ഒടിഞ്ഞ കാല്‍ പ്ലാസ്റ്റര്‍ ഇടാന്‍ കാർഡ്ബോർഡ്; ബീഹാർ മോഡൽ 'ആരോഗ്യ സുരക്ഷ', വിവാദം

ബൈക്ക് അപകടത്തിന് പിന്നാലെ മുസാഫർപൂർ ജില്ലയിലെ മിനാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അവിടെ വച്ച് ഒടിഞ്ഞ കാലിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ബാന്‍റേജ് ചെയ്തു. പിന്നീട് അഞ്ച് ദിവസത്തോളം ഒരു ഡോക്ടറും അദ്ദേഹത്തെ പരിശോധിക്കാനെത്തിയില്ല. 

card board was used to plaster a leg broken in a bike accident in Bihar


ബീഹാറില്‍ നിന്നുള്ള ഒരു ആശുപത്രി വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സജീവ് താങ്കൂര്‍ എക്സ് സമൂഹ മാധ്യമത്തില്‍ വീഡിയോ പങ്കുവച്ച് ഇങ്ങനെ കുറിച്ചു, 'ബിഹാറിലെ മുസാഫർപൂരിൽ റോഡപകടത്തിൽ പരിക്കേറ്റ രോഗിയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററിടുന്നതിന് പകരം അതിൽ കാർട്ടൺ കെട്ടി. ഈ കാര്യം എസ്കെഎംസി ഹോസ്പിറ്റല്‍ മുസാഫർപൂരിന്‍റേതാണ്, ഇതാണോ ആരോഗ്യവകുപ്പിന്‍റെ ഏർപ്പാട്?' വീഡിയോയില്‍ ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരു യുവാവിന്‍റെ കാലില്‍ പ്ലാസ്റ്റര്‍ ഇടുന്നതിന് പകരം വെറും കാര്‍ബോര്‍ഡ് കൊണ്ട് ചുറ്റി കോട്ടന്‍ തുണി കൊണ്ട് അലക്ഷ്യമായി കെട്ടിവച്ചിരിക്കുന്നത് കാണാം. വീഡിയോ ബീഹാര്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിനെയും പിഎം ഓഫീസിനെയും മുസാഫിര്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിനെയും എംപി രാജ് ഭൂഷൺ ചൗധരിയെയും ബീഹാർ ആരോഗ്യമന്ത്രി മംഗൾ പാണ്ഡേയെയും സഞ്ജീവ് താക്കൂർ ടാഗ് ചെയ്തു

നിതീഷ് കുമാർ എന്നയാളാണ് ബൈക്കിൽ നിന്ന് തെറിച്ച് വീണ് പരിക്കേറ്റത്. തുടർന്ന് മുസാഫർപൂർ ജില്ലയിലെ മിനാപൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചു. അവിടെ വച്ചാണ് നിതീഷ് കുൂമാറിന്‍റെ ഒടിഞ്ഞ കാലിൽ ബാൻഡേജുകളും കാർഡ്ബോർഡ് കാർട്ടണും ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്തത്.  തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മുസാഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. എന്നാല്‍ അവിടെ വച്ച് ഒരു ഡോക്ടറും നിതീഷിനെ പരിശോധിക്കാനെത്തിയില്ലെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഏതാണ്ട് അഞ്ച് ദിവസത്തോളം നിതീഷിനെ പരിശോധിക്കാന്‍ ഒരു ഡോക്ടര്‍മാരും എത്തിയില്ലെന്നും അത്രയും കാലം അദ്ദേഹം ആശുപത്രിയില്‍ തന്നെ ചെലവഴിക്കുകയായിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 

പൂന്തോട്ടത്തിൽ നിന്ന് വിചിത്രമായ ശബ്ദം; യുവതി വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ച ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയ

23 -കാരിയെ വൃദ്ധസദനത്തിൽ വെച്ച് പ്രണയിച്ച് വിവാഹം കഴിച്ച് 80 -കാരൻ; ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി ഒരു പ്രണയം

സമൂഹ മാധ്യമങ്ങളിലൂടെ സംഭവം വിവാദമായതോടെ രോഗിക്ക് ഉടൻ ചികിത്സ നൽകുമെന്നും എത്രയും വേഗം ചികിത്സിക്കാൻ ഡോക്ടർമാരോട് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ.വിഭകുമാരി മാധ്യമങ്ങളോട് പറഞ്ഞു. ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷിന് ചികിത്സ എത്രയും വേഗം ലഭ്യമാക്കുമെന്ന് അവകാശപ്പെട്ട ഡോ.വിഭകുമാരി, ആശുപത്രിയുടെ അശ്രദ്ധ നിഷേധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒടിഞ്ഞ കാലില്‍ പ്ലാസ്റ്ററിന് പകരം കാര്‍ഡ്ബോർഡ് ഉപയോഗിച്ച പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ നടപടിയെ അവര്‍ വിമര്‍ശിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബീഹാറിലെ ആരോഗ്യ മേഖലയിലെ നിരുത്തരവാദിത്വപരമായ പെരുമാറ്റങ്ങള്‍ ഇതിനുമുമ്പും നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

സര്‍ക്കാര്‍ വാഹനത്തിന്‍റെ മുകളില്‍ കയറി നിന്ന് ഷര്‍ട്ട് ഊരി ബര്‍ത്ത്ഡേ ആഘോഷം; വീഡിയോ വൈറല്‍ പിന്നാലെ അറസ്റ്റ്

Latest Videos
Follow Us:
Download App:
  • android
  • ios