ഹേപ്രഭു, യേ ക്യാഹുവാ; വെള്ളത്തിൽ വ്യോമസേന ഹെലികോപ്റ്ററിന്‍റെ അടിയന്തര ലാൻഡിംഗ്, ബീഹാർ യൂട്യൂബറുടെ വ്ലോഗ് വൈറൽ
അതിതീവ്ര മഴയെ തുടര്‍ന്ന് മുസാഫിർബാദ് ജില്ലയിലെ മുങ്ങിപ്പോയ പ്രദേശങ്ങളില്‍ ദുരിതാശ്വാസ ദൗത്യത്തിനായെത്തിയ ഹെലികോപ്റ്ററാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വെള്ളത്തില്‍ അടിയന്തര ലാന്‍റിംഗ് നടത്തിയത്.
ബീഹാര്‍ സ്വദേശിയായ ഒരു യൂട്യൂബറുടെ വ്ഗോള് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണ്. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) അടിയന്തര ഹെലികോപ്റ്റർ ലാൻഡിംഗിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വ്ലോഗാണ് ജനപ്രിയമായി മാറിയത്. ബിഹാറിലെ മുസാഫർപൂർ ജില്ലയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ഹെലികോപ്റ്റർ മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. പ്രദേശം മുഴുവനും വെള്ളത്തിനടയിലായതിനാല്‍ ഹെലികോപ്റ്ററും വെള്ളത്തിലാണ് അടിയന്തര ലാന്‍റിംഗ് നടത്തിയത്. ഇതോടെ കഴുത്തറ്റം വെള്ളത്തില്‍ നിന്നാണ് യൂട്യൂബർ മുകേഷ് ജോഷി തന്‍റെ വ്ലോഗ് ചെയ്യുന്നതും.
ഹെലികോപ്റ്റര്‍ വെള്ളത്തില്‍ അടിയന്തര ലാന്‍റിംഗ് നടത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ മുകേഷ് അപ്പോള്‍ തന്നെ വെള്ളത്തിലിറങ്ങി തന്‍റെ വ്ലോഗ് ആരംഭിച്ചു. അദ്ദേഹം കഴുത്തറ്റം വെള്ളത്തില്‍ നിന്ന് കൊണ്ട് അടിയന്തര ലാൻഡിംഗിന്‍റെ വിശദാംശങ്ങൾക്ക് നല്‍കി. കൂടാതെ ഹെലികോപ്റ്ററില്‍ കുടുങ്ങിക്കിടന്ന വ്യോമസേന ഉദ്യോഗസ്ഥരെ രക്ഷപ്പെട്ടാന്‍ സഹായിച്ച ഗ്രാമവാസികളോടും അദ്ദേഹം സംസാരിച്ചു. ''"നമ്മുടെ സൈനികരെ രക്ഷിക്കാൻ ഞാൻ എല്ലായ്പ്പോഴും എന്‍റെ ജീവൻ പണയപ്പെടുത്തും." രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരാള്‍ പറഞ്ഞു.
48 വർഷം മുമ്പ് അപേക്ഷിച്ച ജോലിക്കുള്ള മറുപടി ലഭിച്ചത് 70 -ാം വയസില്‍
ട്രെയിനിന്‍റെ ജനലിലൂടെ കുട്ടിയുടെ കൈയിൽ നിന്നും ഫോൺ തട്ടിയെടുക്കുന്ന വീഡിയോ വൈറൽ
നാല് ക്രൂ അംഗങ്ങളുമായി പോയ ഹെലികോപ്റ്ററിൽ, വ്യോമ ദുരിതാശ്വാസ ദൗത്യത്തിനിടെയാണ് ചില സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ടത്. ഇതേ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വെള്ളത്തില്‍ അടിയന്തര ലാന്‍റിംഗ് നടത്തിയത്. അടിയന്തര ലാന്‍റിംഗിന് പിന്നാലെ സമീപ ഗ്രാമത്തില്‍ നിന്നുള്ളവര്‍ വ്യോമസേന സംഘത്തെ സുരക്ഷിതമായി കരയിലെത്താന്‍ സഹായിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ എത്തിച്ച ദർഭംഗയിൽ നിന്നാണ് ഹെലികോപ്റ്റർ എത്തിയതെന്ന് എസ്എസ്പി രാകേഷ് കുമാർ പിടിഐയോട് പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തിയത്. "ഇത് യഥാർത്ഥ പത്രപ്രവർത്തകന്‍റെ പത്രപ്രവർത്തനമാണ്" ഒരു കാഴ്ചക്കാരന്‍ എഴുതി. "ജീവൻ പണയപ്പെടുത്തി വാർത്ത നൽകിയതിന് വളരെയധികം നന്ദി." മറ്റൊരാള്‍ കുറിച്ചു. "ബീഹാറിൽ എല്ലാം സാധ്യമാണ്," എന്നായിരുന്നു മറ്റൊരു കുറിപ്പ്.
മാമോത്തുകള്‍ പുനർജനിക്കുമോ? 2028 ഓടെ അവ ഭൂമിയിലൂടെ വീണ്ടും നടക്കുമെന്ന് വെളിപ്പെടുത്തല്‍