പട്ടാപ്പകൽ മുഖംമൂടി ധരിച്ച് കവർച്ചയ്‍ക്കെത്തി, കൊള്ളസംഘത്തെ ധീരയായി നേരിടാൻ ശ്രമിച്ച് സ്ത്രീ
'അവർ കടന്നുവന്ന് സാധനങ്ങളെടുത്തിട്ട് പോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട കടയിലെ ജീവനക്കാർ അവരോട് പോവാൻ പറഞ്ഞു. എന്നാൽ, അവർ ആക്രമിക്കാൻ ശ്രമിച്ചു' എന്നും റെസ്ക്യൂ സ്പാസിന്റെ സിഇഒ ജെന്നിഫർ ലാബ്സ്, ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.
ന്യൂയോർക്കിലെ ഒരു സ്പായിൽ നിന്നുള്ള ഒരു വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയാണ്. മുഖംമൂടി ധരിച്ച മൂന്ന് കൊള്ളക്കാരെ(masked robbers) തടയാൻ ഒരു ധീരയായ സ്ത്രീ ശ്രമിക്കുന്നതാണ് വീഡിയോയിൽ. ശനിയാഴ്ചയാണ് മാൻഹട്ടനിലെ ഫ്ലാറ്റിറോൺ ഡിസ്ട്രിക്റ്റിലെ റെസ്ക്യൂ സ്പാ(Rescue Spa in Flatiron District of Manhattan)യിൽ പ്രവേശിച്ച മൂന്ന് പേർ അവിടെ നിന്ന് 3,000 ഡോളർ (2.20 ലക്ഷം രൂപ) വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ മോഷ്ടിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മോഷ്ടാക്കൾ മോഷ്ടിച്ച സാധനങ്ങളുമായി പുറത്തേക്കുള്ള വഴിയിലേക്ക് നീങ്ങി, പക്ഷേ അവിടെ ജീവനക്കാരിയായ സ്ത്രീ അവരെ പിന്തുടർന്ന് വാതിൽക്കൽ എത്തി. എന്നാൽ, അവർ അവളെ തിരികെ അക്രമിക്കാൻ ശ്രമിക്കുകയാണ്. എന്നിട്ടും, ഓടിപ്പോയ കുറ്റവാളികളിൽ ഒരാളെ കടയിലേക്ക് തിരികെ വലിക്കാൻ അവൾ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുഖംമൂടി ധരിച്ച ഒരാൾ പോകുന്നതിന് മുമ്പ് അവളെ ഒരിക്കൽക്കൂടി ചവിട്ടുകയും തള്ളുകയും ചെയ്തു.
'അവർ കടന്നുവന്ന് സാധനങ്ങളെടുത്തിട്ട് പോവുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട കടയിലെ ജീവനക്കാർ അവരോട് പോവാൻ പറഞ്ഞു. എന്നാൽ, അവർ ആക്രമിക്കാൻ ശ്രമിച്ചു' എന്നും റെസ്ക്യൂ സ്പാസിന്റെ സിഇഒ ജെന്നിഫർ ലാബ്സ്, ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. ഏതായാലും സംഭവത്തിൽ തങ്ങളുടെ ജീവനക്കാർ ഭയപ്പെട്ടിട്ടില്ല എന്നും സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ചിട്ടുണ്ട് എന്നും കൂടി ജെന്നിഫർ പറയുന്നു.
ആഡംബര സ്റ്റോറുകളിലെ സംഘടിത കവർച്ചകൾ സമീപ വർഷങ്ങളിൽ യുഎസിൽ വലിയ തോതിൽ കൂടുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു.