന് വരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒപ്പം എതിര്‍ വശത്ത് നിന്നും ഒരു ബസ് വന്ന് സംഭവ സ്ഥലത്ത് നില്‍ക്കുന്നു. കാല്‍ നടയാത്രക്കാരനെ കണ്ട യുവാവ് അല്പം മാറി നില്‍ക്കുമ്പോള്‍ അയാള്‍ പതുക്കെ ഇരുവര്‍ക്കും ഇടയിലൂടെ നടന്ന് പോകുന്നു. ഈ സമയം ബസില്‍ നിന്നും ഇറങ്ങിവന്ന നാലഞ്ച് പേര്‍ ചേര്‍ന്ന് യുവാവിനെ വളയുമ്പോള്‍ അയാള്‍ കല്ലെടുത്ത് അവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മറ്റുള്ളവര്‍ അയാളെ അടിച്ച് താഴെ ഇട്ടശേഷം ചവിട്ടിക്കൂട്ടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ കണ്ട നിരവധി പേര്‍ അയാള്‍ അത് അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു എഴുതിയത്. 'അത് വളരെ വേഗതയുള്ള കര്‍മ്മ ആയിരുന്നു.' ഒരു കാഴ്ചക്കാരനെഴുതി. 'മറ്റുള്ളവർ ആളുകൾക്ക് വേണ്ടി നിലകൊള്ളുന്നത് കാണുന്നത് എല്ലായ്പ്പോഴും നല്ലതാണ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. അക്രമിയെ അവര്‍ ഒരു പാഠം പഠിപ്പിച്ചു എന്നായിരുന്നു വേറൊരു കാഴ്ചക്കാരന്‍ അഭിപ്രായപ്പെട്ടത്. 'ഈ ലോകത്ത് ഇപ്പോഴും പ്രതീക്ഷ ബാക്കിയുണ്ട്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഫെബ്രുവരി 19 നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടതെങ്കിലും എവിടെ എപ്പോള്‍ നടന്ന സംഭവമാണെന്ന് വീഡിയോയില്‍ പറയുന്നില്ല.
ലോട്ടറി എടുക്കുന്നെങ്കില്‍ ഇങ്ങനെ എടുക്കണം; 28 -കാരന് അടിച്ച സമ്മാനത്തുക കേട്ട് ഞെട്ടി ലോകം !