മകന്‍റെ ജന്മദിനത്തിന് വ്യത്യസ്ത ആഘോഷം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും
മൂന്നര ലക്ഷത്തോളം പേര്‍ ഇതിനകം വീഡിയോ കണ്ടു. നിരവധി പേര്‍ ആ അച്ഛനെയും മകനെയും അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി.
ചൂട് കാലമാണ്. എല്ലാവര്‍ക്കും എസിയില്‍ ഇരുന്ന് ജോലി ചെയ്യാന്‍ കഴിയില്ല. ഒരു നേരത്തെ ആഹാരത്തിനും കുടുംബം പുലരാനും ഈ പെരിവെയിലിലും തെരുവില്‍ ജോലി ചെയ്യുന്ന നിരവധി പേരുണ്ട് നമ്മുക്ക് ചുറ്റും. കാറിലെ എസിയില്‍ പതിയാത്ത ആ കഴ്ചകളിലേക്ക് ഒരു അച്ഛനും മകനും നടക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ വൈറലായി. കരുണ എന്നും നിലനില്പക്കുന്നുവെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഒരേ സ്വരത്തില്‍ കുറിച്ചു.
കാശിപതിരവി എന്ന എക്സ് പയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'ജന്മദിനം ആഘോഷിക്കുന്നതിനുള്ള അസാധാരണമായ ഒരു ആത്മീയ മാർഗം. ഇത് കർണാടകയിൽ എവിടെയാണെന്ന് എനിക്കറിയില്ല. ബെംഗളൂരുവാണെന്ന് തോന്നുന്നു. ഈ അച്ഛൻ/മകൻ ജോഡി ഞങ്ങളുടെ ആദരവും അനുഗ്രഹവും അർഹിക്കുന്നു. ഇത് കഴിയുന്നത്ര റീപോസ്റ്റ് ചെയ്യുക.' വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. മൂന്നര ലക്ഷത്തോളം പേര്‍ ഇതിനകം വീഡിയോ കണ്ടു. നിരവധി പേര്‍ ആ അച്ഛനെയും മകനെയും അഭിനന്ദിച്ച് കൊണ്ട് കുറിപ്പെഴുതി. വീഡിയോയില്‍ ഒരു അച്ഛനും മകനും റോഡരികില്‍ പൊരിവെയിലത്ത് പൂക്കള്‍ വിൽക്കുകയായിരുന്ന സ്ത്രീകള്‍ക്ക് ഒരു സമ്മാനപ്പൊതിയും ഒരു കുടയും നല്‍കുന്നു. കുട്ടി ആ സ്ത്രീകളില്‍ നിന്നും അനുഗ്രഹം വാങ്ങുന്നതും വീഡിയോയില്‍ കാണാം.
പുറപ്പെട്ട് അരമണിക്കൂര്‍; വിമാനത്തിലെ മദ്യം മുഴുവനും കുടിച്ച് തീര്‍ത്ത് ബ്രിട്ടീഷ് യാത്രക്കാര്‍
ചിലര്‍ തങ്ങളുടെ കൈയിലുള്ളതില്‍ നിന്നും ഒരു പങ്ക് കുട്ടിക്ക് സമ്മാനിക്കാനും മടിക്കുന്നില്ല. 'അഭിനന്ദനീയം. അച്ഛനോടും മകനോടും ബഹുമാനം.' ഒരു കാഴ്ചക്കാരനെഴുതി. 'കണ്ടതിൽ സന്തോഷം. മനുഷ്യനോടുള്ള സേവനം ദൈവത്തിനുള്ള സേവനമാണ്.' മറ്റൊരാള്‍ തത്വജ്ഞാനിയായി. 'അനുകമ്പ ഒരു മനോഹരമായ കാഴ്ചയാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഇങ്ങനൊരു അച്ഛനെ ലഭിച്ച മകന്‍ ഭാഗ്യവാനാണ്.'മറ്റൊരാള്‍ എഴുതി. 'കണ്ടപ്പോള്‍ കരച്ചില്‍ വന്നു. കുട്ടികളെ മാനുഷീക മൂല്യങ്ങള്‍ പഠിക്കുന്നതിന് ഏറ്റവും നല്ല മാര്‍ഗം.' ഒരു കാഴ്ചക്കാരനെഴുതി.
യൂറോപ്പിന്‍റെ താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടിയായി ഉയരുന്നുവെന്ന് പഠനം