വിവാഹത്തിനിടെ വധുവിന് 'സിന്ദൂരം' ചാര്‍ത്തി കാമുകന്‍; ഒളിച്ചോട്ടത്തിന്‍റെ 'വ്യാജ വീഡിയോ' സൂപ്പര്‍ ഹിറ്റ് !
വിവാഹ വേദിയില്‍ വച്ച് കാമുകന്‍ വധുവിനെ സ്വന്തമാക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
'വിവാഹം' എന്നത് രണ്ട് പേര്‍ തമ്മിലുള്ള ഒരു ഉടമ്പടിയാണ്. ഭാവിയില്‍ അവരിരുവരും ഒരു കുടുംബമായി ജീവിക്കും എന്നതിനുള്ള ഒരു ഉടമ്പടി. എന്നാല്‍ ഈ ഉടമ്പടിക്കായി ലോകമെങ്ങും വിചിത്രമായ പല ആചാരങ്ങളും നിലനില്‍ക്കുന്നു. ആധുനീക ഭരണകൂടങ്ങള്‍ ഉടലെടുത്തപ്പോള്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ വച്ചു. ഇത് ഭരണകൂടങ്ങള്‍ക്ക് തങ്ങളുടെ പൌരന്മാരെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വഴിതെളിച്ചു. എന്നാല്‍, ഇന്നും ലോകമെങ്ങും വിവാഹവുമായി ബന്ധപ്പെട്ട് വിചിത്രമായ നിരവധി ആചാരങ്ങള്‍ നിലനില്‍ക്കുന്നു. അത്തലത്തിലൊരു വിശ്വാസത്തെ കൂട്ട് പിടിച്ച് വിവാഹ വേദിയില്‍ വച്ച് കാമുകന്‍ വധുവിനെ സ്വന്തമാക്കുന്നൊരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
@appanmaithili01 എന്ന ഉപഭോക്താവ് തന്‍റെ സാമൂഹിക മാധ്യമ അക്കൌണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലായി. വീഡിയോയില്‍ വരനും വധുവും ഒരു വിവാഹ പന്തലില്‍ ഇരിക്കുന്നത് കാണാം. വരന് സമീപത്ത് നിന്ന് ചില സ്ത്രീകള്‍ പാട്ടുകള്‍ പാടുന്നതും കാണാം. വധു അല്പം അസ്വസ്ഥയായിട്ടാണ് ഇരിക്കുന്നത്. ഇതിനിടെ വധുവിന്‍റെ കരേസയുടെ പുറകില്‍ നിന്നും മധ്യവയ്സ്കനായ ഒരാള്‍ പെട്ടെന്ന് ഉയര്‍ന്ന് വരികയും വധുവിന് സിന്ദൂരം ചാര്‍ത്തുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഇയാള്‍ മൂന്ന് തവണ സിന്ദൂരം ചാര്‍ത്തിയതിന് പിന്നാലെ കസേരയുടെ പിന്നില്‍ നിന്നും പോകുമ്പോള്‍ വധുവും ഒപ്പം ഇറങ്ങി പോകുന്നത് വീഡിയോയില്‍ കാണാം. അതേസമയം സ്ത്രീകളുടെ പട്ട് ശ്രദ്ധിച്ചിരുന്ന വരന്‍, തന്‍റെ തൊട്ടടുത്ത് ഇരുന്ന വധു ഇറങ്ങിപ്പോയത് അറിഞ്ഞമട്ടില്ല. അത് പോലെ തന്നെ വേദിയിലെ ആരും തന്നെ വധു ഇറങ്ങിപ്പോകുമ്പോള്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തുന്നില്ല. വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു.' ബീഹാറിലെ സീതാമർഹി ജില്ലയിൽ കാമുകൻ വന്ന് വധുവിന്‍റെ ആവശ്യം നിറവേറ്റി'.
നഗരം വൃത്തിയായി കിടക്കണം; വളര്‍ത്തു നായകളുടെ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കി ഈ നഗരം
വീഡിയോ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വീഡിയോ യഥാര്‍ത്ഥ വിവാഹത്തിന്‍റെതാണെന്നായിരുന്നു പലരും വിശ്വസിച്ചിരുന്നതും അഭിപ്രായം പറഞ്ഞതും. അതേസമയം വീഡിയോ കണ്ടെവരില്‍ നിരവധി പേര്‍ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്തു. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. 'ഇത് വൈറലാവാനും ലൈക്കിനും വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. "അതെ, സഹോദരാ, ഇത് അഭിനയമാണ്." മറ്റൊരു കാഴ്ചക്കാരനെഴുതി. 'വരന് തെറ്റിപ്പോയി' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം വീഡിയോ ഇതിനകം 21 ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. രണ്ടേകാല്‍ ലക്ഷത്തോളം പേര്‍ ലൈക്ക് ചെയ്തു. അതേസമയം വീഡിയോ വ്യാജമാണെന്ന് @appanmaithili01 എന്ന ഉപയോക്താവിന്‍റെ അക്കൌണ്ട് പരിശോധിച്ചാല്‍ വ്യക്തമാണ്. ഒരു വീഡിയോ തന്നെ പല തരത്തില്‍ പല തവണ ഷൂട്ട് ചെയ്ത് ഈ അക്കൌണ്ടില്‍ തന്നെ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഒരെ സ്ത്രീകളെയും പുരുഷന്മാരെയും ഉപയോഗപ്പെട്ടുത്തി കൊണ്ട് നിര്‍മ്മിച്ച ഇത്തരം വീഡിയോകള്‍ ഈ അക്കൌണ്ടില്‍ നിരവധിയാണ്.